വി.എസിനെതിരെ അധിക്ഷേപം; വിവിധയിടങ്ങളിൽ കേസ് .

കോഴിക്കോട് : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. മലേഷ്യയിൽ വെച്ചാണ് ആബിദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട…

Read More

പൂർവിക സ്മരണയിൽ ഇന്ന് കർക്കിടക വാവ്.

കോഴിക്കോട് :പൂർവിക സ്മരണയിൽ ഇന്ന് കർക്കിടകവാവ് ബലി വിട്ട് പിരിഞവർക്ക് നിത്യ ശാന്തിക്കു് ള്ള പ്രാർഥനയുമായാണ് ഭക്തർ ബലി ദർപ്പണ കേന്ദ്രങ്ങളിൽ എത്തുന്നത് സംസ്ഥാനത്ത് വിവിധ ബലി തർപ്പണ കേന്ദ്രങ്ങളിൽ പിതൃതർപ്പണത്തിനായി ഒരുക്കങ്ങൾ സജ്ജം. മഴ തുടരുന്നതിനാൽ ബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന ബലിതർപ്പണ സ്ഥലങ്ങളായ ആലുവ മണപ്പുറം, തിരുവല്ലം പരുശുരാമ ക്ഷേത്രം, വർക്കല പാപനാശം എന്നിവടങ്ങളിലാണ് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ക്ഷേത്രങ്ങള്‍, സ്നാനഘട്ടങ്ങള്‍ എന്നിവയോടനുബന്ധിച്ചും ബലിതർപ്പണം നടക്കും. വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍…

Read More

ലാൽ സലാം…. വിപ്ലവ നായകൻ ഇനി ജന ഹൃദയങ്ങളിൽ..

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം. മുന്‍ മുഖ്യമന്ത്രിയും സിപിഎം അതികായനുമായ അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നപ്ര വയലാര്‍ സമരരക്തസാക്ഷികള്‍ക്കൊപ്പമാണ് വിഎസ്സിന്റെ അന്ത്യവിശ്രമം. രാഷ്ട്രീയ കേരളത്തിന്റെയാകെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് സമരസഫലമായ ജീവിതത്തിന് വിഎസ് വിരാമമിട്ടിരിക്കുന്നത്. മകന്‍ വിഎ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ഇനി വിഎസ് ജീവിക്കും, ജനഹൃദയങ്ങളില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ്സിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരത്തെ എസ്.യു.ടി…

Read More

ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി നാട്.

ആലപ്പുഴ: ചെങ്കനൽ കടന്നു വന്ന പോരാളിക്ക് വിട ചൊല്ലി ജന്മദേശം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന് ജനിച്ചുവളർന്ന വീട്ടിൽ നിന്നും മടക്കം.  ആയിരക്കണക്കിനാളുകളാണ് അവസാനമായി കണ്ട് അന്തിമോപചാരമർപ്പിച്ച് മടങ്ങിയത്. കനത്ത മഴ പോലും വകവെക്കാതെ കാത്തുനിന്ന ജനസാഗരത്തിന് നടുവിലൂടെ മണിക്കൂറുകളെടുത്താണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിലാപയാത്ര വേലിക്കകത്തെ വീട്ടിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രിയനേതാവിനെ ഒരുനോക്ക് കാണാനെത്തിയവർ. കക്ഷി രാഷ്ട്ട്രീയ ഭേദമന്യേ നിരവധി നേതാക്കളും വി.എസിന് അന്ത്യോപചരാമർപ്പിക്കാൻ എത്തിയിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി,…

Read More

പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും സ്തംഭിച്ച് പാര്‍ലമെന്‍റ്. ലോക്സഭയും രാജ്യസഭയും ബഹളത്തെ തുടര്‍ന്ന് രണ്ട് മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വച്ചു. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിഷേധം കടുപ്പിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരെ രാവിലെ പാര്‍ലമെന്‍റ് കവാടത്തിലും എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ജഗദീപ് ധന്‍കറിന്‍റെ രാജിയില്‍ ദുരൂഹത തുടരുന്നതിനിടെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പാര്‍ലമെന്‍റില്‍ കൂടിക്കാഴ്ച നടത്തി….

Read More

നഴ്സ് അമീനയുടെ മരണം:ആശുപത്രി മാനേജർ അറസ്റ്റിൽ .

മലപ്പുറം: നഴ്‌സ് അമീന മരിച്ച സംഭവത്തിൽ കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ എൻ.അബ്ദുൽറഹ്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുൽറഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലിസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് അബ്ദുൽറഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും…

Read More

ലാൽ സലാം സഖാവെ. ഇനി ജന ഹൃദയങ്ങളിൽ

ആലപ്പുഴ:കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ വിലാപ യാത്ര ജന്മനാട്ടിൽ വിഎസ് പിന്നിട്ട സമരവഴികളിലൂടെ അവസാനയാത്ര ഇവിടെ എത്താൻ 21 മണിക്കൂർ വേണ്ടി വന്നു 140 കിലോ മീറ്റർ പിന്നിടാൻ. പ്രിയനേതാവിനെ ഒരു നോക്കുകാണാൻ ആയിരങ്ങൾ ആലപ്പുഴയുടെ മണ്ണിൽ തടിച്ചുകൂടിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് വിലാപ യാത്ര ആലപ്പുഴയിലെ ജന്മ നാട്ടിൽ എത്തിയത്. മഴയെപ്പോലും അവഗണിച്ചാണ് പ്രിയ നേതാവിനെ കാണാൻ ജനക്കൂട്ടം ഒഴുകി എത്തുന്നത്.സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിന് ശേഷം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ്…

Read More

ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു, റീ പോസ്റ്റ്മോര്‍ട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും.

ഷാർജ: ഷാർജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മെഡിക്കല്‍ കോളേജില്‍ റീ പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലത്തേക്ക് കൊണ്ടുപോകും. മൃതദേഹം വൈകിട്ട് 5.40ന് ദുബൈയില്‍ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ അല്‍ നഹ്ദയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്ബനിയിലെ എച്ച്‌.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്….

Read More

തലസ്ഥാന നഗരിയിൽ നിന്ന് വി.എസി ൻ്റെ ഭൗതിക ശരീരം വിലാപ യാത്രയായി ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്. മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഉച്ചയ്‌ക്ക് രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെത്തി. വിഎസിനെ അവസാനമായി കാണുന്നതിനായി സെക്രട്ടേറിയറ്റിന് സമീപമുള്ള കെട്ടിടങ്ങളിലും മറ്റുമായി ആളുകൾ തിങ്ങിനിറഞ്ഞു. വിഎസിന്റെ മൃതദേഹം ദ‌ർബാർ ഹിളിൽ നിന്ന് പുറത്തേക്കെടുത്തപ്പോൾ പാർട്ടി പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ മുഴക്കി. തിരുവനന്തപുരം ജില്ലയിൽ 27 പോയിന്റുകളിലും കൊല്ലത്ത് 17…

Read More

വി.എസിനെതിരെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകൻ കസ്റ്റഡിയിൽ .

തിരുവനന്തപുരം: വി.എസിനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട അധ്യാപകൻ കസ്റ്റഡിയിൽ. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. വി.എസിനെ അധിക്ഷേപിച്ച് ഇയാൾ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുകയായിരുന്നു. ‘പട്ടികൾ ചത്താൽ ഞാൻ സ്റ്റാറ്റസ് ഇടാറില്ല’ എന്നായിരുന്നു പോസ്റ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇന്നലെ 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം…

Read More