Category: news
സ്വകാര്യ ബസ് സമരത്തിൽ നിന്ന് ഒരു വിഭാഗം പിൻമാറി, സമരവുമായി മുന്നോട്ടെന്ന് മറുവിഭാഗം; ഉടമകൾക്കിടയിൽ ഭിന്നത
സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ബസ് ഉടമകളുടെ സംഘടനകളിൽ ഭിന്നിപ്പ്. ജൂലൈ 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറി. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറമാണ് പിൻമാറിയത്. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി വിവിധ ബസ് ഉടമകൾ നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ബസ് ഓപറേറ്റേഴ്സ് ഫോറം സമരത്തിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. 90 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, ജൂലൈ 22 മുതൽ പ്രഖ്യാപിച്ച…
കോഴിക്കോട് ജില്ലയിൽ നാളെ അവധി
കോഴിക്കോട് | ജില്ലയില്‍ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 17 വ്യാഴാഴ്ച) സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
ഇപ്പോൾ നടക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യം ,പ്രേമ കുമാരി
വല്ലാത്ത ദുഃഖത്തിലാണെന്നും ഏറെ മനപ്രയാസം നേരിടുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി തലാലിന്റെ മാതാപിതാക്കളുടെ വേദന ഞാനറിയും എന്റെ മകനാണ് തലാല്‍ എങ്കില്‍ ഞാൻ എന്തുമാത്രം വേദനിക്കും. അതേവേദനയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്.യെമനില്‍ നിന്ന് അഭിഭാഷകൻ സാമുവല്‍ ജറോമിനോടൊപ്പം മാതൃഭൂമി ചാനലിലാണ് പ്രേമകുമാരി ഇക്കാര്യം പറഞ്ഞത് പറഞ്ഞത് . പക്ഷേ, എല്ലാം തകർത്തുകളയുന്ന വാർത്തകളാണ് വരുന്നത്. ഞാൻ കാലുപിടിക്കുകയാണ്. എന്റെ മകളെ ഈ യെമെൻ രാജ്യത്ത് നശിപ്പിച്ചുകളയുന്നത് കാണേണ്ടിവരുമോ എന്ന വിഷമത്തിലാണ് ഞാനിവിടെ ഇരിക്കുന്നത്. അവർ…
വേടൻ്റെ റാപ്പ് ന് സാഹിത്യമില്ല;വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽനിന്ന് ഒഴിവാക്കാൻ ശുപാർശ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

