ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ മുസ്‌ലിം വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത.
പട്ന :ബീഹാരിലെ മധുബനിയിൽ ഗ്രാമമുഖ്യന്റെ അടുത്ത് പരാതിയുമായി പോയ
മുസ്‌ലിം വയോധികക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത
ഗുരുതരമായി പരിക്കേറ്റ 65കാരി റോഷൻ ഖാത്തൂന് ഒടുവിൽ ദാരുണാന്ത്യം .പരാതിയുമായി പോയ ഖാത്തൂനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു ഗ്രാമമുഖ്യന്റെ മകനും കൂട്ടരും.നോമ്പാണെന്ന് പറഞ്ഞിട്ടും അവരെ നിർബന്ധമായും മദ്യവും ഗോമൂത്രവും കുടിപ്പിച്ചു.ഘോഗർദിഹ പ്രദേശത്തെ അമ്ഹി ഗ്രാമ സ്വദേശിയായ റോഷൻ ഖാത്തൂൻ ഫെബ്രുവരി 28-ന് തർക്കത്തിൽ ഇടപെടാൻ ഗ്രാമമേധാവിയെ കാണാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അവർ പിന്നീട് മാർച്ച് 1-ന് പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
ഗ്രാമമേധാവിയുടെ മകൻ മനു സിംഗ് അടക്കമുള്ള ഒരു സംഘം കെട്ടിയിട്ട്റോഷൻ ഖാത്തൂനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ ഗ്രാമമേധാവിയുടെ മകനെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

