AI girlfriend

സംയുക്ത ട്രേഡ് യൂണിയ​ന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയ​ന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി
വെള്ളിമാടുകുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും ബഹുജനങ്ങളുമടക്കം നിരവധി പേർ അണിനിരന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്മെന്റ് ജീവനക്കാർക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയ മാനേജ്മെന്റാണ് മാധ്യമത്തിന്റേത്. ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന നിലയിലേക്കാണ് ഈ സ്ഥാപനം പോകുന്നത്. കേരളത്തിൽ അത്യപൂർവമായുണ്ടാകുന്ന തൊഴിൽ തർക്കമാണ് മാധ്യമത്തിലേത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ എല്ലാ വഴികളും തേടിയിട്ടും മാനേജ്മെന്റ് കേട്ടില്ലന്നും ചന്ദ്രശേഖരൻ പറഞ്ഞു . ഈ സമരത്തിന് ഐ.എൻ.ടിയു.സിയുടെ സമ്പൂർണ പിന്തുണയുണ്ട്. അദ്ദേഹം പറഞ്ഞു
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡണ്ട് കെ. രാജീവ് അധ്യക്ഷനായിരുന്നു.
സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ്
വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ പി.കെ നാസർ (എ.ഐ.ടി.യു.സി), എൻ.കെ.സി ബഷീർ (എസ്.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), ഒ.കെ സത്യ( സേവ), പി.കെ സന്തോഷ്, സി.എൻ ശിവദാസ് (എച്ച്.എൻ.കെ.പി) കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കെ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി ജെയ്സൺ മാത്യു തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡണ്ട് മാമ്പറ്റ ശ്രീധരൻ സ്വാഗതവും ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി. ഗവാസ്, കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട് ഇ.പി മുഹമ്മദ്, സെക്രട്ടറി പി.കെ സജിത്ത്, ​വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.പി പത്മനാഭൻ, എ.ടി അബ്ദു, ഇ.സി സതീശൻ, സി.പി സദാനന്ദൻ, ഷാജി, ചാലിൽ മൊയ്തീൻ കോയ തുടങ്ങിയവരും നാട്ടുകാരും കേരള പത്രപ്രവർത്തക യൂണിയനിലെയും കെ.എൻ.ഇ.എഫിലെയും അംഗങ്ങളും ബഹുജനമാർച്ചിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *