മുത്താന്‍തറ സ്‌കൂളിലെ ബോംബ് സ്‌ഫോടനം; ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപുരകൾ , രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ആദ്യം ബിജെപി മാര്‍ച്ച് നടത്തിയത് ബോംബ് വിഷയം മറയ്ക്കാൻ .സി.പി. എം.

പാലക്കാട്: മുത്താന്‍തറ സ്‌കൂളിലെ ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് – ബിജെപി പങ്ക് ആവര്‍ത്തിച്ച് സി പി എം. ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപുരകളാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ആദ്യം ബിജെപി മാര്‍ച്ച് നടത്തിയത് ബോംബ് വിഷയം മറയ്ക്കാനാണ് വര്‍ഗീയസംഘര്‍ഷം ലക്ഷ്യം വെച്ചുള്ള പല കാര്യങ്ങളും ആര്‍എസ്എസ് പാലക്കാട് നടത്തിയിരുന്നുവെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. വര്‍ഗീയസംഘര്‍ഷത്തിലേക്ക് ലക്ഷ്യം വെച്ചുള്ള പല കാര്യങ്ങളും പാലക്കാട് നടത്തിയിരുന്നു. ആര്‍എസ്എസ് കാര്യാലയങ്ങള്‍…

Read More

കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി നഗര്‍ നവീകരണത്തിന് 1 കോടി

    കുന്ദമംഗലം മണ്ഡലത്തിലെ പട്ടികജാതി നഗര്‍ നവീകരണത്തിന്ന് ഒരു കോടി അനുവദിച്ചതായി പി.ടി. എ റഹീം എം.എൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എറാച്ചുടല നഗര്‍ നവീകരണ പ്രവൃത്തിക്കാണ് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലറ നഗര്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടപറമ്പ് നഗര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മാളികത്തടം നഗര്‍ എന്നിവക്ക് നേരത്തെ 1 കോടി രൂപ വീതം അനുവദിച്ചിരുന്നു. ഇവയുടെ പ്രവൃത്തി നടന്നു…

Read More

അത്തം പിറന്നു, പൊന്നോണമെത്തി, തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കം.

പൊന്നോണത്തിന്‍റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. വലിയ ജനാവലിയെ സാക്ഷിയാക്കി മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി. മന്ത്രി എംബി രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. നടന്‍ ജയറാമാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത്. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ആനയും അമ്പാരിയും നിശ്ചല ദൃശ്യങ്ങളും നിരക്കുന്ന വർണശഭലമായ കാഴ്ചകൾക്കാണ് നഗരം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ…

Read More

പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: പൂരം കലക്കലിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവ. പൊലീസിൽ നിന്ന് മാറ്റിയതിനാൽ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതിൽ ഒതുക്കാനാണ് ആലോചന നടക്കുന്നത്.സ്ഥാനം ഒഴിഞ്ഞ പോലീസ് മേധാവി അജിത് കുമാറിന് വീഴ്ച പറ്റിയതായി സർക്കാരിന് “റിപ്പോർട്ട് പോലീസ് ആസ്ഥാനത്തേക്ക് സർക്കാർ മടക്കി അയച്ചിരിക്കുകയാണ് പുതിയ നടപടികൾ വേണ്ടെന്ന് തീരുമാനത്തിലെത്തിയത് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ…

Read More

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഇന്ന് മുതല്‍; സാധനങ്ങള്‍ക്ക് സബ്‌സീഡി വില | List

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനമാകെ 1,800 ഓണച്ചന്തകളാണ് ഒരുങ്ങിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലുവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും കേരളത്തിലെ വിവിധ സഹകരണ സംഘങ്ങള്‍…

Read More

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരണം; നാളെ ശുദ്ധികർമം നടത്താൻ തീരുമാനം

അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമ്മ തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീൽസ് ചിത്രീകരിച്ചതിനെ തുടർന്ന നാളെ ശുദ്ധികർമങ്ങൾ നടത്താൻ തീരുമാനം. അഹിന്ദുക്കൾക്ക് വിലക്കുള്ള ക്ഷേത്രക്കുളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫർ റീൽസ് ചിത്രീകരിച്ചതിനെ തുടർന്നാണ് ശുദ്ധികർമം. റീൽസ് ചിത്രീകരിച്ചതിനെതിരെ ഗുരുവായൂർ ദേവസ്വം പരാതിയും നൽകിയിരുന്നു. അശുദ്ധിയായതിനാൽ ശുദ്ധികർമങ്ങൾ നടക്കുന്നതുമൂലം ആഗസ്റ്റ് 26ന് കാലത്ത് അഞ്ചുമുതൽ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേവസ്വം അറിയിച്ചു. പുണ്യാഹകർമങ്ങൾ കഴിഞ്ഞ…

Read More

മെഡി. കോളജ് സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിത വിഭാഗം തുറന്നു.

കോഴിക്കോട് : തീപ്പിടിത്തത്തെ തുടർന്ന് നാല് മാസമായി അടച്ചിട്ട മെഡി. കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം ഇന്നു മുതൽ തുറന്നു പ്രവർത്തിച്ചു. ഇന്നലെ വൈകിട്ടു നാലു വരെ പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും പി.എം.എസ്.എസ്.വൈ ബ്ലോക്കിലെ അത്യാഹിതവിഭാഗവും ഒരു പോലെ പ്രവർത്തിച്ചു. പിന്നീട് പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിൽ മാത്രമാക്കി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നേരത്തെ പഴയ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടർന്ന രോഗികളുടെ ചികിത്സ അവിടെ തന്നെയും പുതിയതായി എത്തിയ രോഗികളെ പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ന്…

Read More

രാജിക്ക് വഴങ്ങില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.

തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ്‌ ചെയ്തത്. വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്നാണ് പാര്‍ട്ടിയെടുത്ത തീരുമാനം. ഉപതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.   കെപിസിസി…

Read More

നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡൽഹി :നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കു. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ നൽകിയ ഹർജിയും കെ എ പോൾ നൽകിയ ഹർജിയുമാണ് പരിഗണിക്കുക. നിമിഷപ്രിയയുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എ പോൾ ഹർജി നൽകിയത്. കേസിൽ ഇടപെടുന്നതിൽ നിന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിലിനെയും കാന്തപുരത്തെയും വിലക്കണം എന്നും ഹർജിയിലുണ്ട്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അതേസമയം നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പിരിച്ചുവിടാൻ…

Read More

മുസ്‌ലിം ലീഗിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിരം.

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന് ഡൽഹിയിൽ പുതിയ ആസ്ഥാന മന്ദിര. ‘ഖാഇദേ മില്ലത്ത് സെന്റർ’ എന്ന് പേരിട്ട ഓഫീസ് സമുച്ചയം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ഡൽഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാൽ മാർഗിലാണ് മുസ്‌ലിം ലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം. പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് എംപിമാർ, കെ.സി വേണുഗോപാല്‍, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരെയും സംരക്ഷിക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്ന് സാദിഖലി തങ്ങൾ…

Read More