എസ് ഡി പി ഐ.സ്ഥാനാർഥി നിർണ്ണയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയ എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ ഖേദപ്രകടനം നടത്തി രംഗത്ത്

കോഴിക്കോട്: എസ് ഡി പി ഐ.സ്ഥാനാർഥി നിർണ്ണയത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയ എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ ഖേദപ്രകടനം നടത്തി രംഗത്ത
പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും തുളസീധരൻ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹത്തിന്റെ ക്ഷമാപണം.
എസ്ഡിപിഐ മഞ്ചേശ്വരത്ത് മത്സരിക്കുന്നതിനെതിരെ തുളസീധരൻ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കൽ അന്ന് പറഞ്ഞിരുന്നു.
പിന്നാലെ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയില്‍ ഭിന്നത എന്ന തരത്തിലും വാര്‍ത്തകള്‍ സജീവമായി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ് മഞ്ചശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന അഷ്റഫ് എകെഎം പത്രിക പിന്‍വലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *