രാഹുലിനെതിരെ അധ്യക്ഷസ്ഥാനം ഒഴിയും, ആരോപണത്തിൽ പ്രതികരണമില്ലാതെ രാഹുൽ. ,

എറണാകുളം: നടിയും മോഡലുമായ റിനി ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാൻഡ്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. AICC വിഷയത്തിൽ അന്വേഷണം നടത്തും. എന്നാൽ എംഎൽഎ സ്ഥാനത്തിൽ മാറ്റമില്ലാതെ തുടരും. ആരോപണത്തെ പറ്റി പല നേതാക്കൾക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്തുവരുന്നു. വിഷയത്തിൽ ഇതുവരെ കോൺഗ്രസ്എംഎൽഎമാരുടെയോ എംപിമാരുടെയോ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രതികരണവും ഉണ്ടായിരുന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നീക്കണമെന്ന നിലപാടിൽ വി.ഡി സതീശനും.   തെരഞ്ഞെടുക്കപ്പെട്ടഅധ്യക്ഷനായതിനാൽ രാഹുൽമാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല….

Read More

ആരോപണം കടുപ്പിച്ച്ഹ ണി ഭാസ്കർ, ഷാഫി ക്കും പരാതി നൽകി.

കോഴിക്കോട്:  ഹണി ഭാസ്കറിൻ്റെ ആരോപണത്തിൽ കുരുങ്ങി കോൺഗ്രസ് പാലക്കാട് എം.എൽ എ യും കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ രംഗത്ത്. രാഹുലിന്റെ ഇരയായ കോൺഗ്രസ് പ്രവർത്തകയടക്കമുള്ള സ്ത്രീകളെ തനിക്കറിയാമെന്നും ഹണി ഭാസ്കർ പറഞ്ഞു. പലരും രാഹുലിനെതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ട് എന്നാൽ ഷാഫി അത് മൂടിവെച്ചെന്നും ഹണി ആരോപിച്ചു. രാഹുൽ തന്നോട് മോശമായി ചാറ്റ് ചെയ്തിട്ടില്ല. എന്നാൽ മറ്റുള്ളവരോട് തന്നെ കുറിച്ച് മോശം പരാമർശം നടത്തിയതായി അറിഞ്ഞു.ധൈര്യമുണ്ടെങ്കിൽ…

Read More

വെള്ളിപ്പറമ്പിൽ ജീവന് ഭീഷണിയായി പരസ്യ ബോർഡ്.

കുറ്റിക്കാട്ടൂർ: ബിൽഡിങ്ങിന് മുകളിൽ സ്ഥാപിച്ച പരസ്യബോർഡ്കൾ  ജീവന് ഭീഷണിയാവുന്നു വെള്ളിപ്പറമ്പ് 5-ാം മൈലിൽ രണ്ട് നില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കാറ്റിൽ ഉലയുന്നത് ആളുകളുടെ ജീവന് ഭീഷണി ഉയർത്തുന്നതായി പരാതി. കഴിഞ്ഞ ദിവസത്തെ കാറ്റിൽ ബോർഡിലെ  ഫ്ലക്സ് കീറി പറിഞ്ഞ് നിലത്തേക്ക് പതിച്ചിരുന്നു. മിക്ക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച പരസ്യ ബോർഡ് സുരക്ഷിതത്വം ഉറപ്പ് വരുത്താത്തതാണ്. ഏത് സമയവും കനത്ത കാറ്റിൽ ഇവ നിലം പതിക്കും.

Read More

കേന്ദ്രത്തിന്റെ വിവാദ ബില്ലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് പുതിയ ബിൽ.

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിവാദ ബില്ലില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞ. അതിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമേ ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. പുതിയ ബിൽ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ്. കേന്ദ്ര ഏജന്‍സികളെ ആയുധമാക്കി സംസ്ഥാന സര്‍ക്കാരുകളെ…

Read More

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ…

Read More

5വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി,30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രി സ്ഥാനം പോകുന്ന ബിൽ ജെ.പി. സി ക്കു വിട്ടു.

ന്യൂഡൽഹി | 5  വർഷമോ അതിൽ കൂടുതലോ ശിക്ഷഅഞ്ചു ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽജെപിസിക്ക് വിട്ടു പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു….

Read More

ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാം. മോട്ടോര്‍ വാഹന വകുപ്പ്.

തിരുവനന്തപുരം: ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി. ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും…

Read More

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക് രോ​ഗം സ്ഥിരീകരിച്ചു

കോഴിക്കോട് | മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്ന് വയസ്സുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയിൽ ചികിത്സതേടിയ കുട്ടി ഇപ്പോൾ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇതോടെ, അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട്…

Read More

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാൻ ഒരുങ്ങി കർണാടക ,നിയമസഭ ബിൽ പാസാക്കി.

ബെംഗളൂരു: ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, ദേവദാസി ബില്‍ എന്നിവ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ ദേവദാസി സമ്പ്രദായത്തെ പൂര്‍ണമായും തടയുകയും പുനരധിവാസം സാധ്യമാക്കുകയും ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദേവദാസി ബില്‍. ബാല വിവാഹത്തിനായുള്ള ഏതൊരു ശ്രമത്തെയും നിയമപരമായി നേരിടാന്‍ ലക്ഷ്യമിട്ടുള്ളതാണ് ശൈശവ വിവാഹ ഭേദഗതി ബില്‍. കുട്ടികളുടെ വിവാഹ നിശ്ചയം നടത്തുന്നതും ഇനിമുതല്‍ രണ്ട് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമടക്കം ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാകും. ദേവദാസികളായിക്ഷേത്രങ്ങളിൽ നേർച്ചയാക്കി സ്ത്രീകളെസമര്‍പ്പിക്കുന്ന…

Read More

സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്നുമുതൽ.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ വയോജന സൗഹൃദ അന്തരീക്ഷമൊരുക്കാൻ ആരോഗ്യമന്ത്രാലയം. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ സെപ്തംബർ ഒന്നുമുത ആരംഭിക്കും. താലൂക്, താലൂക് ഹെഡ്ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലാണ് ഈ സേവനം ലഭ്യമാവുക. സംസ്ഥാനത്തെ മിക്കവാറും എല്ലാം പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപ്പോയ്‌മെന്റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്‌കാൻ…

Read More