ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്. ട്രമ്പുമായി ചർച്ച നടത്തിയിട്ടില്ല – ഇറാൻ

വാഷിങ്ടൻ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ
ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും 5 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചു’’– ട്രംപ് കുറിച്ചു.
അതേ സമയം
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഇറാൻ. ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ പൂർണമായും തള്ളിയതായി ഇറാനിയൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു.
ട്രംപുമായി നേരിട്ടോ മധ്യസ്ഥർ മുഖേനയോ യാതൊരു ബന്ധവും പുലർത്തിയിട്ടില്ലെന്ന് ഇറാനിയൻ സ്രോതസുകൾ അറിയിച്ചു. ഇറാനിലെ വൈദ്യുതി, ഊർജ നിലയങ്ങൾ ലക്ഷ്യം വെക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നതായും, എന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനെത്തുടർന്ന് അദ്ദേഹം ആ നീക്കത്തിൽ നിന്ന് ‘പിൻവാങ്ങുകയായിരുന്നു’ എന്നുമാണ് ഇറാന്റെ അവകാശവാദം
അതേസമയം, ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന ചില കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ തീരുമാനിച്ചു. കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കാനാണ് തീരുമാനം. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  കപ്പൽപ്പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇറാന്റെ തീരുമാനം.
ഇറാൻ തീരത്തെയോ ദ്വീപുകളേയോ ആക്രമിച്ചാൽ പേർഷ്യൻ ഗൾഫിലെ എല്ലാ ആശയവിനിമയ മാർഗങ്ങളെയും തകർക്കുമെന്ന് ഇറാന്‍ നാഷണൽ ഡിഫൻസ് കൗൺസിൽ പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഡൊണാൾഡ് ട്രംപ് ഇറാന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇറാന്റെ ഭീഷണി. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെടാത്ത രാജ്യങ്ങൾക്ക് ഹോർമുസ്
മറികടക്കാനുള്ള ഏകമാർഗം ഇറാനുമായി ഏകോപനം നടത്തുകയാണ്. ഇറാന്‍റെ വൈദ്യുത നിലയങ്ങളെ ബോംബിട്ട് തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് പേർഷ്യൻ ഗൾഫിലെ ആശയവിനിമയമാർഗങ്ങൾ ലക്ഷ്യമിടുമെന്ന ഭീഷണി മുഴക്കാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *