കളി വേണ്ട മക്കളെ പിടി വീഴും. അഭ്യാസവും രൂപമാറ്റവും വരുത്തി റോഡിൽ കളിക്കാൻ വരേണ്ട കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കളി വേണ്ട മക്കളെ പിടി വീഴും. അഭ്യാസവും രൂപമാറ്റവും വരുത്തി റോഡിൽ കളിക്കാൻ വരേണ്ട
കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസും മോട്ടോർവാഹന വകുപ്പും ഒരുങ്ങുന്നു. വാഹനാഭ്യാസം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താലും കാത്തിരിക്കുന്നത് എട്ടിന്റെ പണി. വണ്ടിയിൽ വരുത്തിയ അനധികൃത രൂപമാറ്റം, റിയർ വ്യൂ മിററുകൾ ഊരിമാറ്റൽ, സൈലൻസർ മാറ്റൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് വലിയ തുക പിഴ ഈടാക്കും. പിഴയീടാക്കുക മാത്രമല്ല പിടിക്കപ്പെടുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് ഒരു ദിവസത്തെ നിർബന്ധിത ക്ലാസും ഏർപ്പെടുത്തിയിട്ടുണ്ട്.സ്റ്റണ്ട് വീഡിയോസ് ചിത്രീകരിക്കുന്നവരെ പിടിക്കാൻ എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി. ഓഫീസിൽ പ്രത്യേക എം.വി.ഡി. സൈബർ വിങ്ങും പണി ആരംഭിച്ചിട്ടുണ്ട്. വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ഡിജിറ്റലായി പരിശോധിച്ച് ഉടമയെ കണ്ടെത്തും. റീൽസ് ഷൂട്ട് ചെയ്ത സ്ഥലവും പശ്ചാത്തലവും കൃത്യമായി നിരീക്ഷിച്ച് സ്‌പോട്ട് ഉറപ്പാക്കും. വിഡിയോയിലുള്ള കൂട്ടുകാരുടെയും അഭ്യാസപ്രകടനത്തിന് ഒത്താശ ചെയ്യുന്നവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്. വരുംദിവസങ്ങളിലും സോഷ്യൽ മീഡിയ വഴിയുള്ള പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

