വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ചാത്തമംഗലം സ്വദേശി പിടിയിൽ.
കുന്ദമംഗലം.കോഴിക്കോട്കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി
ചാത്തമംഗലം സ്വദേശിയായ വടക്കേതൊടികയിൽ അഭിനവിനെയാണ് ( 24 )’ പോലീസ് അറസ്റ്റ് ചെയ്തത്.
ഹാർഡ്‌വെയർ എൻജിനീയറിംഗ് പഠിക്കുന്ന അഭിനവ്, വിവാഹ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ഒരു അപ്പാർട്ട്മെന്റിലും പെരിങ്ങളത്ത് സുഹൃത്തിന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
സംഭവത്തെ തുടർന്ന് യുവതി ഗർഭിണിയായതോടെ, പ്രതിയുടെ കുടുംബം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതായും പരാതിയിൽ പറയുന്നു.
തുടർന്ന് യുവതിയുടെ കുടുംബം കുന്ദമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

