2007 മുതൽ ഇത് വരെ ഉള്ള വി. എസ്, ഉമ്മൻചാണ്ടി, പിണറായി സർക്കാറുകൾ രാഷ്ട്രിയ പ്രവർത്തകർക്ക് മുകളിൽ ചുമത്തിയ കേസുകൾ പിൻ വലിക്കുക – അലൻ ഷുഐബ്
2007 മുതൽ ഇത് വരെ ഉള്ള വി. എസ്, ഉമ്മൻചാണ്ടി, പിണറായി സർക്കാറുകൾ രാഷ്ട്രിയ പ്രവർത്തകർക്ക് മുകളിൽ ചുമത്തിയ ഇത് വരെ വിചാരണ പോയിട്ട് കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസുകൾ പിൻവലിക്കുക
പന്തീരാങ്കാവ് ( കോഴിക്കോട് ) പിണറായി വിജയൻ്റെ പോലീസ് വേട്ടയാടി അവസാനം എൻ ഐ എ ഏറ്റെടുത്ത
പന്തീരാങ്കാവ് യുഎപിഎ കേസിൽ
പ്രതി ചേർക്കപ്പെട്ടഅലൻ ഷുഐബ്
വി.ഡി സതീശൻ സർക്കാരിന് എന്തെങ്കിലും ചെയ്യാനാവുമോ എന്നതിൽ പ്രതികരണവുമായി
ഫെസ് ബുക്കിൽ . കേന്ദ്ര ഏജൻസിയായ എൻഐഎ അന്വേഷിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് അലൻ ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര സർക്കാരിനല്ലാതെ കേസിൽ ആർക്കും ഒന്നും ചെയ്യാനാവില്ല. കഴിയുമായിരുന്നെങ്കിൽ തന്നെ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും കൈകൂപ്പാൻ ഇല്ലെന്നും അലൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പന്തീരാങ്കാവ് UAPA കേസ് എടുത്ത് കളയാൻ പുതിയതായി വന്ന V D സതീശൻ മന്ത്രി സഭക്ക് കഴിയുമോ എന്ന ചോദ്യം എന്നേം താഹയെയും സ്നേഹിക്കുന്നവർ നേരിട്ടും അല്ലാതെയും പലപ്പോഴായി ചോദിക്കുന്നുണ്ട്. ഇല്ലാ എന്നതാണ് ഉത്തരം. കാരണം കേസിന്റെ അന്വേഷണം നടത്തുന്നത് കേന്ദ്ര ഏജൻസി ആയ NIA ആണ്. ഇനി കേന്ദ്ര സർക്കാരിന്നല്ലാതെ ആർക്കും അതിൽ ഒന്നും ചെയ്യാൻ ഇല്ല. ഇനി ചെയ്യാൻ കഴിയുമായിരിന്നെങ്കിൽ തന്നെ സ്വന്തം കാര്യത്തിന് ആരുടെ മുന്നിലും കൈകൂപ്പാൻ ഇല്ല.
മാത്രവുമല്ല 146 സാക്ഷികളെ വിസ്‌തരിച്ച് കഴിഞ്ഞ ഞാനും, താഹയും ഉസ്മാൻ,വിജിത്ത് എന്നിവരുള്ള കേസിൽ തുടർ നടപടിക്രമങ്ങൾക്ക് ശേഷം അടുത്ത 6 മാസത്തിനുള്ളിൽ വിധി NIA കോടതിയിൽ നിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്.
സതീശൻ സർക്കാരിന് ചില കാര്യങ്ങൾ ചെയ്യാം. 2007 മുതൽ ഇത് വരെ ഉള്ള വി. എസ്, ഉമ്മൻചാണ്ടി, പിണറായി സർക്കാറുകൾ രാഷ്ട്രിയ പ്രവർത്തകർക്ക് മുകളിൽ ചുമത്തിയ ഇത് വരെ വിചാരണ പോയിട്ട് കുറ്റപത്രം പോലും സമർപ്പിക്കാത്ത കേസുകൾ പിൻവലിക്കു, UAPA വിഷയത്തിൽ ഒരു കൃത്യമായ നയം രൂപീകരിക്കുക, തുടർന്നും UAPA ചുമത്താതിരിക്കുക തുടങ്ങിയവ. അത് ചെയ്യുമോ എന്നത് കണ്ടറിയാം
ഇലക്ഷനെ കുറിച്ച് കാര്യമായി ഒന്നും മിണ്ടണ്ട എന്നായിരുന്നു എന്റെ ഒരു തീരുമാനം. പക്ഷെ പിണറായി വിജയനോട് ചരിത്രം കരുണ കാട്ടട്ടെ (let history be kind to him) എന്ന് ഒരു സുഹൃത്ത് ഇട്ട സ്റ്റാറ്റസ് കണ്ടപ്പോൾ എന്തായാലും എഴുതണം എന്ന് കരുതി, കാരണം 2019 മുതൽ പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും കരുണ കാട്ടാത്ത എന്റെ അമ്മയും താഹയുടെ ഉമ്മയും അടക്കം ഒരുപാട് അമ്മമാരെ എനിക്ക് പരിചയമയുണ്ട്…തത്കാലം ഇവിടെ നിർത്തട്ടെ.

