ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് ഐ.എ എസ് ഉദ്യോഗസ്ഥൻ രാജിവെച്ചു
ലഖ്നൊ:ഉത്തർ പ്രദേശ് കേഡറിലെ ഐ.എ എസ് ഉദ്യോഗസ്ഥൻ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച’
ദളിത് ഐഎഎസ് ഉദ്യോഗസ്ഥനായ റിങ്കു സിംഗ് രാഹി സർവീസിൽ നിന്നും രാജിവെച്ചത്
താൻ നേരിടുന്ന ജാതിപരമായ വിവേചനത്തിലെലും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയിലും പ്രതിഷേധിച്ചാണ് രാജി.ഉത്തർപ്രദേശ് കേഡറിലെ .ദളിത് വിഭാഗത്തിൽപ്പെട്ട തന്നെ ഭരണസംവിധാനം മനഃപൂർവം അവഗണിക്കുകയാണെന്നും, അഴിമതിക്കെതിരെയുള്ള തന്റെ നിലപാടുകൾ കാരണം നിരന്തരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു.യുപി റവന്യൂ ബോർഡിൽ ഉത്തരവാദിത്തപ്പെട്ട ചുമതലകളൊന്നുമില്ലാതെ തന്നെ മാറ്റിനിർത്തിയതായും ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് ഒരുതരം അഴിമതിയാണെന്നും അദ്ദേഹം തന്റെ രാജിയിൽ ചൂണ്ടിക്കാട്ടി.

