സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട റേറ്റിന്റെ നോട്ടീസ്.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യലിനായി എത്തേണ്ടത്. വീണ അടക്കം ഒമ്പത് പേര്‍ക്കാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്.
വീണയ്ക്ക് പുറമെ എട്ടുപേർക്കു കൂടി ഇഡി സമൻസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവരാണ് സമൻസ് ലഭിച്ച മറ്റ് പ്രധാന വ്യക്തികൾ. ഈ ഉന്നത ഉദ്യോഗസ്ഥരെക്കൂടാതെ സിഎംആർഎല്ലിലെ മറ്റ് ചില ജീവനക്കാർക്കും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *