പെരുവയൽ പഞ്ചായത്ത് മെമ്പർ അംഗന വാടി ജീവനക്കാരിയെ പീഢിപ്പിച്ചതായി പരാതി. യു.ഡി. വൈ എഫ് പ്രതിഷേധം.
പെരുവയൽ :കോഴിക്കോട് ) പെരുവയൽ പഞ്ചായത്ത് മെമ്പർ അംഗന വാടി ജീവനക്കാരിയെ പീഢിപ്പിച്ചതായി പരാതി
സി. പി. എം പുവ്വാട്ടു പറമ്പ് മുൻ ലോക്കൽ കമ്മറ്റി സെകട്ടറിയും പഞ്ചായത്ത് മെമ്പറുമായ എം എം പ്രസാദിനെതിരെയാണ് ജീവനക്കാരി
കുന്ദമംഗലം പൊലീസിൽപരാതി നൽകിയത്.
ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പർ സ്ഥാനം. രാജിവെക്കാനും നിർദേശം നൽകി .മെയ് ഏഴിനായിരുന്നു സംഭവം. അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പരാതി ഉയർന്നു.
പ്രസാദിൻ്റെ രാജിയാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ അംഗൻവാടി ജീവനക്കാരും യുഡിവൈഎഫ് പ്രവർത്തകരും പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. ഇവരെ പോലീസ് തടഞ്ഞു
ഇതിനിടെ പ്രസാദിനെതിരെ എഫ് ഐ. ആർ രജിസ്റ്റർ ചെയ്തതായി കുന്ദമംഗലം പോലീസ് അറിയിച്ചു.

