ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജി. ഇന്ത്യ സഖ്യത്തിനൊപ്പം ചേരും

കൊൽക്കത്ത: ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ , കുടിയൊഴിപ്പിക്കലുകൾ, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് മമത ബാനർജി കൊൽക്കത്തയിൽ ധർണ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് അനുമതി നിഷേധിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ മമതയുടെ പ്രതികരണം താൻ ഡൽഹിയിൽ പോയി പ്രതിഷേധം നടത്തുമെന്നായിരുന്നു. 177 ഓളം സീറ്റുകളിൽ ബിജെപി വോട്ട് കൊള്ള നടത്തിയതായും മമത രോപിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ തന്റെ പാർട്ടി പ്രവർത്തകരെ കൈവിടില്ലെന്നും ഡൽഹിയിൽ അധികം വൈകാതെ നടക്കാൻ ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ താൻ പങ്കെടുക്കുമെന്നും ഭാവിപരിപാടികൾ ആവിഷ്കരിക്കുമെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു. ” പോലീസുകാർ പല മുനിസിപ്പാലിറ്റികളിലും പോയി ഞങ്ങളുടെ ജനപ്രതിനിധികളോട് രാജിവെക്കാൻ പറയുന്നു, അഭിഷേക് ബാനർജിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ പോലീസ് അഭിഷേകിന്റെ സംരക്ഷണം പിൻവലിച്ചു, പിന്നീട് എനിക്കേർപ്പെടുത്തിയ സംരക്ഷണവും പിൻവലിച്ചു, കൽക്കട്ട കോടതി ജൂൺ 7 ന് തുറന്നാൽ ഞാൻ എന്റെ പോരാട്ടം കോടതിയിലും തുടരും ” മമത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *