കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു. ഇറാൻ്റെ കുടിവെള്ള സ്രോതസ്സിന് നേരെ യുഎസ് അക്രമണം

കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും.
പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു.
ആക്രമണത്തിന് പിറകെ കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു
വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായാണ് നടപടി.
വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.
ഇതിനിടെ
ഇറാനിലെ തന്ത്രപ്രധാന നഗരങ്ങളിൽ അമേരിക്കൻ വ്യോമസേനയുടെ അതിശക്തമായ ആക്രമണം. ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ തെക്കൻ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രിയോടെ അമേരിക്ക കടുത്ത വ്യോമാക്രമണം നടത്തിയത്. യു.എസ് ആക്രമണത്തിൽ സിരിക് നഗരത്തിലെ രണ്ട് പ്രധാന കുടിവെള്ള സംഭരണികൾ പൂർണ്ണമായും തകർന്നതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *