AI girlfriend

ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനൂകൂല നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി : അണ്ടർ സെക്രട്ടറി അരുണിമയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ യാണ് നടപടി .

തിരുവനന്തപുരം:കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് അനൂകൂല നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് റദ്ദാക്കി
നേരത്തെ അപേക്ഷയില്‍ അനുകൂല നടപടിയെടുത്ത സംഭവത്തില്‍ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.പിന്നാലെ യാണ
കരുതല്‍ തടങ്കലിലുള്ള പ്രതികള്‍ക്ക് പരോള്‍ നൽകാൻ വ്യവസ്ഥയില്ലെന്ന് പുതിയ കുറിപ്പ് ഇറക്കിയത്സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് ആഭ്യന്തരവകുപ്പിനോട് നിർദേശിക്കുന്നതാണ് പുതിയ കത്ത്. സുഗതന് അനുകൂലമായി ജൂലൈ 18ന് നൽകിയ കുറിപ്പ് റദ്ദാക്കണമെന്നും വ്യക്തമാക്കുന്നുണ്ട്. പുതിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിയുടേതാണ് നടപടി.
മന്ത്രിയുടെ നിര്‍ദേശം മറികടന്ന് ബിജെപി കൗണ്‍സിലര്‍ക്ക് അനുകൂല നിലപാടെടുത്ത സംഭവത്തില്‍ തദ്ദേശവകുപ്പ് മന്ത്രി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് അന്വേഷണ വിധേയമായി അരുണിമയെ  സസ്‌പെന്‍ൻ്റ് ചെയ്തത്. സുഗതനുമായി ബന്ധപ്പെട്ട ഫയലില്‍ അണ്ടര്‍ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങള്‍ വരുത്തിയെന്ന് പൊതുഭരണ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഈ നടപടി അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവില്‍ പറയുന്നു.
അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. ഇതില്‍ ജൂലൈ 18നാണ് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ”
അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്
അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയര്‍ വി.വി രാജേഷ്, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയര്‍ക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *