News
ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ മിസൈൽ ആക്രമണം ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടു.
ടെൽ അവീവ്:ഇസ്രായേലിലെ ഹദേരയ്ക്ക് സമീപമുള്ള മേജർ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ മിസൈൽ ആക്രമണത്തിൽ ഇസ്റാഈലിലെ ഊർജ്ജ വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെട്ടുടെൽ അവീവിന് ഏകദേശം 45 കിലോമീറ്റർ വടക്ക്, തീരദേശ നഗരമായ ഹദേരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇസ്രായേലിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപാദന കേന്ദ്രമായ ഒറോട്ട് റാബിൻ പവർ സ്റ്റേഷനിൽ ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെൽ അവീവ് മേഖലയുടെ ചില ഭാഗങ്ങളിൽ ഗണ്യമായ വൈദ്യുതി തടസ്സത്തിന് കാരണമായതായി റിപ്പോർട്ടുണ്ട്,…
ഡൽഹിയിൽ നിന്ന് കാണാതായ 31 കാരനായ വ്യവസായിയുടെ മൃതദേഹം ഹരിയാനയിലെ ഫരീദാബാദിലെവനപ്രദേശത്ത് നിന്ന് കണ്ടെടുത്തു.
ന്യൂഡൽഹി: മാർച്ച് ആദ്യ വാരം കാണാതായ ഡൽഹി സ്വദേശിയായ 31 കാരനായ വ്യവസായി മുഹമ്മദ് ആരിബിന്റെ മൃതദേഹം ചൊവ്വാഴ്ച ഹരിയാനയിലെ ഫരീദാബാദിലെ ഒരു വനപ്രദേശത്ത് നിന്ന് കണ്ടെടുത്തു സ്ക്രാപ്പ് ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ് അരിബ് കൊല്ലപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. അമർ ഉജാലയുടെ റിപ്പോർട്ട് അനുസരിച്ച്, ഒരു ബിസിനസ് ഇടപാടിനായി സാധനങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് അരിബിനെ ബല്ലഭ്ഗഡിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയതായി ആരോപിക്കപ്പെടുന്നു. പ്രതി അയാളെ അവിടെ വിളിച്ചുവരുത്തിയെന്നും പിന്നീട് അവിടെ കെട്ടിയിട്ട് കൊലപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു….
ഹോർമുസ് കടലിടുക്കില്‍ ഇന്ത്യയി ലേക്കുള്ള ചരക്ക് കപ്പലടക്കം നാല് കപ്പലുകൾക്ക് നേരെ ആക്രമണം.
ടെഹ്റാൻ :ഹോർമുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം.ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലടക്കം നാല് കപ്പലുകളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികള്‍ അറിയിച്ചു. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പല്‍ യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഗുജറാത്തിലെ കാണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്നുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതിന്റെയും…
മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഫാറൂഖ് കോളേജ് സ്വദേശിയായ യുവതിയടക്കം രണ്ട് പേർ മരിച്ചു.
ബത്തേരി: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരിച്ചു. മലപ്പുറം കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും…
കാവനൂരിൽ വാഹനാപകടം : പരിക്കേറ്റ ഭാര്യയും ഭർത്താവും മരണപ്പെട്ടു
എടവണ്ണപ്പാറ: കാവനൂരിൽ കാർ കൈ ബക്കിലിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസിയും, ഭാര്യ സൗദ യുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കാറും തമ്മിൽ കാവന്നൂരിൽ വെച്ച് കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. മഞ്ചേരി മെഡിക്കൽ കോളജിലാണ് സൗദ മൃതദേഹം ഉള്ളത്. അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ
വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സു കാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി
വണ്ടൂർ :വണ്ടൂർ ശാന്തി നഗറിൽ നാല് വയസ്സുകാരനെ കിണറ്റിൽ വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു എന്ന നാലുവയസ്സുകാരനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ കാണാതായ കുട്ടിയെ തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം വാണിയമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ.
കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊച്ചി:കേരളയെ കേരളം എന്നാക്കിയത് എൻഡിഎ സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറൈൻഡ്രൈവിൽ നടന്ന അഖിലകേരള ധീവരസഭയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതെന്നും മോദി പറഞ്ഞു. സമുദ്രസംരക്ഷണത്തിനായി ധീവരസഭ നടത്തിവരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം വേദിയിൽ പണ്ഡിറ്റ് കറുപ്പനെയും അനുസ്മരിച്ചു. പ്രളയകാലത്ത് ജീവൻ പണയപ്പെടുത്തി ദുരന്തമുഖത്തേക്കിറങ്ങിയ മത്സ്യത്തൊഴിലാളികൾ സമുദ്രാതിർത്തി കാക്കുന്നവരാണെന്നും മോദി പ്രശംസിച്ചു. ’ഇന്ന് രാവിലെ കേരളത്തിലെത്തിയ ശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ പരിപാടിയാണ് മറൈൻഡ്രൈവിൽ നടന്നത്….
എൽപിജി ക്ഷാമം രൂക്ഷം ; ഹോട്ടലുകൾ പൂട്ടി തുടങ്ങി
കോഴിക്കോട്: ഇറാനും ഇസ്രയേലി-യുഎസ് സഖ്യവും തമ്മിലെ യുദ്ധം ഒടുവിൽ ഇന്ത്യയിലെ ‘അടുക്കള’യ്ക്കും ആഘാതമാകുന്നു. എൽപിജി ക്ഷാമ അതിരൂക്ഷമായതോടെ രാജ്യത്ത് മിക്കയിടത്തും റസ്റ്ററന്റുകൾ പൂട്ടിത്തുടങ്ങി. കേരളത്തിലും എൽപിജി വിതരണം ഏറക്കുറെ സ്തംഭിച്ചെന്നും നിരവധി ഹോട്ടലുകൾ അടച്ചുവെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ) പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകൾക്കുള്ള ഗ്യാസ് സിലിണ്ടർ വിതരണം ഭാഗികമായി മാത്രമായിരുന്നു നിയന്ത്രിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പൂർണമായി നിലച്ചു. പ്രതിദിനം ശരാശരി 2 മുതൽ 25 സിലിണ്ടർ വരെ…
എൽ പി ജി ക്ഷാമ ഭീതിയിൽ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു.
ന്യൂഡെൽഹി: യുദ്ധം തീർത്ത പ്രതിസന്ധിയിൽ രാജ്യമാകെ എൽപിജി ക്ഷാമഭീതി ആഞ്ഞടിക്കുകയും സിലിണ്ടർ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ ഇൻഡക്ഷൻ കുക്കർ വിൽപന കുതിച്ചുയരുന്നു ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഓൺലൈനിലും കഴിഞ്ഞ ശനിയാഴ്ച മുതൽ അസാധാരണമായ വിൽപന വർധനയും അന്വേഷണങ്ങളുമാണ് ദൃശ്യമാകുന്നത്. ഓൺലൈനിലാണ് കൂടുതലും. “രാജ്യത്ത് ചില ഷോറൂം ശൃംഖലകൾ സാധാരണ 35-40 ഇൻഡക്ഷൻ കുക്കറുകളാണ് വിറ്റഴിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 150ന് അടുത്തായി. അജ്മൽ ബിസ്മി ഷോറൂമുകളിൽ വിൽപന വർധനയുണ്ടെന്ന് ഗ്രൂപ്പ് മേധാവി വി.എ. അജ്മൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. മൈജി…
രാജ്യത്ത് നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യ ദയാ വധത്തിന് അനുമതി നൽകി സുപ്രീം കോടതി.
ന്യൂഡല്‍ഹി: രാജ്യത്ത് നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ ശേഷമുള്ള ആദ്യ ദയാ വധത്തിന് അനുമതി നൽകി സുപ്രീം കോടത. അനുമതി നല്കിയ വിധി പറയവേ കണ്ണീരണിഞ്ഞ് ജസ്റ്റിസ് ജെ.ബി പര്‍ദിവാല. ഇതോടെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് സുപ്രിം കോടതി സാക്ഷിയായത്. കെട്ടിടത്തില്‍ നിന്ന് വീണ് തലക്ക് ഗുരുതര പരിക്കേറ്റ് 13 വര്‍ഷമായി കോമയില്‍ കഴിയുന്ന യുപി സ്വദേശിയായ ഹരീഷ് റാണ എന്ന 32കാരനാണ് കോടതി നിര്‍ണായക വിധിയിലൂടെ ദയാവധം അനുവദിച്ചത്. ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ.വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ്…
ഐഎസ്ഐക്ക് (ISI) വേണ്ടി ചാരപ്പണി ചെയ്ത ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ പിടിയിൽ
ദില്ലി: കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ നാവിക ഉദ്യോഗസ്ഥ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് (ISI) വേണ്ടി ചാരപ്പണി ചെയ് കുറ്റത്തിന് പിടിയിലായി. ആഗ്ര സ്വദേശിയായ ഇരുപത്തിനാലുകാരൻ ആദർശ് കുമാറിനെയാണ് ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങളും ചിത്രങ്ങളും വിദേശ ഏജൻസിക്ക് കൈമാറിയെന്ന ഗുരുതരമായ കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. നാവികസേനയിൽ ലാൻസ് നായിക് തസ്തികയിൽ ജോലി ചെയ്തിരുന്ന ആദർശ് കുമാർ, പണത്തിന് വേണ്ടിയാണ് രാജ്യദ്രോഹപരമായ പ്രവൃത്തികളിൽ…
‘മകന് ഒരിക്കലും ജീവനൊടുക്കില്ല’ കൊലപാതക മാണെന്ന് പിതാവ്.
ആലപ്പുഴ : ചെന്നിത്തല നവോദയ സ്കൂളിലെ വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ് . മകന് ഒരിക്കലും ജീവനൊടുക്കല്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്കൂൾ ഹോസ്റ്റലിൽ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിൻ്റേത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ‘ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ’…
കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി
തിരുവനന്തപുരം :കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സനൽകുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. 2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ….
ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല,’ യു.എ. ഇ
ജനീവ:ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ ഭാഗമാവില്ലെന്നും ടെഹ്റാനിലെ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശങ്ങൾ ഉപയോഗിക്കില്ലെന്നും യു.എ.ഇയുടെ ഐക്യരാഷ്ട്രസഭ പ്രതിനിധി ജമാൽ അൽ മുഷറാഖ്. ജനീവയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ‘ഞങ്ങളുടെ താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ല, ഞങ്ങൾ മുന്നേ പറഞ്ഞതുപോലെ യു.എ.ഇ ഇറാന് എതിരായുള്ള ആക്രമണങ്ങളിൽ പങ്കാളിയാകില്ല, അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും ആക്രമണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് കടക്കണമെന്നും മുഷറാഖ് കൂട്ടിച്ചേർത്തു. സംഘർഷം നിയന്ത്രിക്കുക എന്നത് ഞങ്ങളുടെ കാലങ്ങളായുള്ള നിലപാടാണ് അതിൽ ഒരു…
ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്ബൈജാന്.
ബാക്കു :ഇറാനിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ച് അസര്ബൈജാന്.30 ടണ്‍ ഭക്ഷ്യവസ്തുക്കളും രണ്ട് ടണ്‍ മരുന്നുകളുമടങ്ങുന്ന ട്രാക്കുകളാണ് അസര്ബൈജാന് ഇറാനില്‍ എത്തിച്ചത്. യു.എസും ഇസ്രഈലും ഇറാനെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നതിനിടെയാണ് അസര്‍ബൈജാന്റെ സഹായഹസ്തം. 10 ടണ്‍ മാവ്, ആറ് ടണ്‍ അരി, 2.4 ടണ്‍ പഞ്ചസാര, നാല് ടണ്ണിലധികം കുടിവെള്ളം, 600 കിലോയോളം വരുന്ന തേയില തുടങ്ങിയവയാണ് അസര്ബൈജാന് ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. മാര്‍ച്ച് എട്ടിന് ഇറാന് പ്രസിഡന്റ് മസൂദ് പെസസ്കിയാനും അസര്ബൈജാന് പ്രസിഡന്റ് ഇല്‍ഹാം അലിയേവും തമ്മില്‍…
ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരൻ്റെ ആത്മ ഹത്യ; ലോൺ തിരിച്ചടക്കാതിരുന്നപ്പോൾ ഭീഷണി ബന്ധുവിൻ്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം :ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന് പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന് അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു. ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ്…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പേപ്പർ സ്കാൻ ചെയ്ത കുട്ടികൾ ഞെട്ടി; വന്നത് യൂട്യൂബ് ഗാനം.
ന്യൂഡൽഹി | സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കണക്ക് പരീക്ഷാ പേപ്പറിൽ നൽകിയ ക്യു ആർ കോഡ് (QR Code) സ്കാൻ ചെയ്തപ്പോൾ യൂട്യൂബ് വീഡിയോ തെളിഞ്ഞുവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി അധികൃതർ രംഗത്തെത്തി. മാർച്ച് ഒമ്പതിന് നടന്ന പരീക്ഷയ്ക്ക് പിന്നാലെയാണ് പേപ്പറിലെ കോഡ് സ്കാൻ ചെയ്യുമ്പോൾ ‘നെവർ ഗോണ ഗിവ് യു അപ്പ്’ എന്ന പ്രശസ്തമായ മ്യൂസിക് വീഡിയോ വരുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതോടെ പരീക്ഷാ പേപ്പറിന്റെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ…
വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി.
ന്യൂഡൽഹി:വ്യക്തി നിയമത്തിനെതിരെ ഏക സിവിൽ കോഡ് വാദവുമായി സുപ്രീം കോടതി മുസ്ലിം സ്ത്രീകൾക്ക് അനന്തരാവകാശത്തിൽ തുല്യത ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന നിര്‍ദേശം സുപ്രിംകോടതി മുന്നോട്ടുവെച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വ്യക്തിനിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ടോ എന്ന് വാദത്തിനിടെ ബെഞ്ച് ചോദിച്ചു. വ്യക്തിനിയമങ്ങൾ അസാധുവാക്കി ഒരു ശൂന്യത സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത്, അത്…
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ യുവാവിനെ ട്രെയിനിൽ നിന്നു ചവിട്ടി തള്ളിയിട്ടു; ട്രാക്കിൽ നിന്നു മൃതദേഹം കണ്ടെടുത്തു, ഒപ്പം യാത്ര ചെയ്ത സുഹൃത്ത് പിടിയിൽ.
പാലക്കാട് :കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിനു താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ആർ.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. മുകേഷിനൊപ്പം ട്രെയിനിൽ യാത്ര ചെയ്തിരുന്ന അയൽവാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാൾ ട്രെയിനിൽ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു….
ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്.
കോഴിക്കോട്: ചാറ്റ് ജിപിടി ക്കും ഉണ്ട് ചതിക്കുഴികൾ..വീഴാതിരിക്കാൻ കരുതലാണ് നല്ലത്ചാറ്റ്ജിപിടിയുമായി നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങള്‍ എങ്ങനെയാണ് ചോരുന്നത് ചാറ്റ്ജിപിടിയില് നടത്തുന്ന സംഭാഷണങ്ങളുടെ ലിങ്കുകള്‍ മറ്റാര്‍ക്കെങ്കിലും നിങ്ങള്‍ അയച്ച് കൊടുക്കുകയാണെങ്കില്‍ ചാറ്റ് പങ്കിടുന്ന വ്യക്തിക്ക് ആ സംഭാഷണം കാണാന്‍ സാധിക്കും. ആരെങ്കിലും സംഭാഷണങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലോ ബ്ലോഗ്, വെബ്സൈറ്റ്, ഫോറം എന്നിവിടങ്ങളിലോ പങ്കിടുകയാണെങ്കില്‍ ഇവ ചോര്‍ന്നേക്കാം. ചില ആളുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവയ്ക്കാറുണ്ട്. ഇതുവഴി മറ്റുള്ളവര്‍ക്ക് ചാറ്റുകള്‍ കാണാന്‍ സാധിക്കും….
മന്ത്രി ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി. ഭാര്യയുടെ പ്രശ്നം ഒത്തു തീർപ്പായി
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരായുള്ള ഭാര്യ ബിന്ദുമേനോന്റെ ആരോപണം ഒത്തുതീർപ്പിലേയ്ക്കെന്ന് റിപ്പോർട്ട്. ഗണേശ് കുമാർ ബിന്ദുവിനെ വിളിച്ച് ക്ഷമാപണം നടത്തി.ഇന്നലെ തന്റെ സഹോദരിയോട് സംസാരിച്ചെന്നും മാപ്പ് പറഞ്ഞെന്നും ബിന്ദു വ്യക്തമാക്കി. ‘ഞാൻ ഇന്നലെ ഫോൺ എടുക്കാത്തതിനാൽ ഗണേശ് എന്റെ സഹോദരിയോട് സംസാരിച്ചു. തെറ്റ് പറ്റിപ്പോയിയെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി. എനിക്ക് നിയമപരമായി പോകണമെന്നില്ല. ഞാൻ ഇന്നലെ നടത്തിയത് വെെകാരിക പ്രതികരണമാണ്. ഇത്രയും വർഷത്തിനിടെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധം ഉപേക്ഷിച്ച് പോകുന്നില്ല. എല്ലാവർക്കും തെറ്റ്…
ചേമഞ്ചേരിയിൽ കെഎസ്ആർടിസി-കർണാടക ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: ചേമഞ്ചേരി കാട്ടിലെപ്പീടികയിൽ കെഎസ്ആർടിസി ബസും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത് ഇരു ബസുകളിലും ഡ്രൈവർമാർക്ക് പരിക്കേറ്റു ആരുടെയും പരിക്ക് ഗുരുതരമല്ല
ജാഗ്രത !കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത –
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും…
ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ് നടപ്പാക്കില്ല – ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റർ
കൊച്ചി:ലക്ഷദ്വീപിൽ എല്ലാ ബുധനാഴ്ചകളിലും വാഹനങ്ങൾ ഒഴിവാക്കണമെന്ന വിവാദ ഉത്തരവ ഇനിയൊരു അറിയിപ്പുണ്ടാകും വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം സ്വദേശി ഏയ്ഞ്ചൽ ഷാരോൺ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴാണ് ദ്വീപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്. ആരോഗ്യ സംരക്ഷണം മുൻനിർത്തി നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കാനെന്ന പേരിലായിരുന്നു ഫെബ്രുവരി 25 മുതൽ ഭരണകൂടം വാഹന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. നേരത്തെ, റമദാൻ മാസത്തിൽ വാഹന നിരോധനം ഉണ്ടാകില്ലെന്ന് കൽപേനി സ്വദേശിയായ അഭിഭാഷകൻ അജ്മൽ ഖാന്റെ ഹർജിയിൽ ഭരണകൂടം അറിയിച്ചിരുന്നു….
ഇസ്രായേല്‍, അമേരിക്കൻ അംബാസഡ ർമാരെ പുറത്താക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്
ടെഹ്റാൻ : എണ്ണയിൽ തൊട്ട് ഇറാൻ ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കാൻ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് IRGC. ഇസ്രായേല്‍, അമേരിക്കൻ അംബാസഡർമാരെ പുറത്താക്കുന്ന അറബ്-യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഹോർമുസ് കടലിടുക്കിലൂടെ തടസമില്ലാത്ത യാത്രാസൗകര്യം അനുവദിക്കുമെന്ന് ഇറാന്റ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പൂർണ്ണമായും വിച്ഛേദിക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ അവകാശമുണ്ടാകുമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ…
മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത കൻ കൊല്ലപ്പെട്ടു.
ഗസ്സ :മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഖത്തർ റേഡിയോയുടെ ഫലസ്ഥിൻ പത്രപ്രവർത്ത ക അമൽ ഷമാലി കൊല്ലപ്പെട്ടതായി പലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് (പിജെഎസ്) അറിയിച്ചു. തിങ്കളാഴ്ച കൊല്ലപ്പെട്ട ഷമാലി “നിരവധി അറബ്, പ്രാദേശിക മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്, ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണവും യുദ്ധവും ഉണ്ടായിരുന്നിട്ടും അവരുടെ മാധ്യമ ദൗത്യം തുടർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു” എന്ന് പിജെഎസ് പ്രസ്താവനയിൽ പറഞ്ഞു. 2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നയിക്കുന്ന…
മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മണ്ണാർക്കാട്: മണ്ണാർക്കാട് വൃദ്ധ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ചത്. ഇരുവർക്കും വാർദ്ധക്യ സഹജമായ സഹജമായ അസുഖങ്ങളുണ്ട്. ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രായമായ അവശതകളെ തുടർന്നുള്ള മനോവിഷമത്തിൽ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ചു.
തിരുവനന്തപുരം:ചരിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ ഡോ. കെ.എന്‍ പണിക്കര്‍ (90) അന്തരിച്ച. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ തന്നെ പ്രഗത്ഭ ചരിത്രകാരന്മാരിലൊരാളായാണ് കെ.എന്‍ പണിക്കര്‍ പരിഗണിക്കപ്പെടുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പൊതുപരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നില്ല. അധിനിവേശ കാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണ മേഖല. ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍ പണിക്കരുടെ മിക്ക ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്. മലബാര്‍ കലാപത്തിനെ കുറിച്ചുള്ള…
ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ മുസ്ലിം വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത.
പട്ന :ബീഹാരിലെ മധുബനിയിൽ ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ മുസ്ലിം വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത ഗുരുതരമായി പരിക്കേറ്റ 65കാരി റോഷൻ ഖാത്തൂന് ഒടുവിൽ ദാരുണാന്ത്യം .പരാതിയുമായി പോയ ഖാത്തൂനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു ഗ്രാമമുഖ്യന്റെ മകനും കൂട്ടരും.നോമ്പാണെന്ന് പറഞ്ഞിട്ടും അവരെ നിർബന്ധമായും മദ്യവും ഗോമൂത്രവും കുടിപ്പിച്ചു.ഘോഗർദിഹ പ്രദേശത്തെ അമ്ഹി ഗ്രാമ സ്വദേശിയായ റോഷൻ ഖാത്തൂൻ ഫെബ്രുവരി 28-ന് തർക്കത്തിൽ ഇടപെടാൻ ഗ്രാമമേധാവിയെ കാണാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ പിന്നീട്…
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
കൊല്ലം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെയെല്ലാംഫോട്ടോള്‍ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നു എന്നും ഇവർ ആരോപിക്കുന്നു. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന…
പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ ഗുണ്ടകൾ വെടി വെച്ച് കൊന്നു
ജയ്പൂർ: പിക്കപ്പ് വാൻ ഡ്രൈവറെ ബജ്റംഗ് ദൾ ഗുണ്ടകൾ വെടിവെച്ച് കൊന്നു ഹരിയാനയിലെ പാൽവൽ ജില്ലയിലെ 28-കാരനായ മുസ്ലിം പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിർ ഖാൻ മാർച്ച് 2-ന് പുലർച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപമാണ് ആക്രമികൾ വെടി വെച്ച് കൊന്നത്. കൊലയാളികൾ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ പ്രവർത്തകർ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു. ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡൽഹിയിലെ ആസാദ്പൂർ പച്ചക്കറി പഴം മാർക്കറ്റിലേക്ക് പഴങ്ങൾ കൊണ്ടുപോകാൻ പുലർച്ചെ നാലുമണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ആമിർ. ഏകദേശം…
ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊള്ളലേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നുഗുരുതരാവസ്ഥയിലായ വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
സഞ്ജു സാംസൺ: ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവ്
അഹമ്മദാബാദ്: സഞ്ജു സാംസൺ കലാശപ്പോരിലും ഇന്ത്യയുടെ എല്ലാമെല്ലാമായി. കരുത്തുറ്റ ഇന്നിങ്സോടെ 46 പന്തിൽ നിന്ന് 89 റൺസ്മാത്രമല്ല, കാഴ്ചവെച്ചതാകട്ടെ റെക്കോഡ് ഇന്നിങ്സ്. 46 പന്തിൽ നിന്ന് 5 ഫോറുകളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റൺസെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു. ഒടുക്കം ഇന്ത്യ…
ഇറാൻ്റെ പരമോന്നത നേതാവായി മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത് ഇറാൻ , അംഗീകരിക്കില്ലന്ന് ട്രമ്പ്
ടെഹ്റാൻ : ഇറാൻ്റെ പരമോന്നത നേതാവായിആയത്തുല്ല അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംന ഇയെ തിരഞ്ഞെടുത്ത ഇറാൻ. യുഎസ് ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തിരിക്കുന്നത്. മുജ്തബ ഖാംനഈക്ക് പിന്തുണച്ചതായി ഇറാൻ പ്രസിഡന്റും സൈന്യവും സുപ്രിം കൗൺസിലും വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ നിലനിൽപ്പിനായുള്ള പോരാട്ടം നയിക്കുമ്പോഴാണ് 56-കാരനായ മുജ്തബ നേതൃത്വത്തിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയോ പൊതുജന വോട്ട് തേടുകയോ ചെയ്തിട്ടില്ലെങ്കിലും, പതിറ്റാണ്ടുകളായി ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ അതിശക്തനായ സ്വാധീനമുള്ള വ്യക്തിയാണ്…
മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അച്ചനെ കസ്റ്റഡിയിലെടുത്തു.
ഹൈദരബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ മൂന്ന് പെൺകുട്ടികളെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി കുട്ടികളുടെ അച്ഛൻ റിസർവോയറിലേക്ക് തള്ളിയിട്ട് കൊന്നതായാണ് സംശയം. 8, 7, 5 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികൾ രാവിലെ അച്ഛനോടൊപ്പം പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പുറത്തുപോയിരുന്നു, എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടർന്ന്, കുടുംബാംഗങ്ങൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താനാകാതെ വന്നതോടെ, പൊലീസിനെ അറിയിച്ചു….
ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള വ്ലോഗർ അനുരാഗ് ദോഭൽ ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ച് മരണത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ഗുരുതരാവസ്ഥയിൽ
ഇൻസ്റ്റ ഗ്രാമിൽ ഏഴ് മില്യൻ ഫോളോവേഴ്സ് ഉള്ള വ്ലോഗർ അനുരാഗ് ദോഭൽ ഒറ്റപ്പെടലിൻ്റെയും അപമാനത്തിൻ്റെയും വ്യഥകൾ ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെച്ച് മരണത്തിലേക്ക് വാഹനം ഇടിച്ചു കയറ്റി ഗുരുതരാവസ്ഥയിൽ… ഇൻസ്റ്റാഗ്രാം ലൈവിലൂടെ മരിക്കുകയാണെന്ന് വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി യാണ് മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ ആത്മഹത്യക്കു ശ്രമിച്ചത്. മീഡിയൻ ബാരിയറുകളിൽ ഇടിച്ച് കയറ്റിയ വാഹനം പൂർണമായും തകരുകയായിരുന്നു. അനുരാഗ് ദോഭൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. UK07 റൈഡർ ‘ എന്ന…
കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.
ന്യൂഡൽഹി :പശ്ചിമ ഡൽഹിയിലെ ഉത്തം നഗറിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ വീട് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.കേസിലെ പ്രധാന പ്രതിയായ ആകാശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അധികൃതർ അനധികൃതമാണെന്ന് കാണിച്ച് ശനിയാഴ്ച ഉച്ചയോടെ തകർത്തത്. കഴിഞ്ഞ ആഴ്ച ഉത്തം നഗറിൽ നടന്ന തർക്കത്തിനിടെയാണ് ഒരു യുവാവ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യക്തിപരമായ തർക്കത്തെത്തുടർന്ന് ആകാശും കൂട്ടാളികളും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. ഈ കൊലപാതകം പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ജനങ്ങൾക്കിടയിൽ വൻ രോഷം…
യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം
അബുദാബി :പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലുള്ള (യുഎഇ) ഇന്ത്യൻ പൗരർക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി അബുദാബിയിലെ ഇന്ത്യൻ എംബസി. അപകടങ്ങൾ നടന്ന സ്ഥലങ്ങളുടെയോ വിമാനത്താവളങ്ങളുടെയോ മറ്റ് നിയന്ത്രിത മേഖലകളുടെയോ അനധികൃതമായ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്കെതിരെ യുഎഇ അധികൃതർ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എംബസി അറിയിച്ചു. കൂടാതെ, മിസൈലുകളുടെയോ സ്ഫോടനാവശിഷ്ടങ്ങളുടെയോ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പ്രാദേശിക നിയമങ്ങളും യുഎഇ അധികൃതർ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദേശങ്ങളും…
ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പിടിയിൽ.
കോഴിക്കോട്ട് : ക്രിസ്ത്യൻ പള്ളിയിൽ തീയിട്ടയാൾ പിടിയിൽ പുഷ്പ ജങ്ഷനിലുള്ള സെന്റ് പാട്രിക്സ് റോമൻ കാത്തലിക് പള്ളിയിലാണ് തീയിട്ടത്.. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജയന്ത് നായികിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു പള്ളിക്ക് തീയിട്ടത്. പള്ളിയിലെ മതബോധന ക്ലാസുകൾ നടത്തുന്ന കെട്ടിടത്തിനാണ് തീയിട്ടത്. പള്ളി വികാരിയുടെ കാർ, സുപ്രധാന രേഖകൾ, പഴയ വൈദിക മന്ദിരത്തിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ, രൂപക്കൂട് എന്നിവ പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാല്…
മമ്മൂട്ടി ഫോണിൽ വിളിച്ചു, വിവാദം അവസാനിപ്പിക്കണം’ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.
കോഴിക്കോട്:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ നടന് മമ്മൂട്ടി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ സൈബര്‍ ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് നടന് മമ്മൂട്ടി തന്നെ രണ്ടു തവണ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും റഫീഖ് പറഞ്ഞു. നടന് തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു ആശങ്ക തന്നെ വ്യക്തിപരമായി അപമാനിക്കുന്ന നിലയില്‍ ചില മാധ്യമങ്ങളും വലത് സൈബര്‍ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം…
അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കുക: പൊതു പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകർ
കോഴിക്കോട്:അതീവ ഗുരുതരാവസ്ഥയിലുള്ള പോപ്പുലർ ഫ്രണ്ട് സ്ഥാപകചെയർമാൻ ഇ അബൂബക്കറിന് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രാവർത്തകർ ആരോഗ്യനില വഷളായതിനെ ത്തുടർന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനായ ഇ അബൂബക്കർ മാർച്ച് 4ാം തിയ്യതി മുതൽ ന്യൂഡൽഹിയിലെ ദീന് ദയാൽ ഉപാധ്യായ ആശുപത്രിയിൽ തീവ്രപരിചണ വിഭാഗത്തിൽ ചികിൽസയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായി പുരോഗതിയില്ലെന്നാണ് മകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നും മനസ്സിലാവുന്നത്. അദ്ദേഹത്തിന് നെഞ്ചിൽ അണുബാധയും കഠിനമായ ചുമയും ഉണ്ടായിരുന്നു….
ബഹ്റൈനിൽ യുഎസ് നാവികസേനയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.
മനാമ: ബഹ്റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പട്ടതായി ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആസ്ഥാനത്ത് വലിയ തോതിൽ തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കുള്ള കൃത്യമായ പ്രതികാരമാണിതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 28-നും മാർച്ച് 6-നുമായി നടന്ന ആക്രമണങ്ങളിൽ ഷഹീദ്-136…
യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്രം; പാചക വാതകത്തിന് വില വർധിപ്പിച്ചത് എന്തിന്?
ന്യൂഡൽഹി : പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഊർജ്ജ പ്രതിസന്ധി സൃഷ്ടിക്കില്ലന്ന് കേന്ദ്ര പറയുമ്പോഴും പാചക വാതകത്തിന് യുദ്ധത്തിൻ്റെ മറവിൽ വില വർധിപ്പിച്ചത് എന്തിന് എന്ന ചോദ്യം ഉയരുന്നു? ആവശ്യത്തിന് എണ്ണ, വാതക സംഭരണമുണ്ടെന്നും ഏത് പ്രതിസന്ധിയിലും ഇന്ത്യക്ക് ഇന്ധനക്ഷാമമുണ്ടാവില്ലെന്നും കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും അങ്ങനെയല്ല കാര്യങ്ങളെന്നാണ് വിലയിരുത്തൽ. എന്നാൽ പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടുന്നതാണ് ശനിയാഴ്ചത്തെ പാചകവാതക വിലവർധന. ഗാർഹിക പാചകവാതകം സിലിൻഡറിന് 60 രൂപയും വാണിജ്യ സിലിൻഡറിന് (19 കി.ഗ്രാം) 114.5 രൂപയുമാണ് വർധിപ്പിച്ചത്. തന്ത്രപ്രധാന എണ്ണസംഭരണക്കാര്യത്തിൽ മുന്നൊരുക്കമില്ലായ്മ വിനയാകുമെന്ന…
‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായി, കോഴിക്കോടിന് ‘ഹൈ ബി.പി’-12.80 ശതമാനം
കോഴിക്കോട് :ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്ക്രീനിംഗ് പരിപാടി ‘ശൈലി’ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ കോഴിക്കോട് ജില്ലയിൽ കൂടുതൽ പേർക്കും ഹെെപ്പർ ടെൻഷനെന്ന് കണക്ക്. ആദ്യഘട്ടത്തിൽ 1,39,067 പേർക്കാണ് ഹൈപ്പർ ടെൻഷൻ സ്ഥിരീകരിച്ചതെങ്കിൽ രണ്ടാംഘട്ടം പൂർത്തിയായപ്പോൾ അത് 1,72,802 ആയി ഉയർന്നു. ആദ്യ ഘട്ടത്തിൽ 13,74,945 പേരേയും രണ്ടാം ഘട്ടത്തിൽ 13,50,180 പേരേയുമാണ് സ്ക്രീനിംഗിന് വിധേയമാക്കിയത്. 10.11 ശതമാനമായിരുന്ന കണക്ക് 12.80 ശതമാനമായി ഉയർന്നു. അതേ സമയം ജീവിതശൈലിരോഗങ്ങൾ വരാൻ സാദ്ധ്യതയുള്ളവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണുള്ളത്. രണ്ടാം ഘട്ടത്തിൽ…
ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത്
കുവൈത്ത്: ഇറാൻ ആക്രമണത്തിൽ കുവൈത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി കുവൈത്ത ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍, മിസൈലാക്രമണത്തില്‍ ആണ് ഡ്യൂട്ടിക്കിടെ ഇരുവരും കൊല്ലപ്പെട്ടതെന്നും മന്ത്രാലയം വ്യക്തമാക്കി. വാറന്റ് ഓഫിസര്‍ അബ്ദുല്ല ഇമാദ് അല്‍ ഷറ, മേജര്‍ ഫഹദ് അബ്ദുല്‍ അസീസ് അല്‍ മജ്മൈദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം എവിടെ നടന്ന ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന കാര്യം മന്ത്രാലയംവ്യക്തമാക്കിയിട്ടില്ല. അതിനിടെ കുവൈത്ത് വിമാനത്താവളത്തിലെ എണ്ണ സംഭരണികളില്‍ തീപടര്‍ന്നു പിടിച്ചിരുന്നു. ഇത് നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെയാണ്…
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന.
കോയമ്പത്തൂര്‍ : ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റുപ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം കാണാതായ സുര്‍ജയുടെ ഭര്‍ത്താവും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. ഇയാള്‍ ബെംഗളൂരുവിലായിരുന്നു. നാലുമാസം മുമ്പാണ് സുര്‍ജ വീട്ടില്‍ സഹായിയായി എത്തിയത്. ഇവരെ എത്തിച്ച ചെന്നൈയിലെ ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ്…
ഒരു രൂപക്ക് ഷൂ ! ജനം തിക്കിതിരക്കി പോലീസ് ലാത്തി വീശി.
കോഴിക്കോട്: കോഴിക്കോട് പുതിയ ഷൂ കടയുടെ ഉദ്ഘാടന ചടങ്ങിനിടെ സംഘർഷം. ഒരു രൂപയ്ക്ക് ഷൂ എന്ന ഓഫർ കണ്ട് നൂറ് കണക്കിനാളുകൾ കടയിൽ തടിച്ചുകൂടി. ഇതോടെയാണ് കടയുടെ മുന്നിൽ ഉന്തും തള്ളും ഉണ്ടായത്. വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് സംഭവം. സംഘർഷം ഉടലെടുത്തതോടെ പൊലീസ് ലാത്തി വീശി.
വയനാട് ടൗൺ ഷിപ്പ് സന്ദർശനം; മമ്മൂട്ടക്കെതിരെ ഇടത് സൈബർ ആക്രമണം
കല്പറ്റ :വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷ. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയത്. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ആയുധമാക്കുകയാണ് യുഡിഎഫ്. ജനങ്ങളുടെ ടൗൺഷിപ്പ് എന്ന മമ്മൂട്ടിയുടെ പരാമർശവും ഉന്നയിച്ചാണ് യുഡിഎഫിൻ്റെ വിമർശനം. ഇന്നലെയാണ് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചത്. അതേസമയം, മമ്മൂട്ടി ആഗ്രഹിച്ചത് സ്വകാര്യ സന്ദർശനമാണെന്നാണ് പുറത്തുവരുന്ന വിവരം. ടൗൺഷിപ്പിലേത്…
മൈസുരുവിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചു.
ബംഗളുരു: നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മലപ്പുറം സ്വദേശികളായ ജീവനക്കാർ മരിച്ചുകർണാടകയിൽ മൈസൂർ മുതൂർ റോഡിൽ തുംകൂരിൽ വെച്ചുണ്ടായ ലോറി അപകടത്തിലാണ് മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു ത് .കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്റെ മകൻ മുഹമ്മദ് അമീൻ(22)ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. സേലത്തേക്ക് ടയറുമായി പോകുന്ന…
സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്‍.
