തടമ്പാട്ടുതാഴത്തെ സഹോദരിമാരുടെ കൊലപാതകം; തലശ്ശേരി പുല്ലായി പുഴയിൽ കണ്ടെത്തിയ മൃതദേഹം സഹോദരൻ്റെതെന്ന് സംശയം, പൊലീസ് കണ്ണൂരിലേക്ക്.

കോഴിക്കോട്: തലശ്ശേരി പുല്ലായി പുഴയിൽ നിന്നും അറുപത് വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ്. മൃതദേഹം തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കൊലപ്പെടുത്തിയ സഹോദരൻ പ്രമോദിൻ്റേതെന്നാണ് സംശയം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. അതേസമയം, മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കൾ തിരിച്ചറിഞ്ഞുവെന്നും ഇനി നേരിൽകണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. സഹോദരിമാരെ പരിചരിക്കാൻ…

Read More

വോട്ടർ പട്ടിക മാറ്റങ്ങൾക്കും പുതുക്കലിനുമുള്ള തീയതി ഇന്ന് അവസാനിക്കും.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിലും പരിശോധനക്ക് ലഭിക്കും.അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാം. കരട് പട്ടികയിൽ വ്യാപക പിഴവുകളുണ്ടായ സാഹചര്യത്തിൽ 15 ദിവസം കൂടി നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ അഞ്ച് ദിവസമാണ് നീട്ടിനൽകിയത്.തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്. ഇതിൽ…

Read More

കോഴിക്കോട് കളൻതോട് എടിഎമ്മിൽ കവർച്ചാ ശ്രമം അസം സ്വദേശി പിടിയിൽ.

കോഴിക്കോട്: എടിഎമ്മിൽ വൻ കവർച്ചാശ്രമം. കോഴിക്കോട് കളൻതോടുള്ള എസ്‌ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. കവർച്ചാശ്രമം നടത്തിയ പ്രതിയെ നൈറ്റ് പട്രോളിംഗ് സംഘം പിടികൂടിയതായാണ് വിവരം. അസം സ്വദേശിയായ ബാബുൽ ആണ് പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം പോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Read More

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്കായി തെരച്ചിൽ തുടരുന്നു.

തിരുവനന്തപുരം:(10visionnews.com) വീണ്ടും ജീവനെടുത്തത് മുതലപ്പൊഴി. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് (43) എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. കാണാതായവരിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റൊരു വള്ളത്തിൽ കയറിയാണ് രക്ഷപ്പെട്ടത്. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ്…

Read More

ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതില്‍ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.

പത്തനംതിട്ട: ചികിത്സാപിഴവിനെ തുടര്‍ന്ന് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചതില്‍ മാതാപിതാക്കള്‍ക്ക് പത്തുലക്ഷം രൂപ ധനസഹായം നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് റാന്നി മാര്‍ത്തോമാ ആശുപത്രിയിലെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമ്മീഷന്‍ ഉത്തരവിട്ടു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് മരിച്ചത്. ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടെന്നും ചികിത്സാ പിഴവ് ബോധ്യപ്പെട്ടുവെന്നും കമ്മീഷന്‍. ആശുപത്രി അധികൃതർക്കും ഡോക്ടർക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിർദ്ദേശം. ചികിത്സിച്ച ഡോക്ടര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുള്ള ആളാണ്…

Read More

പാട്ടും നൃത്തവുമായി ചേകാടി നമയിൽ ഞാറു നട്ടു.

വയനാട്. : വയനാടിന്റെ ഗോത്രവിഭാഗങ്ങളുടെ കാർഷിക ഉത്സവമായ ‘കമ്പള നാട്ടി’ ഞാറു നടീലിനു ചേകാടി പാടശേഖരത്തിൽ ആഘോഷ തിമിർപ്പോടെ തുടക്കം കുറിച്ചു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ആളുകൾ പാട്ടും നൃത്തവുമായി നാറു നടീൽ ആഘോഷത്തിൽ പങ്കെടുത്തു   വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത ചേകാടി 150 ലേറെ ഏക്കർ പാടശേഖരത്തിലാണ് കൃഷി ഇറക്കിയത്. അപൂർവ ഇനമായ ഗന്ധകശാല യാണ് ഇവിടെ പ്രധാനമായും വിളയിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി നിർവഹിച്ചു ഐസി…

Read More

ഇസ്ലാം സത്യത്തിൻ്റെ മതം, കളവ് പ്രചരിപ്പിക്കരുത്’, കാന്തപുരത്തിൻ്റെ ക്രെഡിറ്റ് വേണ്ട പ്രസ്താവനക്കെതിരെ തലാലിൻ്റെ സഹോദരൻ; ‘ഒരു ചര്‍ച്ചയും നടന്നിട്ടില്ല’

യമൻ:യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാറുടെ ‘ക്രെഡിറ്റ് വേണ്ടെന്ന’ പ്രസ്താവനക്കെതിരെ കൊല്ലപ്പെട്ട തലാല്‍ അബ്ദോ മഹ്ദിയുടെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്ത്. കാന്തപുരമോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇസ്ലാം സത്യത്തിന്റെ മതമാണെന്നും, കളവ് പ്രചരിപ്പിക്കരുതെന്നും അബ്ദുല്‍ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് തങ്ങള്‍ വഴങ്ങില്ലെന്നും, നീതി…

Read More

കേരള എം.പി മാർ സഞ്ചരിച്ച തിരുവനന്തപുരം -ദില്ലി വിമാനത്തിന് ചെന്നൈൽ അടിയന്തിര ലാൻ്റിങ്ങ്

ചെന്നൈ:തിരുവനന്തപുരം-ദില്ലി വിമാനത്തിന് ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻ്റിം​ഗ്. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് അടിയന്തര ലാൻഡിങ് നടത്തിയത്. അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. അതേസമയം, ചെന്നൈയിൽ രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ചു. പിന്നീട് ഒരു മണിക്കൂർ പറന്ന ശേഷമാണ് സിഗ്നൽ തകരാർ കണ്ടെത്തിയത്. രണ്ട് മണിക്കൂറോളം സമയം…

Read More

വോട്ടർപട്ടിക ക്രമക്കേട്; കർണാടക തെരഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.

ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കപ്പെടേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വിവരങ്ങള്‍ വസ്തുതാപരമാണെന്ന് കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുലിന് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തില്‍ രാഹുലിന്റെ വാദം തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്…

Read More

റെയിൽവെ ടിക്കറ്റ് ബുക്കിങ്ങിന് 20 ശതമാനം കിഴിവ്.

ന്യൂഡൽഹി: ഉത്സവ സീസണിന്റെ തിരക്കിനെ മുൻനിർത്തി ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് സന്തോഷ വാർത്ത. ‘ഫെസ്റ്റിവൽ റഷ് റൗണ്ട് ട്രിപ്പ് പാക്കേജ്’ എന്ന പേര് നൽകിയ പദ്ധതിയുടെ ഭാഗമായി റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 20 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ ഓഫർ യാത്രക്കാർക്ക് സാമ്പത്തിക ഭാരം കുറയ്ക്കുകയും കൂടുതൽ സൗകര്യപ്രദമായ യാത്രാ അനുഭവം ഉറപ്പാക്കുകയും ചെയ്യും. ഓണം, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഉത്സവങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. ഓഫറിന്റെ പ്രധാന വിശദാംശങ്ങൾ ഓഫറിന്റെ സ്വഭാവം:…

Read More