മാസപ്പിറവി ദൃശ്യമായില്ല കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്ച

കോ​ഴി​ക്കോ​ട്: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്യായിരിക്കും. ശ​അ്ബാ​ൻ 30 ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവരും അറിയിച്ചു. വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി കോഴിക്കോട്: ഫെ​ബ്രു​വ​രി 18 ബു​ധ​നാ​ഴ്ച ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി 19ാം തീ​യ​തി…

Read More

സ്കൂളിലെ യാത്രയയപ്പിന് റീൽസ്; പ്ലസ് ടു വിദ്യാർഥികൾ എത്തിച്ച ആഡംബര കാറുകൾ പിടികൂടി

കോഴിക്കോട്: യാത്രയയപ്പ് കൊഴുപ്പിക്കാൻ ആഢംബർ കാറും പണപ്പിരിവും ചടങ്ങ് ആഘോഷമാക്കാൻ  ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത പ്ലസ് ടു വിദ്യാർഥികൾക്കെതിരെ മേപ്പയൂർ പൊലീസ് കേസെടുത്തു. മേപ്പയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. വാടകയ്ക്ക് എടുത്ത കാറുകൾ പൊലീസ് പിടിച്ചെടുത്തു. വാഹനങ്ങൾക്കും ഡ്രൈവർമാർക്കും എതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരിക്കാനാണു വിദ്യാർഥികൾ വാഹനങ്ങൾ നിരത്തിൽ ഇറക്കിയതെന്നാണു പൊലീസ് പറയുന്നത്. മതിയായ രേഖകളില്ലാത്ത കാറുകൾ മേപ്പയൂർ ഇൻസ്പെക്ടർ വി.സിജിത് ഇന്നലെ പയ്യോളി കോടതിയിൽ ഹാജരാക്കി….

Read More

സർക്കാരിന് തിരിച്ചടി, നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി.

തിരുവനന്തപുരം: നവ കേരള സർവ്വേക്ക് പൂട്ടിട്ട് ഹൈക്കോടതി.സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കി.കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറൽ സെക്രട്ടറി മുബാസുമാണ് കോടതിയെ സമീപിച്ചത്. സർവേയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവും വിമർശനമുന്നയിച്ചിരുന്നു. പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സിപിഎം പാർട്ടി ക്യാമ്പയിൻ നടത്തുന്നു എന്നായിരുന്നു യുഡിഎഫ് ആരോപണം. സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരെ ഉപയോഗിച്ചാണ് സർവേ നടത്തുന്നത്. 20 കോടി രൂപയാണ് ഇതിനായി സർക്കാർ വകയിരുത്തിയത്. ബഡ്ജറ്റിൽ വകയിരുത്താതെ സർക്കാരിന്റെ പണം രാഷ്ട്രീയ താത്പര്യത്തിന്…

Read More

മുസ്‍ലിം ലീഗിനും ന്യൂനപക്ഷ സമുദായത്തിനും എതിരെ വിദ്വേഷവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കൊച്ചി: മുസ്‍ലിം ലീഗിനം ന്യൂനപക്ഷ സമുദായത്തിനും എതിരെ വിദ്വേഷവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണെന്നും മുസ്‍ലിംകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷ ത്തിനുള്ള മുന്നറിയിപ്പാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭൂരിപക്ഷ സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം നൽകണമെന്നും യോഗനാദത്തിലെഴുതിയ ലേഖനത്തിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പിന്നാക്ക, അധഃസ്ഥിത വിഭാഗക്കാർക്ക് അർഹമായ പ്രാതിനിധ്യം നിയമസഭാ സ്ഥാനാർഥി നിർണ യത്തിൽ…

Read More

മാധ്യമത്തിലെ ശമ്പള പ്രതിസന്ധി: രാപ്പകൽ ഉപവാസ സമരം തുടങ്ങി

കോഴിക്കോട്: മാധ്യമത്തിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹത്തിനുമെതിരെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി. റജി നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തുടങ്ങി. വെള്ളിമാടുകുന്നിലെ മാധ്യമം ഹെഡ്ഡോഫിസിനു മുന്നിൽ നടക്കുന്ന സമരം കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നരേന്ദ്ര മോദി ഉണ്ടാക്കിക്കൊടുത്ത ലേബർ കോഡിൻ്റെ സൗകര്യം ഉപയോഗിച്ച് തൊഴിലാളികളെ പുറത്താക്കാനാണ് മാനേജ്മെൻ്റിൻ്റെ ശ്രമമെന്നും അതിനെതിരായ തൊഴിലാളികളുടെ സമരം കേരള പൊതുസമൂഹം…

Read More

കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിന് ഏഴ് കോടി ; പ്രവർത്തി മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു.