തൃശൂര്‍: സ്വകാര്യ ബസില്‍ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയില്‍. ഒഡീഷയില്‍ നിന്ന് കഞ്ചാവുമായെത്തിയ രേണു ബഹറ (45) യാണ് കുന്നംകുളം പൊലീസിന്റെയും തൃശൂര്‍ ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി ഏകദേശം നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ശനി ഉച്ചയ്ക്ക് രണ്ടിന് കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അറസ്റ്റ്. ഒഡീഷയില്‍ നിന്ന് തീവണ്ടി മാര്‍ഗം തൃശൂരില്‍ ഇറങ്ങിയ യുവതി അവിടെ നിന്നുമാണ് സ്വകാര്യ ബസില്‍ കയറിയത്. യുവതിയെ ഷാഡോ പോലീസ്…
കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ടു , രണ്ട് പേരെ കാണാതായി
കൊല്ലം: കൊല്ലത്ത് നിന്ന് പോയ മത്സ്യബന്ധന ബോട്ട് അപകടത്തിൽ പെട്ട. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
കേരളത്തിന് അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് യുഡിഎഫ് സ്ത്രീകൾക്കും കെഎ സ്ആര്‍ടിസി യിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻ യ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് അഞ്ചിന ഗ്യാരണ്ടിക പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര, 3000 ക്ഷേമെപൻഷൻഎന്നിങ്ങനെ വമ്പൻ പ്രഖ്യാപനങ്ങളാണ് പുതുയുഗ യാത്രയുടെ സമാപനത്തിൽ രാഹുൽ ഗാന്ധി നടത്തിയത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000 കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചെലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്…
കേരളത്തിലേക്ക് സ്വാഗതം’ നീലഗിരി ജില്ലയിൽ കേരളം വെച്ച ബോർഡിനെ ചൊല്ലി സംഘർഷം
ഗൂഡല്ലൂർ :നീലഗിരി ജില്ലയിലെ തമിഴ്നാട്-കേരള അതിർത്തിയിലുള്ള താളൂരിൽ കേരള സർക്കാർ ‘കേരളത്തിലേക്ക് സ്വാഗതം’ എന ബോർഡ് സ്ഥാപിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ. വ്യാഴാഴ്ച (2026 മാർച്ച് 5) വൈകുന്നേരം കേരള പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ താളൂരിൽ ബോർഡ് സ്ഥാപിച്ചതോടെ പ്രാദേശിക നിവാസികളും രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് അതിർത്തിയുടെ ഇരുവശങ്ങളിലും പോലീസ് സാന്നിധ്യം ശക്തമാക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ എതിർപ്പ് അവഗണിച്ചാണ് കേരള ഉദ്യോഗസ്ഥർ തമിഴ്നാട് അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് നാട്ടുകാരുടെ…
IRGC ഖുദ്സ് ഫോഴ്സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന് റിപ്പോർട്ട്
ടെൽ അവീവ്:IRGC ഖുദ്സ് ഫോഴ്സ് കമാൻഡർ ഇസ്മായിൽ ഖാനി ഇസ്രായേലിൽ സുരക്ഷിതനാണെന്ന ഇസ്റാഈൽ ന്യൂസ് ഏജൻസി. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ ഹിസ്ബുള്ള നേതാക്കളായ നസ്രല്ല, സഫീദ്ദീൻ എന്നിവരെ ഇല്ലാതാക്കുന്നതിലും, ഖാംനെയെയും ഉന്നത IRGC ജനറൽമാരെയും ഇല്ലാതാക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട് മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും…
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകൻ്റെ മകൾ കൊല്ലപ്പെട്ട നിലയിൽ .
കസ്തൂരി ജി. കുട്ടി. 2 സുർജയെ കോയമ്പത്തൂർ : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപക പി.വി.രാമവാരിയരുടെ മകളും മുൻ മാനേജിങ് ഡയറക്ടർ പി.ആർ.കൃഷ്ണകുമാറിന്റെ സഹോദരിയുമായ കസ്തൂരി ജി. കുട്ടിയെ (82) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച്, തുണികൊണ്ടു കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ ജോലിക്കാരി നേപ്പാൾ സ്വദേശി സുർജയ (38) സംഭവത്തിനുശേഷം കാണാതായി. സുർജ അടക്കം 4 പേർ ബാഗുമായി വീടിന്റെ മതിൽ ചാടിക്കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു…
28,000 രൂപ; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്കരിച്ചു
തിരുവനന്തപുരം :സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ചു തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും. നഴ്സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. അതേസമയം, അടിസ്ഥാന ശമ്പളം 40000 രൂപയാക്കണമെന്നതിൽ ഉറച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നാളെ കോഴിക്കോട് സംസ്ഥാന കൗൺസിൽ യോഗം ചേരും. ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ മാർച്ച് നാലിന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനവും…
ആറ്റുകാൽ പൊങ്കാല; കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി.
തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലി നഗരസഭയും സർക്കാരും സി.പി.എമ്മും തമ്മിൽ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെ, കോർപ്പറേഷനിലെ പത്ത് ഹെൽത്ത് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി ഭരണസൗകര്യാർത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ കൂട്ടസ്ഥലംമാറ്റം എന്നത് ശ്രദ്ധേയമാണ്. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനുള്ളിൽ തന്നെ ഭിന്നത നിലനിൽക്കെയാണ് പത്ത് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും…
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് താഴെ മനുഷ്യകൈ കണ്ടെത്ത. ധൻബാദ് എക്സ്പ്രസിന്റെ എസ്. 5 (S5) കോച്ചിന് താഴെയാണ് അറ്റനിലയിൽ കൈ കണ്ടെത്തിയത്. ഇന്ന് രാവിലെ ട്രെയിൻ യാത്ര തുടങ്ങാനിരിക്കെയായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ധൻബാദിൽ നിന്നുള്ള ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് രാവിലെ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴാണ് ബോഗിക്കടിയിൽ മനുഷ്യശരീരത്തിന്റെ ഭാഗം ശ്രദ്ധയിൽപ്പെട്ടത്. പാതയിൽ എവിടെയെങ്കിലും വെച്ച് ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും കൈയാകാം ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ…
ബംഗാളിൽ വോട്ടർ പട്ടികയിൽ പേരില്ല ; 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും.
കൊൽക്കത്ത:പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുനഃപരിശോധനയെ (എസ്ഐആർ) ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പ്രാഥമിക “അന്തിമ” വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് “പരിശോധനയിൽ” എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി അറിഞ്ഞതിനെ തുടർന്ന് 48 മണിക്കൂറിനിടെ 3 ആത്മഹത്യയും ഒരു ഹൃദയാഘാതവും ഇവരുടെ മരണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായി. ഹസേര ബീബി (43), റഫീഖ് അലി ഗാസി (44), ഗൗരംഗോ ദേ (62) എന്നിവർ സ്വയം ജീവനൊടുക്കിയപ്പോൾ പെട്ടെന്നുണ്ടായ ഷോക്കിലാണ് കൃഷ്ണ പാൽ (65) മരിച്ചത്….
ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുക്കി ഖത്തർ.
ദോഹ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടയിൽ റദ്ദാക്കിയ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഖത്തർ വഴി ഒരുക്കുന്നു. ട്രാൻസിറ്റ് വിസയിൽ ഉള്ളവർക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാ ഖത്തർ ഇന്ത്യൻ എംബസിയാണ് വഴി തുറന്നത് സൗദിയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാനുള്ള കൺഫേം ടിക്കറ്റുകൾ ഉണ്ടെങ്കിലാണ് ഇതിന് സാധിക്കുക. നിലവിൽ ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രം സൗദിയിലേക്കുള്ള താത്കാലിക ട്രാൻസിറ്റ് വിസ ലഭിക്കുന്നതിന് ദോഹയിലെ ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ലിങ്ക് തുറന്നിട്ടുണ്ട്. ഈ…
പരീക്ഷക്ക് പോയ സഹോദരങ്ങളെ അമ്മാവന് വഴിയരികില്‍ കാത്തുനിന്ന് അടിച്ചു കൊലപ്പെടുത്തി
ഭോപ്പാല്‍: പരീക്ഷയ്ക്ക് പോയ സഹോദരങ്ങളെ അമ്മാവന് അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭലം. പരീക്ഷാ ഹാളിലേക്ക് അഡ്മിറ്റ് കാര്‍ഡുമായി പോയ സഹോദരിയെയും സഹോദരനെയും സ്വന്തം അമ്മാവന് വഴിയില്‍ കാത്തുനിന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സീഹോര്‍ ജില്ലയിലെ ധരംപുരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.ശീതള്‍ (20), കുല്‍ദീപ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ സ്വന്തം അമ്മാവനായ ഹരിസിംഗ് മാളവ്യ ആണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. വീട്ടില്‍ നിന്ന്…
വീട്ടിൽ നിന്നും വാഹനം പിറകോട്ടെടു ക്കുന്നതിനിടെ മൂന്നു വയസ്സുകാരൻ വാഹനത്തി നടിയിൽ പ്പെട്ട് മരിച്ചു.
അരീക്കോട്: വീട്ടിൽ നിന്നും വാഹനം പിറകോട്ടെടുക്കുന്നതിനിട പേരക്കുട്ടി വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. മലപ്പുറം അരീക്കോട് വെള്ളേരിയിലാണ് മൂന്നു വയസ്സുകാരന് മുത്തച്ചൻ ഓടിക്കുന്നതിനിടയിൽ വാഹനം കയറി മരിച്ചത് ചേലക്കോട് സ്വദേശി അഫീഫ് -ലബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഹനാൻ ആണ് മരിച്ചത്. പിക്കപ്പ് വാൻ പിറകോട്ട് എടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അങ്കമാലിയിൽ കോളജ് വിദ്യാർഥി ജാസ്ലിയ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി ഡോ. സിറിയക് പി. ജോർജ് കസ്റ്റഡിയിൽ.
കൊച്ചി:അങ്കമാലിയിൽ കോളജ് വിദ്യാർഥി ജാസ്ലിയ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതി ഡോ. സിറിയക് പി. ജോർജ് കസ്റ്റഡിയിൽ.വാഗമൺ പൊലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. വാഗമണില്‍ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയവെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. അപകടം നടന്ന് ഏഴുദിവസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലായത്. സിറിയകിന്റെ പിതാവിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അങ്കമാലി പൊലീസാണ് സിറിയകിന്റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. പിതാവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ്…
വീണ്ടും ചികിത്സാ പിഴവ് ; സ്ത്രീയുടെ വയറ്റിൽ തുണിക്കഷ്ണം, സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി.
തിരുവനന്തപുരം:കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി.ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയതായാണ് പരാതി. മേനകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഡിസംബർ മൂന്നിനാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ന്ത തേടിയത്. സ്കാനിങ്ങിൽ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍…
ഇറാൻ, വെനിസ്വേലയല്ല… ഡെൽറ്റ ഫോഴ്സ് ഓപ്പറേഷൻ പരാജയപ്പെട്ടു! നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടി,
ടെഹ്റാൻ :ഇറാൻ, വെനിസ്വേലയല്ല… ഡെൽറ്റ ഫോഴ്സ് ഓപ്പറേഷൻ പരാജയപ്പെട്ടു! നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടി മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ പരാജയപ്പെട്ട ഒരു യുഎസ് സൈനിക നടപടി വീണ്ടും വാർത്തയാവുന്നു. വിവിധ സ്രോതസ്സുകൾ പ്രകാരം, യുഎസ് പ്രത്യേക സേനയായ ഡെൽറ്റ ഫോഴ്സ് ഇറാനിൽ ഒരു രഹസ്യ ഓപ്പറേഷൻ നടത്താൻ ശ്രമിച്ചു. എന്നിരുന്നാലും, ഓപ്പറേഷൻ വിജയിച്ചില്ല, സാഹചര്യം പെട്ടെന്ന് ഇറാനിയൻ നിയന്ത്രണത്തിലായി. ഓപ്പറേഷനിൽ നിരവധി യുഎസ് സൈനികരെ പിടികൂടിയതായി ഇറാൻ അവകാശപ്പെട്ടു ഇറാൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ചിത്രം…
ഖത്വറിലും യു.എ. ഇയിലും ഡ്രോൺ ആക്രമണം.
ദുബൈ:പശ്ചിമേഷ്യയിലെ സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കുവൈത്തിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന് ഡ്രോണ്‍ ആക്രമണം നടത്തി. ഖത്വര്‍ തലസ്ഥാനമായ ദോഹയില്‍ അമേരിക്കന്‍ എംബസിക്ക് സമീപമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. യു എ ഇയില്‍ ഇന്നലെയും മിസൈല്‍- ഡ്രോണ്‍ ആക്രമണം തുടര്‍ന്നു. ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും പ്രതിരോധ സേന തകര്‍ത്തു. ഒരു മിസൈലും ആറ് ഡ്രോണുകളും യു എ ഇയില്‍ പതിച്ചു. അബൂദബിയിലെ…
മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു, ചാലിയാർ പുഴയിൽ12 വയസ്സുകാരൻ മുങ്ങിമരിച്ചു.
മലപ്പുറം: ചാലിയാർ പുഴയി കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ 12 വയസ്സുകാരൻ മുങ്ങിമരിച്ചു .മലപ്പുറം എടവണ്ണ കുണ്ടുതോട് ലാണ് 12 വയസ്സുകാരൻ മരിച്ചത്. .കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടയിൽ കുട്ടി ചുഴിയിൽ പെടുകയായിരുന്നു എടവണ്ണ കുണ്ടു തോട് ജാഫർ എന്ന ബാപ്പുട്ടിയുടെ മകനാണ് മഞ്ചേരി ബസ് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.. മഞ്ചേരി നറുകര പെട്രോൾ പമ്പിന് സമീപത്ത് വച്ച് നടന്ന വാഹനാപകടത്തിൽ ആലത്തൂർപടി സ്വദേശിയും മഞ്ചേരി പോളിടെക്നിക്കൽ വിദ്യാർത്ഥിയുമായ സൽമാനുൽ ഫാരിസ് അധികാരതൊടി മരണപ്പെട്ടു മയ്യത്ത് ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ്ൽ ആണു…
കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം.
തിരുവനന്തപുരം: കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ. മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളജാണ് മർകസ് യുനാനി മെഡിക്കൽ കോളജ്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നൽകുകയെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം. കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ…
ഇന്ത്യയുടെ അതിഥിയായി പോയതാണ്, മുക്കിക്കളഞ്ഞു, ട്രംപ് നിങ്ങള്‍ കഠിനമായി ഖേദിക്കും’; ഉള്ളുലഞ്ഞ് ഇറാൻ
തെഹ്റാൻ:ഇറാൻ കപ്പലിനെതിരായ അമേരിക്കൻ ആക്രമണത്തിൽ കടുത്ത വിമർശനവുമായി അബ്ബാസ് അരാഗാചി. അമേരിക്ക കടലിൽ ചെയ്തത് വലിയ ക്രൂരതയാണെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ തീരങ്ങളിൽ നിന്ന് 2,000 മൈൽ അകലെ കടലിൽ വെച്ചാണ് അമേരിക്ക ആക്രമിച്ചത്. അതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. ‘ഏകദേശം 130 നാവികരുമായി ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ‘ദേന’ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആക്രമിക്കപ്പെട്ടു. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, എടുത്തുചാടിയുള്ള ഈ നീക്കത്തിൽ അമേരിക്ക ഖേദിക്കേണ്ടി വരും’…
വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു.
വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു കോഴിക്കോട് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ആറ് (യു.വി ഇൻഡക്സ്) രേഖപ്പെടുത്തിയതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ…
അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ട വരുടെ പ്രിയപ്പെട്ട വരുടെ നോമ്പ് തുറ മനസ്സിൽ നീറ്റലായി പടർന്നത് പങ്കു വെച്ച് തൗഫീഖ് മമ്പാട്
കണ്ണൂർ:നീണ്ടവർഷം തടവറകളിൽ നീതിയുടെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നവരുട ഉറ്റവർ പങ്കെടുത്ത നോമ്പ് തുറ മനസ്സിൽ വല്ലാത്ത നോവായി മാറിയ അനുഭവ കുറിപ്പ് പങ്കുവെച്ച് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട ഇന്നൊരു നോമ്പ് തുറ സൽക്കാരമുണ്ടായിരുന്നു. അമിതാഹ്ലാദമോ അലങ്കാരങ്ങളോ വി.വി.ഐ.പി സാന്നിധ്യമോ പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ. എന്നാൽ ആ മുഖങ്ങളിലെല്ലാം ലോകം കാണാത്ത അസാധാരണമായ ചില സഹനങ്ങളുടെ കഥകളുണ്ടായിരുന്നു’- ‘അവിടെ ഇരുന്ന ഓരോ മുഖത്തേക്കും നോക്കുമ്പോൾ നെഞ്ചിലൊരു കനൽ വന്നു…
കണ്ണൂർ കോക്ടെയിൽ’; കുടിച്ചവർക്കും കുടിക്കാത്തവർക്കും അറിയാത്ത ആ രഹസ്യ കൂട്ട് ഇതാ …
കണ്ണൂരിന്റെ തനതായ സ്വാദും പെരുമയും വിളിച്ചോതുന്ന ഒരു പ്രശസ്തമായ പാനീയമാണ് ‘കണ്ണൂർ കോക്ടെയിൽ’ . പേരിൽ ‘കോക്ടെയിൽ’ എന്നുണ്ടെങ്കിലും ഇതൊരു നോൺ-ആൽക്കഹോളിക് മിൽക്ക് ഷേക്ക് അഥവാ മോക്ടെയിൽ ആണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കണ്ണൂരിലെ ജ്യൂസ് ഷോപ്പുകളിൽ തുടങ്ങിയ ഈ വിഭവം ഇപ്പോൾ കേരളത്തിലുടനീളം ശ്രദ്ധേയമാണ്. ആവശ്യമായ സാധനങ്ങൾ ക്യാരറ്റ് പഴുത്ത പപ്പായ കട്ടപ്പാൽ “ഐസ്ക്രീം: പഞ്ചസാര കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ,…
മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍:കണ്ണൂരില്‍ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ട. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന…
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്
ദുബായ് : യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23, തിങ്കളാഴ്ച ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്…
പക്ഷിമേഷ്യ സംഘർഷം; കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ഇന്ന് ആകെ 30 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളും വിവിധയിടങ്ങളില്‍ നിന്നായി എത്തിച്ചേരേണ്ടിയിരുന്ന 14 വിമാനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട്
ടെഫ്റാൻ:മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം അക്രമണ സമയത്തിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇറാന്റെ സൈനിക രഹസ്യം വലിയ തോതിൽ ചോർത്തപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു. ഐആർജിസിയുടെ എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ തലവനും കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയുമായ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനിയെ സ്വന്തം റെവല്യൂഷണറി ഗാർഡുകൾ വധിച്ചതായാണ് റിപ്പോർട്ട്…
വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യ. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്വാൻ.
വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങി; ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
പട്ന :ബിഹാറിലെ ഈസ്റ്റ് ചംപാരൺ ജില്ലയിൽ വെള്ളക്കുഴിയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികൾ മുങ്ങിമരിച്ചു. ഇതിൽ അഞ്ചും പെൺകുട്ടികളാണ്. ലോഹാർഗാവയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളിലൊരാൾ രാഘവ നദിക്കടുത്ത് വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ കുളിക്കാനിറങ്ങി. ഇടയ്ക്കുവച്ച് കാൽവഴുതി മുങ്ങാൻ തുടങ്ങിയപ്പോൾ കുട്ടി നിലവിളിച്ചു. പിടിച്ചുകയറ്റാൻ ശ്രമിച്ച കുട്ടിയും വെള്ളത്തിൽ വീണു. പിന്നെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാല് കുട്ടികളും മുങ്ങിപ്പോയി. ആരെയും രക്ഷിക്കാനായില്ല.
ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് സി.പി. എം നേതാവായിരുന്ന പി.കെ. ശശി യു.ഡി. എഫ് പിന്തുണക്ക് ശ്രമം .സിപിഎം ബന്ധം ഉപേക്ഷിച്ച പി.കെ ശശിയെ പിന്തുണക്കരുതെന്ന് പ്രാദേശിക യു.ഡി.എഫ് നേതൃത്വം. ഇതിനിടയിൽ സി.പി എം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥിയായായായാണ് ശശി മത്സരിക്കുക. യുഡിഎഫ് നേതാകളുമായി ചർച്ചകൾ പൂർത്തിയാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി ഒറ്റപ്പാലം മണ്ഡലത്തിലെ കോൺഗ്രസ് – മുസ്ലിം ലീഗ് നേതാക്കളെ സമീപിച്ചു. അതേസമയം, ശശിയെ മത്സരിപ്പിക്കരുതെന്നാണ്പ്രദേശികതലത്തിൽ യുഡിഎഫിലെ വികാരം. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി…
ലഖ്നൗവിൽ 13 വയസ്സുകാരനായ മുസ്ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ്.
ലഖ്നൗ: ലഖ്നൗവിലെ കൃഷ്ണനഗർ പ്രദേശത്ത് 13 വയസ്സുകാരനായ മുസ്ലിം ബാലൻ്റ കൊലപാതകം ആസൂത്രിതമെന്ന് പിതാവ് തിങ്കളാഴ്ച വൈകുന്നേരമാണ് മരിച്ച നിലയിൽ ബാലനെ കണ്ടെത്തിയത്. വീട്ടിൽ നിന്നു വിളിച്ചു കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. ബിജെപി നേതാവിന്റെ ബന്ധുവുൾപ്പെടെ നാലുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. മരിച്ച ഉനൈസ് അമൗസി പ്രദേശത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ കട നടത്തുന്ന പിതാവ് സമീർ ഖാൻ ൻ്റെ മകനാണ്. വൈകുന്നേരം നോമ്പ് തുറന്നതിന് ശേഷം ചില പരിചയക്കാർ വീട്ടിൽ നിന്ന്…
യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല , കരിപ്പൂരിൽ റദ്ദാക്കിയത് 40 സർവീസുകൾ
കോഴിക്കോട്: യുദ്ധ ഭീതിയിലും സംഘർഷത്തിലും താളം തെറ്റി വ്യോമയാന മേഖല .ഇതോടെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വ്യോമഗതാഗതം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് ആകെ 40 സർവീസുകൾ റദ്ദാക്കി. ഇതിൽ വരാനിരുന്നതും പോകേണ്ടതുമായ 20 വിമാനങ്ങൾ വീതം ഉൾപ്പെടുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 19 വിമാനങ്ങളും റദ്ദാക്കിയതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. എന്നിരുന്നാലും, മസ്കറ്റിൽ നിന്നും റിയാദിൽ നിന്നുമുള്ള സലാം എയർ, ഫ്ലൈനാസ് തുടങ്ങിയ സർവീസുകൾ മുടങ്ങാതെ നടന്നു. പ്രതിസന്ധി പരിഹരിക്കാനായി യുഎഇയിലെ…
യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ്.
ടെൽ അവീവ്∙ യുഎഇയെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടതായി ഫ്രാൻസ് സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധമാണെന്നു ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. എത്ര ഡ്രോണുകളാണ് വെടിവച്ചിട്ടതെന്നു വ്യക്തമല്ല. സുരക്ഷാപ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോണ്‍സുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ പ്രവർത്തനത്തിൽ മാറ്റമില്ല. സുരക്ഷാ ആശങ്കകൾ മുൻനിർത്തി സൗദി അറേബ്യ, ഒമാൻ, സൈപ്രസ് എന്നിവിടങ്ങളിലെ കോൺസുലേറ്റ് ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യം വിടാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിട്ടുണ്ട്…
യുദ്ധം ചിലവേറിയത്. ഡ്രോണിനെ തടുക്കാൻ കോടികൾ ചിലവ്.
വാഷിങ്ടണ്‍: സംഘർഷം ആരംഭിച്ച് മൂന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോള്‍ ഇരുവിഭാഗവും കടുത്ത ആശങ്കയില്‍. ഭാരിച്ച സാമ്ബത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളുടെ പരമ്ബര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാല്‍, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ തിങ്കളാഴ്ചയും മിഡില്‍ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളില്‍ യുഎസ് താവളങ്ങള്‍, എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍, സിവിലിയൻ കെട്ടിടങ്ങള്‍ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ്…
ഗോവിന്ദൻ വില കല്ലിക്കാതെ പരിഹസിച്ചു . പാർട്ടി മെമ്പർ ഷിപ്പ് പുതുക്കുന്നില്ല. ജി. സുധാകരൻ
ആലപ്പുഴ: ( 10visionnews.com ) പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു…
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം മഷാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ.
ടെഹ്റാൻ: ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിൽ നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ ഫെബ്രുവരി 28-ന് ടെഹ്റാനിലെ വസതിക്കുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് ഖമനയിയും അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഖോജസ്തേ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഖമനയിക്കൊപ്പം ഇറാന്റെ പ്രധാന സൈനിക, രഹസ്യാന്വേഷണ മേധാവികളെയും വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 35 വർഷമായി ഇറാന്റെ അമരത്തുള്ള ഖമനയിയുടെ വിയോഗത്തിൽ രാജ്യത്ത്…
യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന് ട്രമ്പ് .
ടെല്‍ അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇസ്രഈലില്‍ നിന്നും കടക്കാന്‍ ശ്രമിക്കുന്ന യു.എസ് പൗരന്മാരെ കൈയ്യൊഴിഞ്ഞ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. യു.എസ് പൗരന്മാരെ ഇസ്രഈലില്‍ നിന്നും ഒഴിപ്പിക്കാനായി എംബസിക്ക് സഹായങ്ങള്‍ നല്‍കാനാകില്ലെന്ന പ്രസ്താവനയില്‍ പറഞ്ഞു ‘പൗരന്മാര് ജാഗ്രത പാലിക്കണം. വ്യക്തിഗതമായ സുരക്ഷയെ കുറിച്ച് അവബോധമുണ്ടായിരിക്കണം. ഇസ്രഈലില്‍ നിന്നും പുറത്തുകടക്കുന്നതിനായി അമേരിക്കക്കാര്‍ക്ക് സഹായം നല്കാന് ഇപ്പോള്‍ എംബസിക്ക് സാധിക്കില്ല’, പ്രസ്താവനയില്‍ പറഞ്ഞു. “സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നും നിലവില്‍ സുരക്ഷ സങ്കീര്‍ണവും അതിവേഗത്തില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും യു.എസ് എംബസി പറഞ്ഞു….
പ്ലസ്ടുക്കാർക്ക് പൈലറ്റാകാം: IGRUA പരീക്ഷക്ക് അപേക്ഷ വിളിച്ചു
പൈലറ്റ് പരിശീലനത്തിനു ഇന്ത്യയിലെ മികച്ച സ്ഥാപനമായ അമേത്തിയിലെ *ഇന്ദിരഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി( (IGRUA) 2027 ജനുവരി ,ജൂലൈ ബാച്ചുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏകദേശം 36 മാസത്തിനകം മൾട്ടി എൻജിൻ വിമാനത്തിലെ ഇൻസ്ട്രുമെന്റ് റേറ്റിങ് അടക്കമുള്ള കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (CPL) പ്രോഗ്രാം പൂർത്തിയാക്കാം. ഏവിയേഷൻ ബിരുദം പൈലറ്റ് ലൈസൻസിനോടൊപ്പം നേടാനും അവസരമുണ്ട്. *അപേക്ഷകർ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഓരോന്നിലും 50 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി…
ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റി. കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത്. ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് 1 ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹൻ കൃഷ്ണയും ബിന്ദുവും…
പുസ്തക താളുകൾ മറിക്കുമ്പോൾ തലക്കു മുകളിൽ തീ ഗോളങ്ങൾ വരുമെന്ന് അവർ ഓർത്തില്ല … മിനാബിലെ 160 പെൺ മുത്തുകൾക്ക് വിട നൽകി ഇറാൻ .
ടെഹ്റാൻ :പ്രഭാതത്തിൽ സ്കൂൾ മുറികളിൽ ബാഗുമായി എത്തി പുസ്തക താളുകൾ വിടർത്തുമ്പോൾ തലക്കു മുകളിൽ വന്നു പതിക്കുന്ന അഗ്നി ഗോളങ്ങൾ അവർ ഓർത്തു കാണില്ല. ഇറാനിലെ ഹോർ മുസ്ഗാൻ പ്രവിശ്യയിലെ മിനായിലെ സ്കൂളിലെ 160 പെൺകുട്ടികളെ യാണ് ഇസ്റാഈൽ ശനിയാഴ്ച നടത്തിയ ക്രൂരമായ അക്രമത്തിൽ കൊന്നത്. രക്ത സാക്ഷ്യത്വത്തിൻ്റെ ഈ 160 കുഞ്ഞു ബാല്യങ്ങൾൾക്ക് മിനാ ബിൽ ഒരുക്കിയ അന്ത്യ യാത്രക്ക് ആയിരങ്ങളാണ് ഒത്തു കൂടിയത്. കുട്ടികളുടെ ശവസംസ്കാര ചടങ്ങിൽ ഒത്തുകൂടിയ വിലാപയാത്രക്കാർ ഇറാനിയൻ പതാകകളും ഛായാചിത്രങ്ങളും…
ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ്. സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടി വരുന്ന വഴിയിൽ വച്ചാണ് കുട്ടികൾക്ക് വിഷം നൽകിയത്
ഗ്ലോബൽ ഗുഡ്വിൽ അംബാസഡർ ബാബ അലക്സാണ്ടർ മുസ് ലിം ലീഗിൽ ചേർന്നു.
കൽപ്പറ്റ: ഗ്ലോബൽ ഗുഡ്വിൽ അംബാസഡറും വിദ്യഭ്യാസ പ്രവർത്തകനുമായ ബാബ അലക്സാണ്ടർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ൽ ചേർന്നു. വയനാട് മുട്ടിൽ യതീംഖാനാ എച്ച് ആർ ഡി സെൻ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും ബാബ അലക്സാണ്ടർ മെമ്പർഷിപ്പ് സ്വീകരിച്ചു. അബ്ദുൾ വഹാബ് എം പി ,പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ,സംസ്ഥാന ജന സെക്രട്ടറി പി എം എ സലാം…
പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കുന്നു.
തിരുവനന്തപുരം ∙ പ്രാർഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ അമ്മയ്ക്കു പൊങ്കാലയർപ്പിക്കുന്നു കേരളത്തിന്റെ മതസാഹോദര്യം വിദ്വേഷ പ്രചാരണങ്ങൾ കൊണ്ട് തകർക്കാൻ കഴിയുന്നതല്ലെന്ന് തെളിയച്ച് ആറ്റുകാൽ പൊങ്കാലയിടാൻ എത്തിയ വിശ്വാസികൾക്ക് വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കി പാളയം ഇമാമും കൂടെയുണ്ട്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസമായ ഇന്ന് രാവിലെ 9.15 ന് ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധപുണ്യാഹത്തോടെയാണു ചടങ്ങുകൾ ആരംഭിച്ചത്. 9.45ന് പൊങ്കാല അടുപ്പുവെട്ട് ചടങ്ങ് നടന്നു. കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം…
റിയാദിൽ യു.എസ് എംബസി അക്രമിച്ച് ഇറാൻ , യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി
ടെഹ്റാൻ : അമേരിക്കയെ ലക്ഷ്യമാക്കി അറബ് രാജ്യങ്ങളിൽ അക്രമണം കടുപ്പിച്ച് ഇറാൻ. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ എംബസി ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്…
ഇസ്രയേലിൻ്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തെന്ന് ഇറാൻ
ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരേയാണ് ആക്രമണമുണ്ടായത തെഹ്റാൻ: ഇസ്രയേൽ സൈന്യത്തിന്റെ കമ്മ്യൂണിക്കേഷൻസ് കോംപ്ലക്സ് തകർത്തതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സായുധസേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി) ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബീർഷെബയിൽ സ്ഥിതിചെയ്യുന്ന കോംപ്ലക്സിന് നേരേയാണ് ആക്രമണമുണ്ടായതെന്നാണ് ഇറാനിലെ തസ്നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട്. തകർന്ന കെട്ടിടത്തിന്റെ ചിത്രവും തസ്നീം ന്യൂസ് ഏജൻസി പുറത്തുവിട്ടിട്ടുണ്ട്. ഇസ്രയേൽ പ്രതിരോധസേനയുടെ C4I (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇന്റലിജൻസ്) പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് ബീർഷെബയിലെ കോംപ്ലക്സ്. ഇതിന്…
ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്നു
ടെഹ്റാൻ/ടെല്‍ അവീവ്: ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍-യുഎസ് ആക്രമണം. ഇറാന്റെ ഒന്‍പത് ആശുപത്രികള്‍ തകര്‍ന്ന. ഇറാന് പാര്‍ലമെന്റ് ഹെല്‍ത്ത് കമ്മീഷന് അംഗം ഫാത്തിമ മുഹമ്മദ് ബെയ്ഗിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമിക്കപ്പെട്ടതില്‍ അഞ്ച് ആശുപത്രികള്‍ തലസ്ഥാനമായ തെഹ്റാനിലും നാലെണ്ണം മറ്റ് നഗരങ്ങളിലുമാണ്. രോഗികളെ പൂര്‍ണമായും മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മുന്നറിയിപ്പുകള്‍ ഇറാന് അവഗണിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാകാന്‍ സാധ്യതയുള്ള ആക്രമണം തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി….
യു.എസ്-ഇസ്രഈല്‍ ആക്രമണം: പരിക്കേറ്റ ആയത്തുല്ല ഖാംനഇയുടെ പങ്കാളിയും കൊല്ലപ്പെട്ടു
ടെഹ്റാന്: യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ പങ്കാളി മന്‍സൂറ ഖോജസ്തെ ബാഗര്‍സാദെ(79)യും മരണപ്പെട്ടു. ഖാംനഇ കൊല്ലപ്പെട്ട ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മന്‍സൂറയുടെ മരണം. ഇവര്‍ കോമയിലായിരുന്നെന്ന് ഇറാന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ അടുത്ത പരമോന്നത നേതാവാകുമെന്ന് കരുതപ്പെടുന്ന മുജ്തബ ഖാംനഇയുടെ മാതാവാണ് മന്‍സൂറ. ശനിയാഴ്ച നടന്ന യു.എസ്-ഇസ്രഈല്‍ ആക്രമണത്തില്‍ ആയത്തുല്ല ഖാംനഇ, മകള്‍, മരുമകള്‍, പേരക്കുട്ടി തുടങ്ങിയവരും കൊല്ലപ്പെട്ടിരുന്നു. ഖാംനഈക്ക് പുറമെ, പ്രതിരോധമന്ത്രി അമിര്‍ നാസിര്‍ സദെ, ഐ.ആര്.ജി.സി…
പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി
കൊച്ചി: 44 പേർ വെന്തുമരിച്ച പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ ഡ്രൈവർ കുറ്റക്കാരനെന്ന് ഹൈക്കോടതിയുടെ കണ്ടെത്തൽ. 2001 മാർച്ച് 11 നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിൽ നാടിനെ നടുക്കിയ ബസ് അപകടം ഉണ്ടായത്. ഗുരുവായൂർ – തലശ്ശേരി റോഡിൽ നടന്ന അപകടം 44 പേരുടെ ജീവനാണ് കവർന്നെടുത്തത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷം അപകടത്തിൽപ്പെട്ട ബസിന്റെ ഡ്രൈവർക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് എ.ബദ്റുദ്ദീന്റെ സിംഗിൾ ബെഞ്ചിന്റേതാണ് വിധി. ഗുരുവായൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്…
ഹോർമുസ് കടലിടുക്ക് ആഗോള വിപണിയിൽ വാതക വില കുതിച്ചുയർന്നു.
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക്അടച്ചതോടെ, രാജ്യത്തെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി ഇന്ത്യ. എണ്ണ വിതരണത്തിലെ തടസ്സം ഒഴിവാക്കാനായി റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വർദ്ധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഈ പാത വഴിയാണ് എത്തിയിരുന്നത് എന്നതിനാൽ നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രൂഡ് ഓയിൽ കാര്യത്തിൽ റഷ്യ സഹായത്തിനെത്തുമെങ്കിലും, എൽപിജി ഇറക്കുമതിയുടെ കാര്യത്തിൽ രാജ്യം വലിയ പ്രതിസന്ധി നേരിട്ടേക്കാം. ശനിയാഴ്ച…
മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ആലപ്പുഴ : മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകി അച്ഛൻ സ്വയം വിഷം കഴിച്ച് ആത്മഹത്യ ചെയ്ത. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന പെൺകുട്ടികളായ ശിവഗംഗ (6), ശിവ കീർത്തന (2) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയിലാണ് പെൺകുട്ടികൾക്ക് വിഷം നൽകിയത്. ജ്യൂസിൽ വിഷം കലക്കി നൽകിയതായാണ് വിവരം. വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന്…































































































