എൽ ഡി എഫ് ൻ്റെ തുടർഭരണ മോഹം തകർത്ത് സംസ്ഥാനത്ത് യുഡിഎഫ് തരംഗം
തിരുവനന്തപുരം: എൽ ഡി എഫ് ൻ്റെ തുടർഭരണ മോഹ തകർത്ത് സംസ്ഥാനത്ത് യുഡിഎഫ 102 സീറ്റ് നേടി .പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തി. 63 സീറ്റ് നേടി കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി. യുഡിഎഫ് തേരോട്ടത്തിൽ 13 മന്ത്രിമാർ പരാജയത്തിന്റെ കയ്പറിഞ്ഞു.
പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തിയ ജയം.കഴിഞ്ഞ തവണ കേവലം 41 സീറ്റിൽ ഒതുങ്ങിയ യുഡിഎഫ് ഇത്തവണ നേടിയത് ചരിത്ര വിജയം.കാസർകോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും വ്യക്തമായ മേധാവിത്തം .മലപ്പുറം,കോട്ടയം,എറണാകുളം,വയനാട്,ഇടുക്കി ജില്ലകളിലെ മുഴുവൻ സീറ്റുകളും യുഡിഎഫിന്റെ സമഗ്രാധിപത്യം. പത്തനം തിട്ട,കാസർകോട്,കോഴിക്കോട്,.ജില്ലകളിൽ ഒരോ സീറ്റ് ഒഴികെ ബാക്കിയെല്ലാം യുഡിഎഫ് തൂത്തു വാരി.പാലക്കാട്,ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലും ശകത്മായ തിരിച്ചുവരവ് നടത്തി.ഘടക കക്ഷികളിലെ പ്രധാനികളായ മുസ്ലിം ലീഗും കേരള കോൺഗ്രസും ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.മത്സരിച്ച എട്ട് സീറ്റിൽ ഏഴും നേടി കേരള കോണഗ്രസ് മുന്നണിയിലെ മൂന്നാം സ്ഥാനം ഉറപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച ആത്മവിശ്വാസവുമായാണ് ഇത്തവണ യുഡിഎഫ് നിയമസഭയിലേക്ക് പോരാട്ടത്തിനിറങ്ങിയത്.സർക്കാരിനെതിരായ പ്രചാരണങ്ങളായിരുന്നു പ്രധാന മുദ്രാവാക്യം.ശബരിമലയും സിപിഎമ്മിന്റെ എസ്ഡിപിഐ-ബിജെപി കൂട്ടുകെട്ടുമെല്ലാം പ്രചാരണ വിഷയങ്ങളാക്കി.ശക്തമായ സർക്കാർ വിരുദ്ധ വികാരം പ്രചാരണത്തിൽ ഗുണം ചെയ്തു.
ഒപ്പം യുഡിഎഫിന്റെ പ്രകടന പത്രികയിലെ ഇന്ദിര ഗ്യാരണ്ടി പ്രഖ്യാപനവും സ്ത്രീ വോട്ടർമാർ അടക്കമുളളവരെ കാര്യമായി സ്വാധീനിച്ചു.

