എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ചു

എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘ആത്മത്തോൺ 2.0’ ഹാക്കത്തോൺ സംഘടിപ്പിച്ച

കുറ്റിക്കാട്ടൂർ: (കോഴിക്കോട് )എഡബ്ല്യുഎച്ച് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന സാങ്കേതികോത്സവമായ “ആത്മ” (ATHMA) യുടെ ഭാഗമായി ‘ആത്മത്തോൺ 2.0’ എന്ന ഹാക്കത്തോൺ മത്സരം സംഘടിപ്പിച്ചു. കോളേജിലെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് വിഭാഗത്തിന്റെ അസോസിയേഷൻ RACE ആണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജിൽ നടന്ന പരിപാടി പ്രിൻസിപ്പൽ Dr. സബീന എം വി ഉദ്ഘാടനം ചെയ്തു.കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഗിരീഷ് ടി കെ,RACE കോർഡിനേറ്റർ ദിവ്യ എം , വിവിധ വകുപ്പ് മേധാവികൾ സംബന്ധിച്ചു.
മത്സരത്തിൽ വിവിധ കോളേജുകളിൽ നിന്നായി 20 ടീമുകൾ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകളും നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത ടീമുകൾ വിവിധ പ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി 24 മണിക്കൂർ തുടർച്ചയായി പ്രവർത്തിച്ചു.
വിദ്യാർത്ഥികളിൽ ടീംവർക്ക്, പ്രോഗ്രാമിംഗ് കഴിവുകൾ, പ്രശ്നപരിഹാര ശേഷി എന്നിവ വളർത്തുന്നതിനും പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും ഹാക്കത്തോൺ സഹായകമായി. വിജയികൾക്ക് 25,000 രൂപ ക്യാഷ് പ്രൈസ് നൽകി അനുമോദിച്ചു.പരിപാടി വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെവിജയകരമായി സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *