പാലക്കാട് വോട്ടർമാർക്ക് ബി ജെ പി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്
പാലക്കാട് :പാലക്കാട് വോട്ടർമാർക്ക് ബി ജെ പി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത .ദൃശ്യങ്ങൾ പകർത്തിയവരെ ഭീഷണിപ്പെടുത്തിയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചും ശോഭ സുരേന്ദ്രൻ കോൺഗ്രസ് പ്രവർത്തകരാണ് പണം കൈമാറുന്ന ദൃശ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങൾ പകർത്തിയത് കണ്ട ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ കാറിൽ നിന്നിറങ്ങി വരികയും പ്രവർത്തകരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. പാലക്കാട് കണ്ണാടി ഗ്രാമത്തിലാണ് സംഭവം. പ്രശ്നത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ജില്ലാ കളക്ടറോട് വിശദീകരണം തേടി.

