യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തീരുമാനമായില്ല. ഇന്ന് ലീഗുമായി വീണ്ടും ചർച്ച
തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. റവന്യൂ വേണമെന്നാണ് കേരള കോൺഗ്രസ് (ജോസഫ്) ആവശ്യപ്പെടുന്നത്. കൃഷി നൽകാമെന്നാണ് കോൺഗ്രസ് പറയുന്നത്. വകുപ്പുകളിൽ ഉച്ചയോടെ ധാരണയാകും. മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ ഗവർണർക്ക് കൈമാറും. 21 അംഗ മന്ത്രിസഭയിൽ കോൺഗ്രസിനു മുഖ്യമന്ത്രിയടക്കം 12 പേരെ ലഭിക്കും. നാളെ 10നാണ് വി.ഡി.സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്
കോൺഗ്രസ് (12): ഏറക്കുറെ ഉറപ്പായവർ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.ലിജു, ബിന്ദു കൃഷ്ണ. പരിഗണനാപട്ടികയിൽ റോജി എം.ജോൺ, ചാണ്ടി ഉമ്മൻ, ടി.സിദ്ദീഖ്, ഷാനിമോൾ ഉസ്മാൻ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, എൻ.ശക്തൻ, വി.ടി.ബൽറാo
അതിനിടെ, മുസ്‌ലിം ലീഗ് മന്ത്രിമാരെ ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ചേരുന്ന ലീഗ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പാണക്കാട് സാദിഖലി തങ്ങളാകും പ്രഖ്യാപനം നടത്തുക. അഞ്ച് മന്ത്രിമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി,കെ.എം.ഷാജി,എൻ.ഷംസുദ്ദീൻ,പാറക്കൽ അബ്‌ദുല്ല എന്നിവരാണ് മന്ത്രി സ്ഥാനം ഉറപ്പിച്ചത്. അഞ്ചാമനായി പി.കെ.ബഷീർ,വി.ഇ.അബ്ദുൽ ഗഫൂർ,എ.കെ.എം അഷ്‌റഫ് എന്നിവരാണ് പരിഗണനയിലുള്ളത്.

