ഡ്യുവല്‍ ചാനല്‍ എബിഎസോടു കൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 പുറത്തിറക്കി

കൊച്ചി: (10visionnews.com) ഇരുചക്ര-മുച്ചക്ര വാഹന വിഭാഗങ്ങളിലെ ആഗോള മുൻനിര നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 160 പുറത്തിറക്കി. കൂടുതൽ സുരക്ഷയ്ക്കും നിയന്ത്രണത്തിനുമായി ഡ്യുവൽ ചാനൽ എബിഎസ് സജ്ജീകരിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്.
ഒബിഡി2ബി മാനദണ്ഡങ്ങൾ കൂടി പാലിക്കുന്ന 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 160ൽ, റെഡ് അലോയ് വീലുകളും പുതുതായി ചേർത്തിട്ടുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനം വാഗ്‌ദാനം ചെയ്യുന്ന അപ്പാച്ചെ ആർടിആർ 160, 8,750 ആർപിഎമ്മിൽ 16.04 ബിഎച്ച്പി പവറും, 7,000 ആർപിഎമ്മിൽ 13.85 എൻഎം ടോർക്കും പുറത്തെടുക്കും.

സ്പോർട്, അർബൻ, റെയിൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത റൈഡ് മോഡുകൾ നിലനിർത്തി. കൂടാതെ ബ്ലൂടൂത്ത്, വോയ്‌സ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന ടിവിഎസ് സ്‌മാർട്ട്കണക്‌ടുമുണ്ട്. റെഡ് അലോയ് വീലുകൾക്കൊപ്പം മാറ്റ് ബ്ലാക്ക്, പേൾ വൈറ്റ് തുടങ്ങിയ നിറങ്ങളിലാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 160 ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിൽ 2025 ടിവിഎസ് അപ്പാച്ചെ ആർടിആർ 160 ലഭ്യമാകും. 1,34,320 രൂപയാണ് ഡൽഹി എക്‌സ്ഷോറൂം പ്രാരംഭ വില.
അപ്പാച്ചെയുടെ റേസിങ് ഡിഎൻഎയിൽ വേരൂന്നിക്കൊണ്ട് തന്നെ ഓരോ ജനറേഷനിലും പരിണമിപ്പിപ്പിച്ച്, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 അതിന്റെ സെഗ്മെന്റിൽ സ്ഥിരമായി മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് പുതിയ ലോഞ്ചിനെ കുറിച്ച് സംസാരിച്ച ടിവിഎസ് മോട്ടർ കമ്പനിയുടെ പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു. ഒരു മെഷീൻ എന്നതിലുപരി 6 ദശലക്ഷത്തിലധികം റൈഡർമാരെ ഉൾക്കൊള്ളുന്ന ഒരു ആഗോള കമ്മ്യൂണിറ്റിയാണ് ടിവിഎസ് അപ്പാച്ചെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TVS Apache RTR 160 with dual-channel ABS launched

Leave a Reply

Your email address will not be published. Required fields are marked *