രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി വോട്ടെണ്ണൽ തുടങ്ങി.
തിരുവനന്തപുരം ∙ രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി വോട്ടെണ്ണൽ തുടങ്ങി.പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ആദ്യ ഫലസൂചനകൾ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്‌ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു
കോഴിക്കോട് വെള്ളിമാടുകുന്ന് ജെസിടി ഇസ്‌ലാം കോംപ്ലക്സിനു മുന്നിൽ കൗണ്ടിങ്ങിന് അകത്തു കയറാനുള്ളവരുടെ നീണ്ടനിര.
ഇന്ന് മദ്യവിൽപനയില്ല
വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്നു സംസ്ഥാനത്ത് ഡ്രൈ ഡേ. മദ്യവിൽപനശാലകളും ബാറുകളും പ്രവർത്തിക്കില്ല.
തിടുക്കം വേണ്ട, കൃത്യത മതി: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം, വോട്ടെണ്ണൽ നീണ്ടേക്കും
തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും.

