കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ഇന്ന് മുതല്‍; സാധനങ്ങള്‍ക്ക് സബ്‌സീഡി വില | List

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനമാകെ 1,800 ഓണച്ചന്തകളാണ് ഒരുങ്ങിയിരിക്കുന്നത്.
സെപ്റ്റംബര്‍ നാലുവരെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡിയോടെ പൊതുവിപണിയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും

കേരളത്തിലെ വിവിധ സഹകരണ സംഘങ്ങള്‍ കേരകര്‍ഷകരില്‍നിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉല്‍പാദിപ്പിക്കുന്ന വിവിധ പേരുകളിലുള്ള വെളിച്ചെണ്ണ ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തും. ദിനേശ്, റെയ്ഡ്‌കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ലഭിക്കും. തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, ബിരിയാണി അരി, ശര്‍ക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേക വിലക്കുറവില്‍ ലഭിക്കും

ജയ അരി (8 കിലോ): 264.

കുറുവ അരി (8 കിലോ): 264.

കുത്തരി (8 കിലോ): 264.
പച്ചരി (രണ്ട് കിലോ): 58.
പഞ്ചസാര (ഒരു കിലോ): 34.65.
ചെറുപയര്‍ (ഒരു കിലോ): 90.
വന്‍കടല (ഒരു കിലോ): 65.
ഉഴുന്ന് (ഒരു കിലോ): 90.
വന്‍പയര്‍ (ഒരു കിലോ): 70.
തുവരപ്പരിപ്പ് (ഒരു കിലോ): 93.
മുളക് (ഒരു കിലോ): 115.50.
മല്ലി (500 ഗ്രാം): 40.95.
വെളിച്ചെണ്ണ (ഒരു ലിറ്റര്‍): 349.

 

Leave a Reply

Your email address will not be published. Required fields are marked *