AI girlfriend

പാക് പൗരനുമായി ഫോണിൽ ബന്ധപ്പെട്ടു: ബംഗാൾ സ്വദേശിയെ ഓടക്കുഴൽ വായിപ്പിച്ചു പോലീസ്

കോഴിക്കോട് :പാകിസ്ഥാനിലുള്ള യുവാവുമായി ഫോണിൽ ബന്ധപ്പെട്ടതിന് കസ്റ്റഡിയിലെടുത്ത യുവാവിനെ കൊണ്ട് ഓടക്കുഴൽ വായിപ്പിച്ച് പൊലീസ്. കോഴിക്കോട് ബേപ്പൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. തെളിവ് ശേഖരിക്കുന്നതിനാണ് ബംഗാൾ സ്വദേശിയായ യുവാവിനെ കൊണ്ട് പൊലീസുകാർ ഓടക്കുഴൽ വായിപ്പിച്ചത്.പാക് പൗരനുമായി ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പശ്ചിമബം​ഗാൾ സ്വദേശിയായ ​ഹിരൺ ദാസിനെയാണ് പിടികൂടിയത്.
തനിക്ക് യൂട്യൂബ് ചാനലുണ്ടെന്നും ഓടക്കുഴൽ വായിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ഈ വീഡിയോകൾ കണ്ടാണ് പാക് പൗരൻ തന്നെ ബന്ധപ്പെട്ടതെന്നും ഇയാൾ മൊഴി നൽകി. ഇത് സ്ഥിരീകരിക്കാനാണ് പൊലീസ് യുവാവിനോട് ഓടക്കുഴൽ വായിക്കാൻ ആവശ്യപ്പെട്ടത്. ഓടക്കുടൽ വായിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

യുവാവിന്റെ ഫോൺ വിശദപരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തശേഷം ഹിരൺ ദാസിനെ വിട്ടയച്ചു.

Leave a Reply

Your email address will not be published. Required fields are marked *