ഒരു കുടുംബത്തിലെ അഞ്ച് പേർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ
എറണാകുളം: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി വടുതല കർഷക റോഡ് ഗ്രീൻ ഗാർഡിലെ ഫ്ലാറ്റിലാണ് കുടുംബാംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല കാരോട് സ്വദേശികളായ ശ്രീകുമാരി, മകൾ അശ്വതി, അശ്വതിയുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 14, നാല്, രണ്ട് എന്നിങ്ങനെയാണ് കുട്ടികളുടെ പ്രായം.
മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുട്ടികളിൽ ഒരാളുടെ കാൻസർ രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഇവർ കൊച്ചിയിലെത്തിയത്. രണ്ട് മാസം മുമ്പാണ് ഇവർ എറണാകുളത്ത് എത്തിയതെന്നാണ് വിവരം.
എറണാകുളത്തെ ലൂർദ്, ആസ്റ്റർ മെഡിസിറ്റി ആശുപത്രികൾക്ക് സമീപത്താണ് താമസിച്ചിരുന്നത്. രണ്ട് ദിവസമായി ആരെയും പുറത്തുകാണാത്തതോടെ വീട്ടുടമയുടെ ബന്ധു എത്തി നടത്തിയ പരിശോധനയിലാണ് അഞ്ച് പേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

