വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്, പ്രതിഷേധം ആളിക്കത്തുന്നു.
കൃഷ്ണപുരം:സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മുൻ പ്രിൻസിപ്പല്‍ സിസ്റ്റർ ഒ.പി. ജോയ്സി, അധ്യാപകരായ സ്റ്റെല്ല ബാബു, അർച്ചന എന്നിവർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തച്ചനാട്ടുകര ചോളോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ 2025 ജൂണ്‍ 23-നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിൻ്റെ പേരില്‍ നിർബന്ധപൂർവ്വം ക്ലാസ്സില്‍ നിന്ന് മാറ്റിയിരുത്തിയതിലുള്ള മനോവിഷമമാണ് കുട്ടിയുടെ മരണത്തിലേക്ക്…

