AI girlfriend

ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

കോഴി ക്കോട് :ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ച .തലക്കുളത്തൂർ അണ്ടി കോട് പുത്തലത്ത് ബബീഷിന്റെ മകൾ നിളയാണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചര വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം . കഴിഞ്ഞ ജൂൺ രണ്ടിനാണ് കുട്ടിയെ കടുത്ത പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പരിശോധനകളിലാണ് ഷിഗല്ലബാധ സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് മരണപ്പെടുകയായിരുന്നു .കുട്ടിക്ക് രോഗം ബാധിച്ച പശ്ചാത്തലത്തിൽ തലക്കുളത്തൂർ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ…

Read More

വയനാട്ടിൽ നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥത , സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു

കൽപ്പറ്റ:  വയനാട് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ നൂറ്റമ്പതോളം വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥകൾ ബാധിച്ചതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ തന്നെ ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. പനിയും കടുത്ത ഛർദ്ദിയുമാണ് കുട്ടികൾക്കുണ്ടായത്. അസ്വസ്ഥതകൾ രൂക്ഷമായതോടെ വിദ്യാർത്ഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പുറമെ സ്കൂളിലെ ഒരു അധ്യാപികയ്ക്കും സമാനമായ രീതിയിൽ ശാരീരിക അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

എത്തിയത് മൂത്രക്കല്ല് ചികിത്സക്ക്, യുവാവ് മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി.ഇടത് വൃക്കക്ക് പകരം വലത് വൃക്കക്ക് ശസ്ത്രക്രിയ നടത്തിയതാണ് വാണിമേല്‍ സ്വദേശി റീജിത്ത് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം വിശദീകരിച്ചു. 2025 ആഗസ്റ്റിലാണ് കോഴിക്കോട് വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് ആറിന് റീജിത്തിനെ കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃക്കയിൽ ഇടതുഭാഗത്തെ…

Read More

കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം. കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത്…

Read More

ആരോഗ്യ കേരളത്തിൻ്റെ മുദ്ര; മെക് സെവൻ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു.

മാവൂർ : ആരോഗ്യ കേരളത്തിൻ്റെ മുദ്രയായി മാറിയ മെക് സെവൻ വ്യായാമ കൂട്ടായ്മ മാവൂരിൽ മെഗാ സംഗമം സംഘടിപ്പിച്ചു. മാവൂർ സെൻ്ററിൻ്റെ 550 -ാം ദിനത്തോടനുബ്‌ന്ധിച്ച് കല്പള്ളി രാഘവൻ മാസ്റ്റർ നഗറിൽ നടത്തിയ സംഗമത്തിൽ മെക് സെവൻ ഫൗണ്ടർ ഡോക്ടർ സലാഹുദ്ദീൻ വ്യായാമത്തിന് നേതൃത്വം നൽകി . ചടങ്ങിൻ്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത്  നിർവഹിച്ചു സ്വാഗത സംഘം ചെയർമാൻ കെ വി ഷംസുദ്ദീൻ ഹാജി അധ്യക്ഷത വഹിച്ചു ചടങ്ങിൽ മെക് സെവൻ ബ്രാൻഡ് അംബാസഡർ…

Read More

കേന്ദ്ര സർക്കാരിൻ്റെ ബയോ മെട്രിക് തിരിച്ചറിയൽ ഡയാലിസിസ് രോഗികൾക്ക് ദുരിതമാവുന്നു.

കോഴിക്കോട് : കേന്ദ്ര സർക്കാരിൻ്റെ ബയോ മൊടിക് നിരീക്ഷണം ഡയാലിസിസ് രോഗികൾക്ക് ദുരിതമാവുന്നു സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കാൻ നടപ്പാക്കിയ തിരിച്ചറിയൽ സംവിധാനമാണ് അവർക്ക് ദുരിതമായത് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവര്‍ ആളെ തിരിച്ചറിയാന്‍ ഡയാലിസിസിന് മുമ്പും ശേഷവും വിരലടയാളവും കൃഷ്ണമണിയുടെ സ്കാനിങും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദേശം. ഇതോടെ അഞ്ചും ആറും മണിക്കൂര്‍ വരിനില്‍ക്കേണ്ട ഗതിക്കേടിലാണ് ഡയാലിസിസ് രോഗികള്‍ഇത് ഒരാളുടെ മാത്രം ബുദ്ധിമുട്ടല്ല. “ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഡയാലിസിസ് ചെയ്യാനെത്തുന്ന ആയിരകണക്കിന്…

Read More

കാഞ്ഞിരപ്പള്ളി സർക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍

കോട്ടയം| കോട്ടയം കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഗുരുതര അനാസ്ഥ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി. മണിമല സ്വദേശിയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. പ്രവര്‍ത്തിക്കാത്ത ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹമാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, സംഭവത്തില്‍ ആശുപത്രി അധികൃതര്‍ വീഴ്ച സമ്മതിച്ചു. അനാസ്ഥ കാണിച്ച ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

പക്ഷിപ്പനി: നല്ലളത്ത് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച് സാഹചര്യത്തില്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. പനങ്ങാട്, ഒളവണ്ണ, കക്കോടി, പെരുമണ്ണ പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എച്ച്5എച്ച്1 വകഭേദമാണ് സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിൽ ദ്രുതകർമസേനയെ ഉപയോഗിച്ച് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ ആരംഭിച്ചു. നല്ലളത്ത് മദ്രസ്സങ്ങാടി പള്ളിത്താഴം കൊളത്തറ പ്രദേശങ്ങളിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവില്‍ മനുഷ്യരിലേക്ക്…

Read More

ഷിഗല്ല രോഗം ; ഭയപ്പെടേണ്ട, കരുതൽ വേണം.പെരുവയൽ പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി. 

പെരുവയൽ :  ( കോഴിക്കോട്) പെരുവയൽ പഞ്ചായത്തിൽ മൂന്നര വയസ്സായ കുട്ടിയുടെ മരണം ഷിഗല്ല യാന്നെന്ന്  സ്ഥിരീകരച്ചതിനെ തുടർന്ന് പഞ്ചായത്തിൽ ജാഗ്രത നിർദ്ദേശം നൽകി. കഴിഞ ഞായറാഴ്ചയാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിൽ അങ്കണവാടി വിദ്യാർഥി മരിച്ചത്. മരണ കാരണം ഷിഗല്ലയാണെന്ന് പിന്നീടാണ് സ്ഥിരികരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ജനങ്ങൾ ഭയപ്പെടേണ്ട ആവശ്യം നിലവിലില്ല ഗ്രാമപഞ്ചായത്ത് കുറിപ്പിൽ പറഞ്ഞു. മുൻ കരുതലുകൾ ഇവയാണ്. 👉…

Read More

കോഴിക്കോട് കുറ്റിക്കാട്ടൂർ ഷിഗല്ല രോഗം ബാധിച്ച് മൂന്നര വയസ്സുകാരി മരിച്ചു..

കോഴിക്കോട് : മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർആനക്കുഴിക്കര എരഞ്ഞിക്കൽ അംഗണ വാടിയിൽ പഠിക്കുന്ന  കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്ത നടപടികള്‍ സ്വീകരിച്ചു. പെരുവയൽ പഞ്ചായത്തിലെ 13-ാം വാർഡിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി.കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. ഇന്നലെയാണ്  റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ…

Read More