നേപ്പാൾ മിന്നൽ പ്രളയം ; മരണം 332,1,500-ലധികം പേരെ കാണാനില്ല,50 കിലോമീറ്റർ ദൂരത്തിൽ ഗ്രാമങ്ങൾ ഒലിച്ചു പോയി. കാണാ തായവർ രക്ഷപ്പെടാൻ സാധ്യത ഒരു ശതമാനം മാത്രം.
നേപ്പാളിനും ടിബറ്റ് മേഖലയ്ക്കും ഇടയിലുള്ള അതിർത്തി ഗ്രാമങ്ങളിലൂടെ കുതിച്ചെത്തിയ അതിശക്തമായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 332 പേർ കൊല്ലപ്പെട്ടു. 1,500-ലധികം പേര ഇനിയും കാണാനില്ല ഏകദേശം 800 വിദേശികളെക്കുറിച്ചും വിവരമൊന്നും ലഭിച്ചിട്ടില്ല. അതിജീവിച്ചവരെ കണ്ടെത്താൻ ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഹിമാലയത്തിൽ ഹിമപാളി തകർന്നതിനെത്തുടർന്നുണ്ടായ അതിഭയങ്കരമായ വെള്ളപ്പൊക്കത്തിൽ ബുധനാഴ്ച കാണാതായ നൂറുകണക്കിന് ആളുകളിൽ, 13 വയസ്സുള്ള ഒരു പെൺകുട്ടിയടക്കം 33 ബ്രിട്ടീഷ് വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായി കരുതപ്പെടുന്നു. ഈ ദുരന്തം “ആകാശത്തുനിന്നുള്ള സുനാമി” പോലെയാണ്…

