നാളെ മുതൽ ടോൾ നിരക്കിൽ വർധനവ് നടപ്പാക്കി ദേശീയപാതാ അതോറിറ്റി.
കോഴിക്കോട് :നാളെ മുതൽ ടോൾ നിരക്കിൽ വർധനവ് നടപ്പാക്കി ദേശീയപാതാ അതോറിറ്റ
ലൈറ്റ് മോട്ടറിന് അഞ്ചു രൂപയും ഹെവി വെഹിക്കിളിന് 20 രൂപ വരെയും വർധിക്കും. ഒരു മാസത്തെ പാസിന് 10 രൂപയും കൂടി. ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 150 രൂപയാണ് നിരക്ക്. 24 മണിക്കൂറിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 225 രൂപ. ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾക്ക് 240 രൂപയാണ് നിരക്ക്. ഒറ്റ ദിവസത്തിനുള്ളിൽ തിരിച്ചുവരുകയാണെങ്കിൽ 365 രൂപ നൽകിയാൽ മതി. ബസ്/ ട്രക്ക് എന്നിവയ്ക്ക് 505 രൂപയും വ്യാവസായിക വാഹനങ്ങൾക്ക് 555 രൂപയും ഈടാക്കും. ഹെവി കൺസ്ട്രക്‌ഷൻ മെഷീനറി വാഹനങ്ങൾക്ക് 795 രൂപയും ഏഴും അതിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 970 രൂപയുമാണ്
ദേശീയ പാത യിൽ പണി പൂർത്തീകരിക്കാതെടോൾ നിരക്ക് വർധിപ്പിക്കുന്നത് പ്രതിഷേധങ്ങൾക്കു കാരണമാകും. നിർമാണം പൂർത്തിയാക്കാൻ കാലാവധി നീട്ടിനൽകിയത് വരെ ടോൾ നിരക്കും വർധിപ്പിക്കരുതെന്നാണ് ആവശ്യം. ഇതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ആലോചനയിലാണ്.

