ഭൂരിപക്ഷത്തിൽ സംസ്ഥാനത്ത് ഒന്നാമൻ കുഞാലിക്കുട്ടി

കോഴിക്കോട് :പിണറായി വിജയന് ധർമടത്ത് ലഭിച്ച വോട്ടിനോളം തന്നെ ഭൂരിപക്ഷം നേടി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ചരിത്ര വിജയം. 85,614 വോട്ടാണ് പിണറായിക്ക് ധർമടത്ത് ലഭിച്ചത്. 19,247 വോട്ടിന്റെ ഭൂരിപക്ഷമാണ് പിണറായിക്കുള്ളത്. എന്നാൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്ക് 1,31,632 വോട്ടാണ് ആകെ ലഭിച്ചത്. 85,327 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്.
കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ കെ.കെ ശൈലജ മട്ടന്നൂരിൽ നേടിയ 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി മറികടന്നത്. 85,327 വോട്ടിന്റെ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയത്.
തിരൂരങ്ങാടിയിൽ വിജയിച്ച പി.എം.എ സമീർ ആണ് ഇത്തവണ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം നേടിയത്. 63,387 വോട്ടിന്റെ ഭൂരിപക്ഷമാണ് സമീർ നേടിയത്. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ, ഭൂരിപക്ഷം 62,638), എം.റഹ്മത്തുല്ല (മഞ്ചേരി, ഭൂരിപക്ഷം 57,887), ടി.പി അഷ്‌റഫലി (കൊണ്ടോട്ടി, ഭൂരിപക്ഷം 56,017), ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ, ഭൂരിപക്ഷം 54,851), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി, ഭൂരിപക്ഷം 52,907), ടി.വി ഇബ്രാഹീം (വള്ളിക്കുന്ന്, ഭൂരിപക്ഷം 51,289), ഉമ തോമസ് (തൃക്കാക്കര, ഭൂരിപക്ഷം 50,211) തുടങ്ങിയവരാണ് ഉയർന്ന ഭൂരിപക്ഷം നേടി വിജയിച്ച മറ്റുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *