കുന്ദമംഗലം മണ്ഡലത്തിൽ നിന്ന് 6 എം എ മാർ നിയമ സഭയിൽ !
കുന്ദമംഗലം: കുന്ദമംഗലം മണ്ഡലത്തിന് അപൂർവ്വ നേട്ടം.
കുന്ദമംഗലം മണ്ഡലത്തിൻ്റെ സ്വന്തം എം . എൽ എ യായ റസാഖ് മാസ്റ്റർക്ക് പുറമെ മണ്ഡലത്തിലെ മറ്റു അഞ്ച് പേർ കൂടി നിയമ സഭയിലുണ്ടാവും.
കൊടുവള്ളിക്കാരനായ റസാഖ് മാസ്റ്റർ കുന്ദമംഗലത്തിൻ്റെ സ്വന്തം എം . എൽ എ ആകുമ്പോൾമറ്റു അഞ്ച് പേർ ഈ മണ്ഡലത്തുകാരാണ് ഫാതിമ തഹ് ലിയ ,പി.കെ. ഫിറോസ്, ടി സിദ്ധീഖ് ,രമ്യ ഹരിദാസ് , വിദ്യ ബാലകൃഷ്ണണൻ
എന്നിവരാണവർ.
15 വർഷം എൽ ഡി എഫ് കുത്തകയാക്കിയ കുന്ദമംഗലം മണ്ഡലത്തിൽ എം. എ റസാഖ് മാസ്റ്റർ
13313 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത് .റസാഖ് മാസ്റ്റർക്ക് 91598 വോട്ടുകളും,
മൂന്നു തവണ മണ്ഡലത്തിൽ എം .എൽ എ ആയ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.ടി.എ റഹീംന് 78285 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. വി കെ സജീവൻ 34435 വോട്ടുകളുമാണ് നേടിയത്.
മുസ്ലിം ലീഗ് ആദ്യമായി കേരള നിയമസഭയിലേകക്ക് അയച്ച വനിതയായ പേരാമ്പ്രയിൽ വിജയിച്ച ഫാത്വിമ തഹ് ലിയ പെരുവയൽ പഞ്ചായത്തിലെ മുൻ വാർഡ് മെമ്പർ പൂവാട്ടുപറമ്പ്
അബ്ദുറ ഹ്മാൻ സുബൈദ ദമ്പതികളുടെ മകളാണ്. കുറ്റിക്കാട്ടൂർ ബീ ലൈൻ പബ്ലിക് സ്കൂളുകളിൽ പ്രാഥമിക പഠനം പൂർത്തിയാക്കി നിയമത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കിയ
തഹ്ലിയ ഹരിതയിലൂടെ വളർന്ന നേതാവാണ്.
കൊടുവള്ളിയിൽ നിന്ന് വിജയിച്ച പി.കെ. ഫിറോസ് താമസിക്കുന്നത് കുന്ദമംഗലത്തിന് തൊട്ടടുത്താണ് .
നിമയത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട് ( LLM )
അഡ്വ .ടിസിദധീഖ് കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവിലാണ് ജനിച്ചത്.
സിദ്ധീഖും നിയമ ബിരുദ ധാരിയാണ്. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ പാലാട്ട് മീത്തൽ സ്വദേശിയാണ് രമ്യ ഹരിദാസ് , എല ത്തൂരിൽ നിന്ന് വിജയിച്ച ദിവ്യ ബാലകൃഷ്ണൻ പിലാശ്ശേരി രിയിലാണ് താമസം. ഇവരൊക്കെ
യു.ഡി. എഫ് ൻ്റെ എം . എൽ എ മാരായി നിയമ സഭയിലുണ്ടാവും.
മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവർ കേരള രാഷ്ട്രീയത്തിലെ യുവ നിര നേതാക്കളാണ് .

