രണ്ട് പതിറ്റാണ്ട് ജയിൽ ജീവിതത്തിന് ശേഷം അബ്ദുറഹീം ജന്മ നാട്ടിൽ ഇന്ന് കാലു കുത്തും.

കോഴിക്കോട് : 20 വർഷമായി സൗദി ജയിലിൽ കഴിഞ്ഞ കോഴിക്കോട് സ്വദേശി അബ്ദുറഹീം ജന്മ നാട്ടിൽ ഇന്ന് കാലു കുത്തു
ഏറെ കാലത്തെ പരിശ്രമത്തിനും പ്രാർഥനക്കും ശേഷം ഇന്ന് രാവിലെ 7.35 ന് എയർ ഇന്ത്യ വിമാനത്തിൽ റഹീം കരിപ്പൂരിൽ ഇറങ്ങും
സൗദി സമയം രാത്രി 11.55-ന് റിയാദിൽ നിന്നും എക്‌സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട റഹീമിനെ ജയിൽ അധികൃതർ തന്നെയാണ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. റഹീമിന്റെ ജയിൽ മോചന ഉത്തരവിൽ കഴിഞ്ഞ ദിവസമാണ് അധികൃതർ ഒപ്പുവെച്ചത്.
2006 ൽ സൗദിയിൽ വെച്ച് നടന്ന കൊലപാതകത്തിൽ റഹീം പ്രതിചേർക്കപ്പെടുകയും തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയുമായിരുന്നു. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വർഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്. റഹീമിനൊപ്പം പവർ ഓഫ് അറ്റോണിയായ സിദ്ധീഖ് തുവ്വൂരുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *