മാവൂർ ഹയർസെക്കൻഡറി സ്കൂൾസ്റ്റുഡൻസ് കേഡറ്റുകളെ ആദരിച്ചു.

മാവൂർ (www .10visionnews.com) മാവൂർ എസ്‌പിസി 15-ാം വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവ ഹയർസെക്കൻഡറി സ്‌കൂൾ സ്‌റ്റുഡൻ്റ് പൊലീസ് കെഡറ്റുകളെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലയിൽ നിന്നും മാവൂർ ഹയർസെക്കൻഡറി സ്‌കൂൾ എസ്‌പിസി യൂണിറ്റാണ് തിരുവനന്തപുരത്തെ സെറിമോണിയൽ പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കെഡറ്റുകളിൽ നിന്നും സല്യൂട്ട് സ്വീകരിച്ചു അനുമോദന ചടങ്ങ് മാവൂർ പൊലീസ് ഇൻസ്പെക്‌ടർ ആർ.ശിവകുമാർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ സ്‌കൂൾ പ്രധാന…

Read More

കോഴിക്കോട് ജില്ലാ റവന്യൂ വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ തസ്തിക മാറ്റം; അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ മന്ത്രി കെ രാജൻ……

തിരുവനന്തപുരം: (10visionnews.com)കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ ജില്ലാതല നിയമനം ലഭിച്ച അഞ്ച് ജീവനക്കാർക്ക് മാനദണ്ഡ വിരുദ്ധമായി തസ്തികമാറ്റം അനുവദിച്ചുവെന്ന ആരോപണത്തിൻമേൽ അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റവന്യൂ സെക്രട്ടറിക്ക് മന്ത്രി കെ രാജൻ നിർദ്ദേശം നൽകി. ക്ലർക്ക് -ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ക്ലർക്ക് തസ്തികയിലേക്കോ ടൈപ്പിസ്റ്റ് തസ്തികയിലേക്കോ മാറുന്നതിന് സർവ്വീസിൽ പ്രവേശിച്ച് ആറ് മാസത്തിനുള്ളിൽ ഒപ്ഷൻ നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. സർവ്വീസിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിഞ്ഞ ശേഷം മാത്രമേ പ്രസ്തുത ഒപ്ഷൻ പ്രകാരമുള്ള…

Read More

10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാന്‍ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച് സിബിഎസ്ഇ

ന്യൂഡൽഹി :പത്താംക്ലാസുകാര്‍ക്കും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സിബിഎസ്ഇ). അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവര്‍ക്കും 25 ശതമാനം ഇളവ് ലഭിക്കും. അത്തരം സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമര്‍പ്പിക്കണം. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം സ്‌കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്‍കിയ…

Read More

പാകിസ്ഥാന് വേണ്ടി ചാരവൃത്തി. ഡി.ആർ ഡി.എ ഉദ്യോഗസ്ഥൻ പിടിയിൽ.

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലും പാക് ചാരൻ. ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതൽ ജയ്സാൽമീറിലെ ചന്ദൻ പ്രദേശത്തെ ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു. തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. മേഖലയിലെ തന്ത്രപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതിർത്തിക്കപ്പുറത്തുള്ള ഐഎസ്ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ…

Read More

വടകര തോണി മറിഞ്ഞു കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം

വടകര: വടകര സാൻഡ്ബാങ്ക്സിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി . ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ പുറങ്കര സ്വദേശിയായ സുബൈറും മകൻ സുനീറുമാണ് അപകടത്തിപ്പെട്ടത്. അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുകയായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്‌ക്കെത്തിച്ചു. കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തോഴിലാളികളുടെയും ഫിഷറീസ് ഡിപ്പാർട്മെന്റിന്റെയും റെസ്ക്യൂ ബോട്ടുൾപ്പടെ കടലിൽ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്….

Read More

വംശീയ വിവേചനം ;അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര ”വിദേശികള്‍ക്കെതിരായ” കേസുകള്‍ പിന്‍വലിക്കും; സിഎഎ അവര്‍ക്ക് പൗരത്വം നല്‍കുമെന്ന്

ഗുവാഹതി: അസമില്‍ 2015ന് മുമ്പ് പ്രവേശിച്ച മുസ്‌ലിം ഇതര വിദേശികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ പൗരത്വ നിയമഭേദഗതി അനുമതി നല്‍കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍, ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരേ വിവിധ ഫോറിനേഴ്‌സ് ട്രിബ്യൂണലുകളില്‍ നിലവിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ‘പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ പ്രകാരം, 31.12.2014നോ അതിനുമുമ്പോ അസമിലേക്ക് പ്രവേശിച്ച ആറ് നിര്‍ദ്ദിഷ്ട സമുദായങ്ങളില്‍ (ഹിന്ദു,…

Read More

പാലിയേക്കര ടോള്‍ നിർത്തി; റോഡ് നന്നാക്കിയിട്ട് മതി പിരിവ്. നാലാഴ്ച പിരിക്കരുതെന്ന് ഹൈക്കോടതി”

കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് മരവിപ്പിച്ചു. ഹൈക്കോടതിയാണ് നാലാഴ്ചത്തേക്ക് ടോള്‍പിരിവ് മരവിപ്പിച്ചത്. ഒരു കൂട്ടം ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. തകര്‍ന്ന മണ്ണൂത്തി – ഇടപ്പള്ളി ദേശീയപാത എന്തുകൊണ്ട് ശരിയാക്കുന്നില്ലെന്ന ചോദ്യം ഹൈക്കോടതി നിരന്തരം ചോദ്യച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്തതിനാലാണ് നടപടി. ഇടക്കാല ഉത്തരവിന്റെ വാദം ഹൈക്കോടതിയില്‍ തുടരും. വിഷയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ദേശീയപാത അതോറിറ്റിക്കോ കരാര്‍ കമ്പനിക്കോ കഴിഞ്ഞില്ലെന്നതാണ് ഈ ഉത്തരവിലേക്ക് നയിച്ച സാഹചര്യം.

Read More

തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍ നാളെവരെ.

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയില്‍ പേരുചേർക്കുന്നതിന് നാളെവരെ അവസരം. ഇന്നലെ വൈകിട്ട് അഞ്ചുവരെ 78851 അപേക്ഷ ലഭിച്ചു. തിരുത്തലിനായി 511, തദ്ദേശസ്ഥാപനം മാറുന്നതിന് 4672 അപേക്ഷ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിന് 4921 അപേക്ഷയും ലഭിച്ചു. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് ആഗസ്റ്റ് ഏഴുവരെ വോട്ടർപട്ടികയില്‍ പേര് ചേർക്കാം. വോട്ടർപട്ടികയില്‍ പുതുതായി പേരുചേർക്കുന്നതിനും (ഫോറം 4) അപേക്ഷ, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം7) സംസ്ഥാന…

Read More

കൂടപ്പിറപ്പിനൊരു ഭവനത്തിന് കുറ്റിയടിച്ചു.

.കൂറ്റിക്കാട്ടൂർ: കേരള വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് ടി. നസറുദ്ധീൻ സ്മാരക  ‘കൂടപ്പിറപ്പിനൊരു ഭവനം’  പദ്ധതിയുടെ ഭാഗമായി കുറ്റിക്കാട്ടൂരിൽ നിർമിക്കുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ടി.എ.കെ അബ്ദുളള നിർവ്വഹിച്ചു. ചടങ്ങിൽ കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട്, ജന: സിക്രട്ടറി ഹബീബ് റെയിൻബോ, വെൽഫയർ സൊസൈറ്റി പ്രസിഡണ്ട് മമ്മദ് കൂട്ടു മൂച്ചിക്കൽ, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക്, ജന: സിക്രട്ടറി ജാഫർ ഫാൻസി ഹൗസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. പാറക്കണ്ടി…

Read More

ബിരിയാണി തീർന്നതിന് ഹോട്ടൽ ജീവനക്കാരന് മർദ്ദനം.

കോഴിക്കോട്: ബിരിയാണി തീര്‍ന്നുപോയെന്ന് പറഞ്ഞതിന് ഹോട്ടല്‍ ജീവനക്കാരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കോഴിക്കോട് ചേളന്നൂര്‍ 8/2ലാണ് ആക്രമണം നടന്നത്. ഹോട്ടല്‍ ജീവനക്കാരനായ ഒ.വി രമേശനെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. ചേളന്നൂര്‍ 8/2 ലെ ദേവദാനി ഹോട്ടലിലെ ജീവനക്കാരനാണ് രമേശന്‍. ബിരിയാണി ആവശ്യപ്പെട്ട് ഇവിടെയെത്തിയ കുമാരസ്വാമി സ്വദേശിയോട് ബിരിയാണി തീര്‍ന്നുപോയെന്ന് മറുപടി നല്‍കി. എന്നാല്‍ പ്രകോപിതനായ ഇയാള്‍ രമേശനുമായി…

Read More