കുറ്റിക്കാട്ടൂർ: യാത്രക്കാർക്ക് ദുരിതമായി മാറിയ കുറ്റിക്കാട്ടൂർ – മുണ്ടു പാലം റോഡിൻ്റെ പുനർ നിർമാണത്തിന് ഏഴ് കോടി രൂപ ക്കുള്ള പ്രവർത്തി ഉടൻ ആരംഭിക്കും. വയനാട് – ഭാഗത്ത് നിന്നും വരുന്നവർക്ക് പന്തീരാങ്കാവ് ബൈപ്പാസിലേക്ക് എത്താനുള്ള എളുപ്പ മാർഗമാണ് 2.5 കിലോമീറ്റർ വരുന്ന പൊതു മരാമത്ത് വകുപ്പിൻ്റെ  ഈ റോഡ്. റോഡിൻ്റെ പ്രവർത്തി സുഖമാക്കുന്നതിനും നിർദ്ദേശ ങ്ങൾ സമർപ്പിക്കു ന്നതിനും അഡ്വ :പി.ടി.എ റഹീം എം.എൽ എ വിളിച്ചു ചേർത്ത യോഗത്തിൽ ജനകീയ കമ്മറ്റി രൂപീകരിച്ചു . എം.എൽ….

Read More

ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

തിരുവനന്തപുരം:ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കുംതിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി…

Read More

സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം:സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്. ഐക്യത്തിന്റെ കാര്യത്തില്‍ ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുന്‍പന്തിയിലുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല ഐക്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലായി രംഗത്തുവന്നാല്‍ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ‘സുന്നി ഐക്യത്തെ കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ ആദ്യം ഒരു ആഹ്വാനം നടത്തി. ഇന്നലെ കാന്തപുരം ഉസ്താദും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. അതില്‍…

Read More

നാഷണൽ ലീഗ് കുടുംബ സംഗമവും ഫ്ലാഗ് മാർച്ചും നടത്തി

പെരുമണ്ണ : നാഷണൽ ലീഗ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമത്തിൽ സുലൈമാൻ പുവ്വാട്ടുപറമ്പ് പതാക ഉയർത്തി ആരംഭിച്ചു. കുടുംബിനികൾക്ക് വേണ്ടി ആയിഷ ത്തുൽ ഹുദ വള്ളിക്കുന്നു കുടുംബ ബന്ധം എങ്ങിനെ ഊഷ്മളമാക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു വൈകീട്ട് 5 മണിക്ക് വള്ളിക്കുന്നിൽ നിന്നാരംഭിച്ച ഫ്ലാഗ് മാർച്ചിന് എൻ കെ അബ്ദുൾ അസീസ്.ഷർമദ് ഖാൻ ഒളവണ്ണ മെഹബുബ് കുറ്റിക്കാട്ടൂർ നാസർ മാസ്റ്റർ പുത്തൂർ മഠം’ആബിദ് അമ്പിലോളി സെയ്താലി പാലാഴി എന്നിവർ നേതൃത്വം നൽകി…

Read More

മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ്

കാസര്‍കോഡ്: മഞ്ചേശ്വരത്ത് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാന്‍ വ്യാജ പരാതി നല്‍കിയ ബിജെപി നേതാവിനെതിരെ കേസ എടുക്കാന്‍ നിര്‍ദേശം. പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഫോം–7 പ്രകാരം വ്യാജ പരാതി നല്‍കിയ സംഭവത്തിലാണ് നടപടി. വ്യാജ പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറിയായ ലോകേഷ് നോണ്ടക്കെതിരെ കേസ് എടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറാണ് നിർദ്ദേശം നൽകിയത്. 1950 ലെ സെക്ഷൻ 31 പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ…

Read More