മാമ്പുഴയിൽ നീന്തുന്നതിനിടയിൽ വിദ്യാർഥി മുങ്ങി മരിച്ചു.
കുറ്റിക്കാട്ടൂർ :(കോഴിക്കോട്)
കുറ്റിക്കാട്ടൂർ പേര്യക്കടുത്ത മാമ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.
പേര്യ പണ്ടാരപ്പറമ്പത്ത്
സിദ്ധീഖ് – സലീന ദമ്പതികളുടെ ഏക മകൻ നാസിലാണ് (20 ) മരിച്ചത്
ജെ.ഡി..റ്റി മൂന്നാം വർഷ പോളി വിദ്യാർഥിയാണ്.മാമ്പുഴയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുക
യായിരുന്നു.
കൂടെ നീന്തിയ കൂട്ടുകാർ ബഹളം വെച്ചത് കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്
ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
തുടർന്ന് അടുത്ത വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നാസിലിനെ കുളി കടവിൻ്റെ തൊട്ടടുത്തു നിന്നും മുങ്ങിയെടുത്തത്.
ഉടൻ കരക്കെത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല..
ഇതേ കുടുംബത്തിലെ 11 കാരൻ 14 വർഷങ്ങൾക്ക് ഇതേ സ്ഥലത്ത് മുങ്ങി മരിച്ചിരുന്നു.
പിതാവ് സിദധീഖ് വിദേശത്താണ്.മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

