റമദാൻ വൃതം അനുഷ്ഠിച്ച ഫാത്വിമ ഖാതൂനെ തല്ലിക്കൊന്ന പ്രതിക്ക് വൻ സ്വീകരണം.
പട്ന : റമദാൻ വൃതം അനുഷ്ഠിച്ച സ്ത്രീയെ തല്ലിക്കൊന്ന പ്രതിക്ക് ജാമ്യം ജാമ്യം കിട്ടിയ പ്രതിക്ക് വൻ സ്വീകരണം .
ബിഹാറിലെ മധുബനി ജില്ലയിൽ റംസാൻ വ്രതമനുഷ്ഠിച്ച റോഷൻ ഖാത്തൂൻ എന്ന യുവതിയെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ ഏക പ്രതിയായ മഗനൂ സിങാണ് ജാമ്യത്തിലിറങിയത്
ജാമ്യത്തിലിറങ്ങിയ മഗനൂ സിങിനെ നിറം പൂശിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും മാല ചാർത്തിയും “മഗനൂ സിങ് സിന്ദാബാദ്” മുദ്രാവാക്യം മുഴക്കിയുമാണ് സ്വീകരിച്ചത്.
ഇതിന്റെ
ദ്യശ്യങ്ങളും പുറത്തുവന്നു.
ഖാത്തൂർ കൊലക്കേസിലെ 19 പ്രതികളിൽ അറസ്റ്റിലായ ഏക വ്യക്തിയാണ് സിങ്.
ഫെബ്രുവരി 28ന് ഒരു പ്രാദേശിക തർക്കത്തിൽ സഹായം തേടി ഗ്രാമത്തലവനെ സമീപിച്ച ഖാത്തൂന് അവിടെ ക്രൂര മർദ്ദനം നേരിടുകയായിരുന്നു.
മർദ്ദിച്ച് അവശായായ ഖാത്തൂനെ മരത്തിൽ കെട്ടിയിടുകയും മദ്യം കലർന്ന മൂത്രം കുടിപ്പിച്ചെന്നും ആരോപണമുയർന്നിരുന്നു. റോഷൻ ഖാത്തൂൻ കൊലപാതക കേസ് ദേശീയ തലത്തിൽ തന്നെ വൻ പ്രധിഷേധത്തിനിടയാക്കിയിരുന്നു.
സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരുന്നു. മാർച്ച് 1 ന് പട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവർ മരണത്തിന് കീഴയങ്ങുകയായിരുന്നു.

