AI girlfriend

കൂട്ട ബലാത സംഘം ;പാർക്കുകളിൽ സൂര്യാസ്തമയത്തിന് ശേഷം ആളുകൾ പ്രവേശിക്കുന്നത് വിലക്കി ഡൽഹി വികസന അതോറിറ്റി

ന്യൂഡെൽഹി:ഡൽഹിയിൽ 17-കാരിയായ പെൺകുട്ടിപാർക്കിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, പാർക്കുകളിൽ സൂര്യാസ്തമയത്തിന് ശേഷം ആളുകൾ പ്രവേശിക്കുന്നത് വിലക്കി ഡൽഹി വികസന അതോറിറ്റ.സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ പാർക്കുകളിലും ഒരാഴ്ചക്കകം സമഗ്രമായ സുരക്ഷാ പരിശോധന നടത്താനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തൻജീത് സിങ് സന്ധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.കൂടാതെ, പാർക്കുകളിൽ രാത്രികാലങ്ങളിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കാനും, സിസിടിവി ക്യാമറകളും സുരക്ഷാ ജീവനക്കാരെയും നിയോഗിക്കാനും നിർദ്ദേശമുണ്ട്.

കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥ കുഞ്ച് പാർക്കിൽ വെച്ച് പൊലീസുകാരെന്ന വ്യാജേനെയെത്തിയ മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി അതിക്രമത്തിന് ഇരയാക്കിയത്.സംഭവത്തിൽ ആസിഫ്, ഹേമന്ത്, മുകേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *