ഗ്യാനേഷ് കുമാര്‍ ഒന്നാംനമ്പര്‍ രാജ്യദ്രോഹി, ഉടന്‍ രാജിവയ്ക്കണം’; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി 48 മണിക്കൂറിനകം രാജി വെക്കണം , പോലീസിൽ പരാതി നൽകി മഹ്വ മെയ്ത്ര .
ന്യൂ ഡൽഹി.മുഖ്യ തെരഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എസ്ഐആറിലൂടെ വോട്ടർപട്ടിക അട്ടിമറിച്ചു ഭരണ കൂടത്തിന് കൂട്ടു നിന്നു എന്ന പരാതിക്കിടെ
തെരഞ്ഞെടുപ്പ് കമീഷനെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെയും രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഗ്യാനേഷ് കുമാർ ‘ഏറ്റവും വലിയ രാജ്യദ്രോഹി’യാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, 48 മണിക്കൂറിനുള്ളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. രാജി വെച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സി.ജെ.പി നേതൃത്വം മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ ബി.ജെ.പിയെ തുടർച്ചയായി അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്നത് നരേന്ദ്ര മോദിയല്ലെന്നും മറിച്ച് ഗ്യാനേഷ് കുമാറാണെന്നും അഭിജീത് ദീപ്കെ ആരോപിച്ചു. ബി.ജെ.പിയുടെ വിജയങ്ങൾക്ക് കാരണം മോദിയല്ല, ഗ്യാനേഷ് കുമാറാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് തന്നെ ഏറ്റവും വലിയ ഭീഷണിയായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ മാറിയിരിക്കുകയാണ്”- അഭിജീത് പറഞ്ഞു.
കമീഷന്റെ നിലവിലെ തെരഞ്ഞെടുപ്പ് രീതികൾ പൂർണ്ണമായും മാറ്റണമെന്നും വിവാദമായ വോട്ടർ പട്ടിക സംക്ഷിപ്ത പുതുക്കൽ (എസ്.ഐ.ആർ) നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷനുള്ളിലെ കടുത്ത ആഭ്യന്തര ഭിന്നതകളും എസ്.ഐ.ആർ പ്രക്രിയയിലെ ക്രമക്കേടുകളും പുറത്തുവന്നതിന് പിന്നാലെയാണ് കമീഷനെതിരെ സി.ജെ.പി പ്രക്ഷോഭം കടുപ്പിക്കുന്നത്.
സി.ഇ.സിയുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിർദേശം നൽകിയവർക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുക, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കുക തുടങ്ങി 3 ആവശ്യങ്ങളാണ് സി.ജെ.പി സഹ-കൺവീനർ സൗരവ് ദാസ് പ്രധാനമായും ഉന്നയിച്ചത്.
നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട കമീഷൻ ഭരണപക്ഷത്തിന് വഴിവിട്ട സഹായങ്ങൾ നൽകുകയാണെന്നും വോട്ടവകാശം അട്ടിമറിക്കപ്പെടുകയാണെന്നും സി.ജെ.പി ആരോപിച്ചു. ഗ്യാനേഷ് കുമാർ പദവി ഒഴിയുകയും എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കുകയും ചെയ്യും വരെ രാജ്യവ്യാപകമായി അതിശക്തമായ സമരം മുന്നോട്ടുകൊണ്ടുപോകാനാണ് സി.ജെ.പിയുടെ തീരുമാനം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര
ഇതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർ പട്ടിക അട്ടിമറിച്ചു എന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
വോട്ടർ പട്ടിക പരിപാലിക്കാൻ ചുമതലയുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ മറികടന്നാണ് കുമാറും തെരഞ്ഞെടുപ്പ് കമീഷന്റെ ഐ.ടി സംവിധാനവും അട്ടിമറി നടത്തിയതെന്ന് മഹുവ കുറ്റപ്പെടുത്തി. 10 മാസത്തിനിടയിൽ 14 തവണ, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ വഴിവിട്ട നടപടികൾ ചോദ്യംചെയ്തതായ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് മഹുവ പരാതി നൽകിയത്.


