ബാലുശ്ശേരിയിൽ പാർസൽ ബിരിയാണിയിൽ പുഴു’
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ ഹോട്ടലില്‍നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയെന്ന് പരാതി. ബാലുശ്ശേരി സ്വദേശി ഷൈലജയും കുടുംബവും വാങ്ങിയ പാര്‍സല്‍ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. ബാലുശ്ശേരി ശ്രീ സന്നിധി ഹോട്ടലിലെ ഭക്ഷണത്തിലാണ് കഴിഞ്ഞ ദിവസം പുഴുവിനെ കണ്ടെത്തിയത്.ബിരിയാണി കഴിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ വീട്ടുകാര്‍ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി.നടപടികൾ ഒന്നും ഇല്ലാത്തതിനാൽ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

