വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ. രണ്ട് പേർ മരിച്ചു . 6 പേർ മണ്ണിനടിയിൽ
മേപ്പാടി:വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപം മണ്ണിടിച്ചിൽ
https://www.facebook.com/share/r/1LiEWAUJvS/
രണ്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചുഏഴു പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പാലത്തിനു സമീപമുള്ള മല ഇടിഞ്ഞ് പാലത്തിലേക്ക് വീഴുകയായിരുന്നു. ഏഴ്തൊ പേർ മണ്ണിനടിയിൽ പെട്ടുവെന്നാണ് സംശയം. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഏഴ് പേരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
കനത്തെ മഴയെ തുടര്‍ന്ന് നിർമാണം നിർത്തി വെക്കാനും പ്രദേശവാസികളോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്.
കോഴിക്കോട് നിന്നും രണ്ട് എൻഡിആർഎഫ് സംഘങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു. കള്ളാടിയിൽ തുരങ്കപാത പ്രവൃത്തിയുമായി തൽക്കാലം മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി റവന്യൂ മന്ത്രി എ.പി അനിൽകുമാറും പ്രതികരിച്ചു. സാധ്യമായ ഫോഴ്സിനെയെല്ലാം സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മണ്ണിടിച്ചിലിന് പിന്നാലെ വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, മലപ്പുറം എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചത്. വയനാട് അപകടം ഉണ്ടായതിനു പിന്നാലെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

