എക്സൈസ് വകുപ്പിൻ്റെ ലഹരി ക്കെതിരെയുള്ള ‘ഓപ്പറേഷൻ തണ്ടർ’ കോഴിക്കോട് കുന്ദമംഗലത്ത് കുറ്റിക്കാട്ടൂർ സ്വദേശി പിടിയിൽ
എക്സൈസ് വകുപ്പിൻ്റെ ലഹരി ക്കെതിരെയുള്ള
‘ഓപ്പറേഷൻ തണ്ടർ’
കോഴിക്കോട് കുന്ദമംഗലത്ത് ഒരാൾ പിടിയി
കുന്ദമംഗലം : ‘ഓപ്പറേഷൻ തണ്ടർ’ കുന്ദമംഗലത്ത് ലഹരിയുമായി കുറ്റിക്കാട്ടൂർ സ്വദേശി പിടിയിൽ.
കുറ്റിക്കാട്ടൂർ പാലാട്ട് താഴം ബാബു എന്ന പി.ടി സുഹൈലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്ന് 5. 13 ഗ്രാം
മെത്താഫിറ്റമിൻ പിടിച്ചെടുത്തു .
കോഴിക്കോട് എക്സൈസ്
എൻഫോഴ്സ്മെൻ്റ് & ആൻ്റീ നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ‘ ‘ഓപ്പറേഷൻ തണ്ടറിൻ്റെ’ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് കുന്ദമംഗലം ലോഡ്ജിൽ വെച്ച്
കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ശരത് എസ് ൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഇയാളെ പിടി കൂടിയത്.
പ്രതിയെ കുന്ദമംഗലം കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വെച്ച് വിവിധ സ്ഥലങ്ങളിൽ റൂമെടുത്ത് MDMA വില്പന നടത്തുന്ന പ്രതിയെ മുൻപും കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്
വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ മുന്നോടിയായി വിവിധയിടങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഷാജു സി പി . ജിത്തു . പി പി, അജിത് പി. അഷിൽദ് പി. എസ്സ് വനിതാ സിവില്‍ എക്സൈസ് ഓഫീസർ അമല്‍ഷാ കെ പി, പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡ് ജിജു കെ. എൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത് .

