വോട്ടര്‍ പട്ടിക പുതുക്കൽ; രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കി, തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും.

തിരുവനന്തപുരം: (10visionnews.com)വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. ചൊവ്വാഴ്ച വരെയാണ് വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള സമയം. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു. 2025 ജൂലൈ 23 ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2025…

Read More

വേണ്ടി വന്നാൽ ബസ്സിന് മുമ്പിൽ കിടക്കും….. ഹോം ഗാർഡിന് കയ്യടി നൽകി വിദ്യാഥിർഥികൾ

കോഴിക്കോട്: നിർത്താതെ പോകുന്ന ബസ്സിന് മുമ്പിൽ കിടന്നു താക്കീത്.  കുന്ദമംഗലത്ത് വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന ബസ്സ്ഹോം ഗാർഡ് തടഞ്ഞത് വലിയ വാർത്തയായി. വിദ്യാർത്ഥികളെ കയറ്റാതെ ബസ് പോകുന്നതോടെ ആണ് ഹോം ഗാർഡ് ബസ് തടഞ്ഞത്. ഹോം ഗാർഡിൻ്റെ നടപടി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് വിദ്യാർത്ഥികൾ. കുന്ദമംഗലം കാരന്തൂരിൽ ഇന്ന് വൈകീട്ടാണ് സംഭവം.

Read More

ട്രെയിനിൽ അമ്മയോടൊപ്പം യാത്ര ചെയ്ത അബോധാവസ്ഥയിലായ 10 വയസ്സുകാരി മരിച്ചു.

കാസർഗോഡ് 🙁 www.10visionnews.com ) ട്രെയിനിൽ യാത്രക്കിടെ അബോധാവസ്ഥയിലായ  പത്തുവയസുകാരി മരിച്ചു.തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മ സ്റ്റെല്ല ട്രെയിനിൽ കൂടെയുണ്ടായിരുന്നു. കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.കാഞ്ഞങ്ങാട്ട് സ്റ്റോപ്പില്ലാത്ത ട്രെയിൻ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കാഞ്ഞങ്ങാട് നിർത്തുകയായിരുന്നു. റെയിൽവെ ഉദ്യോഗസ്ഥരും മറ്റ് യാത്രക്കാരും ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു സംഭവത്തിൽ, കോട്ടയം പ്രവിത്താനത്തെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ചു. അന്തിനാട്…

Read More

ധർമ്മസ്ഥല കൂട്ട ശവസംസ്കാരങ്ങളുമായി ബന്ധപ്പെട്ട അപകീർത്തികരമായ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി അംഗീകരിച്ചില്ല.

ന്യൂഡെൽഹി: ധർമ്മസ്ഥലയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറിലേറെ ആളുകളെ കൊന്നു കുഴിച്ചു മൂടി എന്ന വെളിപ്പെടുത്തലിനെ തുടർന്ന് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തടയണമെന ഹരജി സുപ്രീം കോടതി അംഗീകരിച്ചില്ല. ധർമ്മസ്ഥല ക്ഷേത്ര സെക്രട്ടറി ഹർഷേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇളവ് നിഷേധിച്ചു. ധർമ്മസ്ഥല ധർമ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഹർഷേന്ദ്ര, ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ ബെംഗളൂരു സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു….

Read More

സ്വകാര്യ ബസിന്‍റെ ഹോണടി ഇഷ്ടപ്പെട്ടില്ല, സ്കൂട്ടറിൽ നിന്നിറങ്ങി യുവാവ് ഹെല്‍മറ്റുകൊണ്ട് ബസിന്‍റെ ചില്ല് തകര്‍ത്തു..

മലപ്പുറം: മലപ്പുറം ഐക്കരപടിയിൽ സ്വകാര്യ ബസിനു നേരെ സ്കൂട്ടര്‍ യാത്രികന്‍റെ ആക്രമണം. ഹെല്‍മറ്റ് ഉപയോഗിച്ച് ബസിന്‍റെ ചില്ല് അടിച്ചു തകര്‍ത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റു കൊണ്ട് ബസിന്‍റെ സൈഡിലെ ചില്ല് അടിച്ചു പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ബസിന് മുന്നിലായി ഷംനാദ് സ്കൂട്ടറിൽ പോവുകയായിരുന്നു. റോഡിന് നടുവിലായി ഷംനാദ് സ്കൂട്ടറിൽ പോകുന്നത് ദൃശ്യത്തില്‍ കാണാം. ഇതിനിടെ, ബസ് ഡ്രൈവർ ഹോൺ മുഴക്കിയിരുന്നു. ഇതിൽ പ്രകോപിതനായി ഷംനാദ് സ്കൂട്ടര്‍ ബസിനു മുന്നില്‍ നിര്‍ത്തി…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസ് പ്രതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു 2023 മാർച്ച് 18നാണ് തൈറോയിഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ പ്രതി പീഡിപ്പിച്ചത്. (പതിയുടെ  ഭാഗത്ത് തെറ്റുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മെഡിക്കൽ കോളേജിലെ ഭരണനിർവഹണവിഭാഗം (ഇ-9) പ്രതിയെ ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ശുപാർശ ഉത്തരവ് പ്രിൻസിപ്പലിന് കൈമാറുകയും ഇതിൽ പ്രിൻസിപ്പൽ തീരുമാനമെടുത്ത് ഒപ്പിടുകയുമായിരുന്നു. ’ പിരിച്ചുവിട്ട നടപടിയിൽ സംതൃപ്തി ഉണ്ടെന്ന് അതിജീവിത പറഞ്ഞു.2023 മാർച്ച് 18-നാണ് തൈറോയ്ഡ് ശസ്ത്രക്രിയകഴിഞ്ഞ്…

Read More

കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ.. ആരോഗ്യ മന്ത്രിയുടെ ആരോപണം കള്ളം …

തിരുവനന്തപുരം: (www.10visionnews.com)തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. പ്രിൻസിപ്പലിന്റെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉപകരണം കാണാനില്ല എന്ന് പരമർശിച്ചിരുന്നു.തന്നെ കുടുക്കാനുള്ള ശ്രമമെന്നും,ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയതിൽ അധികൃതരുടെ ലക്ഷ്യം വേറെ എന്നും ഡോ. ഹാരിസ് പറഞ്ഞു.KGMCTA ഭാരവാഹികൾക്കുള്ള കുറിപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്

Read More

മരം മറിച്ചിടാൻ വന്ന തൊഴിലാളി ചില്ലക്കാരനല്ല… സ്കൂൾ ടീച്ചറായപ്പോൾ പ്രിൻസിപ്പൾ ഞെട്ടി.

കോട്ടയം: സ്കൂൾ മുറ്റത്ത് ജോലിക്ക് വന്ന തമിഴ്നാ ട്ടുകാരൻ ക്ലാസ് മുറികളിലേക്ക് നോക്കി നിന്നത് ശ്രദ്ധയിൽപ്പെട്ടീ ടീച്ചർ ഒന്നു കാര്യം തിരക്കിയതാ.. അപ്പോഴാണ അറിയുന്നത്… ആൾ ചില്ലറക്കാരനല്ല. രണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ആളാണ് കുടുംബം പുലര്‍ത്തുന്നതിനായി കൂലിവേല അന്വേഷിച്ച്‌ തമിഴ്നാട്ടില്‍ നിന്നുമെത്തിയതെന്ന് മനസ്സിലായി. ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു. ഈരാറ്റുപേട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്…

Read More

പിടി വിട്ട് വെളിച്ചെണ്ണ; രൂപംമാറി മിനറല്‍ ഓയിലും കരിഓയിലും, മായം അറിയാം ഫ്രിഡ്ജിലെ ടെസ്റ്റിൽ*

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയര്‍ന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് വര്‍ധിക്കുമെന്ന ആശങ്കയില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി ഓപ്പറേഷന്‍ നാളികേര എന്ന പേരില്‍ പരിശോധന നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. ലിക്വിഡ് പാരഫിന്‍, പാംകെര്‍ണല്‍ ഓയില്‍, ശുദ്ധീകരിച്ച കരിഓയില്‍ തുടങ്ങിയവയാണ്…

Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : കുട്ടിയെയും അമ്മയെയും കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ്

കോഴിക്കോട് : കുപ്പായത്തോട്ടിൽ നിന്നും കാണാതായ അമ്മയെയും മകനെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണെന്ന് താമരശ്ശേരി ഡി വൈ എസ് പി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മേരി ടിൻസിയെയും മകൻ കെവിൻ കെ ഷാജുവിനെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സഹോദരി ക്രിസ്റ്റീന ശാലി സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് താമരശ്ശേരി ഡി വൈ എസ് പി ക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. 2024 മാർച്ച് 7 നാണ് പരാതിക്കാരി താമരശ്ശേരി പോലീസിൽ…

Read More