AI girlfriend

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്ത്ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം: പിണറായിയുടെ പ്രസ്താവനക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്ത്ക്രൈംബ്രാഞ്ച’. ഇതിന്പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. . മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ…

Read More

26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

താമരശ്ശേരി : ( www.10visionnews.com)  താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. 26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവി രാത്രി എട്ടേമുക്കാലോടെയാണ് ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്ത് റോഡ് കഴുകി വൃത്തിയാക്കിയതിനുശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.വയനാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് ആദ്യം അടിവാരം ഭാഗത്തേക്ക് കടത്തിവിട്ടത്. പാറയും മണ്ണുമടക്കം നീക്കം ചെയ്തശേഷം റോഡിലെ ചെളി ഫയര്‍ഫോഴ്സ് വെള്ളം ഒഴിച്ച് നീക്കം ചെയ്തു. ഇന്നലെ വൈകിട്ട് 7. 10…

Read More

ഷാഫി പറമ്പില്‍ എം പി യുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍.

കോഴിക്കോട്: ഷാഫി പറമ്പില്‍ എം പി യുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. അതേസമയം,…

Read More

മണ്ണഞ്ചേരി വയോധിക വധം; നിരപരാധിയായ അബൂബക്കറിന് ജാമ്യം,

ആലപ്പുഴ: അമ്പലപ്പുഴ ഒറ്റപ്പനയില്‍ ഹംലത്ത് എന്ന മധ്യവയസ്സായ സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത നിരപരാധിയായ മണ്ണഞ്ചേരി സ്വദേശിയും ഒറ്റപ്പന ജുമാമസ്ജിദിലെ ജീവനക്കാരനുമായിരുന്ന ‘ പോലിസ്“ റിമാന്‍ഡ് ചെയ്തിരുന്നു. അബൂബക്കറിനെ കള്ളക്കേസില്‍ കുടുക്കിയത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കോടതിയില്‍ പോലിസിന്റെ വാദങ്ങള്‍ പൊളിഞ്ഞു. അബൂബക്കറിന് വേണ്ടി അഡ്വ: കെ നജീബ് ഹാജരായി, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തില്‍ തിടുക്കത്തില്‍ പ്രതിയെ പിടിച്ചു എന്ന് വരുത്തി തീര്‍ത്ത് സ്ഥാനമാനങ്ങളും പ്രശസ്തിയും നേടുന്നതിന് വേണ്ടി ചെയ്ത പ്രവര്‍ത്തനമാണ് ഒരു നിരപരാധിക്ക് കൊലക്കേസില്‍ അഴിയെണ്ണേണ്ടി…

Read More

സൗദിയിൽ ഇന്ത്യൻ യുവതി മന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തി.

ദമാം:സന്ദർശക വീസയിൽ സൗദിയിലെത്തിയ ഇന്ത്യൻ യുവതി മൂന്ന് കുഞ്ഞുങ്ങളെ ദാരുണമായി കൊലപ്പെടുത്തയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി പൊലീസ് കസ്റ്റഡയിൽ. ഇന്നലെ വൈകിട്ട് അൽകോബാർ ഷുമാലിയിലെ താമസ സ്ഥലത്ത് വച്ച് ഹൈദരാബാദ് സ്വദേശി സൈദ ഹുമൈദ അംറീൻ (33) ആണ് തന്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (7), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും ഇളയമകൻ മുഹമ്മദ് യൂസഫ് അഹമ്മദി(3)നെയും ക്രൂരമായി കൊലപ്പെടുത്തിയത്. ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ…

Read More

കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ മറിഞ്ഞു വൻ ദുരന്തം ഒഴിവായി.

ഊർക്കടവ് :കോഴിക്കോട് ഊർക്കടവ് കവണക്കല്ല്പാലത്തിൽ കാർ  മറിഞ്ഞു വൻ ദുരന്തം ഒഴിവായി പാലത്തിൻ്റെ കൈവരി തകർത്ത വാഹനം പാലത്തിലേക്ക് തന്നെ മറിയുകയായിരുന്നു. കൈവരിയിൽ ഇടിച്ച് കാർ പുഴയിലേക്ക് വീഴാതിരുന്നത് കൊണ്ടാണ് ദുരന്തം ഒഴിവായത്. കാറിലുള്ളവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ച ഒരു മണിയോടെ യാണ് മറിഞ്ഞത്. എടവണ്ണപ്പാറയിൽ നിന്ന്കോഴിക്കോട് ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പ്പെട്ടത് അപകടത്തിൽപ്പെട്ടത്.

Read More

സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.

തൃശൂർ:സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ.തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികമാരെയാണ് സസ്പെൻഡ് ചെയ്തത്. സ്കൂളിൽ ഓണാഘോഷം നാളെ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ശബ്ദ സന്ദേശം പുറത്തുവന്നതിനെ തുടർന്ന് വിമർശനം ശക്തമായിരുന്നുഇതിനെ തുടർന്നാണ് നടപടി

Read More

സമരം 200-ാം ദിവസം , ആശമാർക്ക് ആശ്വാസമായി ഓണറേറിയം കൂട്ടാൻ ശിപാർശ.

തിരുവനന്തപുരം: സംസ്ഥാനത്തെ ആശമാരുടെ ഓണറേറിയം കൂട്ടാൻ ശിപാർശ. ഓണറേറിയം 10,000 ആയി വർധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യം കൂട്ടാനും ശിപാർശയുണ്ട്. പ്രശ്‌നങ്ങൾ പഠിച്ച വിദഗ്ദ സമിതി റിപ്പോർട്ടിലാണ് ശിപാർശയുള്ളത്. സമിതി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം ഇന്ന് 200ആം ദിവസത്തിലേക്കെത്തി.

Read More

ഗുരുതര പെരുമാറ്റദൂഷ്യ പരാതിയെ തുടര്‍ന്ന് ചവറ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി: ഗുരുതര പെരുമാറ്റദൂഷ്യ പരാതിയെ തുടര്‍ന്ന് ചവറ മുന്‍ കുടുംബ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍ വി.ഉദയകുമാറിനെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തു. പരാതികളുടെയും, കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നടപടി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് നടപടി. പരാതിക്ക് പിന്നാലെ ഉദയകുമാറിനെ എംഎസിടി കോടതിയിലേക്ക് മാറ്റിയിരുന്നു. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോൾ ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ജഡ്ജി വി. ഉദയകുമാറിനെതിരെ യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ ജഡ്ജിയെ…

Read More

വിശുദ്ധ മൃഗമാണ് പശു, നൂഹ് സ്വദേശിയുടെ ജാമ്യാപേക്ഷ തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

ചണ്ഡീഗഢ്: വിശുദ്ധ മൃഗമാണ് പശുവെന്നും കശാപ്പ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി പശുക്കടത്ത് പോലുള്ള വ പ്രത്യേക ജനവിഭാഗങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. പശുക്കടത്ത് കേസില്‍ ആരോപണവിധേയനായ നുഹ് സ്വദേശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കശാപ്പിനായി രാജസ്ഥാനിലേക്ക് പശുക്കളെ കടത്തി എന്നാരോപിച്ചാണ് ആസിഫ് എന്ന നുഹ് സ്വദേശിക്കെതിരെ കേസെടുത്തിരിക്കുന്നത്. 2015ലെ ഹരിയാന ഗോവന്‍ഷ് സംരക്ഷന്‍, ഗോ സംവര്‍ധന്‍ നിയമവും മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തില്‍ പ്രതിയുടെ…

Read More