മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗതനി യന്ത്രണം

ഊട്ടി : ഊട്ടിയിൽ മെയ് ഒന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി (മേയ് ഒന്ന് വെള്ളിയാഴ്ച) മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ ദിവസം മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും, തിരികെ മേട്ടുപ്പാളയത്തേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴിയും തിരിച്ചുവിടും.

*കൽഹട്ടി ചുരം വഴി ഊട്ടിയിലേക്ക് പോകാൻ സാധിക്കില്ല*
ഒരു മാസക്കാലം കൽഹട്ടി ചുരം വഴി ഊട്ടിയിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. നീലഗിരി രജിസ്ട്രേഷൻ വാഹനങ്ങൾക്ക് മാത്രമാണ് അനുമതി.

*ചെറിയ വാഹനങ്ങളും പാർക്കിംഗും*

മേട്ടുപ്പാളയത്ത് നിന്നു വരുന്ന ചെറിയ വാഹനങ്ങൾ കാട്ടേരി വഴി ലൗഡേൽ, മഞ്ചനക്കൊര, ഫേൺഹിൽ, കാന്തൽ വഴി വേണം ഊട്ടിയിലെത്താൻ. കൂനൂരിൽ നിന്ന് ഊട്ടിയിലെത്തുന്ന ബസ്, വാൻ മുതലായ വലിയ വാഹനങ്ങൾ ആവിനിലും, *_ഗൂഡല്ലൂരിൽ_* നിന്നെത്തുന്ന വലിയ വാഹനങ്ങൾ എച്ച്പിഎഫിന് സമീപവും, കോത്തഗിരിയിൽ നിന്നു വരുന്ന വാഹനങ്ങൾ ആർട്സ് കോളജ് മൈതാനിയിലുമാണ് പാർക്ക് ചെയ്യേണ്ടത്. കാർ ഉൾപ്പെടെ ചെറിയ വാഹനങ്ങൾക്ക് ഊട്ടിയിൽ പോകാം.

*സർക്യൂട്ട് ബസ്*

ഇവിടങ്ങളിൽ നിന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഉദ്യാനം, ബോട്ട് ഹൗസ്, റോസ് ഗാർഡൻ, ദൊഡ്ഡബെട്ട തുടങ്ങിയവ സന്ദർശിക്കാൻ സർക്യൂട്ട് ബസുകൾ പ്രത്യേക സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *