AI girlfriend

പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ എംഎൽഎയുടെ വളഞ്ഞ വഴി.

തിരുവനന്തപുരം: ചിറയിൻ കീഴ് കയ്യാങ്കളിയിൽ വിവാദ നായികയായ രമ്യ ഹരിദാസ് എം.എൽ എ
പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ എംഎൽഎയുടെ വളഞ്ഞ വഴ ശ്രമം .മുൻകാല പ്രാബല്യത്തോടെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎൽഎ നീക്കം നടത്തി. രമ്യ ഹരിദാസ് എംഎൽഎ നിയമസഭയ്ക്ക് കത്ത് നൽകി.

കത്ത് നൽകിയത് ഇന്ന് രാവിലെ എന്ന് സൂചന. തീയതി മാറ്റി നൽകണം എന്ന് നിയമസഭ ആവശ്യപ്പെട്ടു. കത്തിൽ സംഘർഷം നടക്കുന്നതിന് മുൻപുള്ള ഡേറ്റ് ആണ് ഉണ്ടായിരുന്നത്. ഒഫീഷ്യൽ ലെറ്റർ പാഡിലാണ് കത്ത് നൽകിയത്.

21/5/2026 മുതൽ മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് ആവശ്യം. അന്ന് മുതൽ പാളയം പ്രദീപ് തൻ്റെ കൂടെയുണ്ടെന്നാണ് ഇതിന് വിശദീകരണമായി പറഞ്ഞിരിക്കുന്നത്.

കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് തള്ളിയാണ് പാളയം പ്രദീപിനായി രമ്യ ഹരിദാസ് ഈ കത്ത് നൽകിയത്. ആദ്യം സ്പീക്കറുടെ ഓഫീസിലാണ് രമ്യ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.

ഇതോടെയാണ് രമ്യ നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ സമീപിച്ചത്. കെപിസിസിയുടെ ഓഫീസിന് പോലും പുല്ലുവില കൽപ്പിച്ചാണ് നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ രമ്യ ഹരിദാസ് സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *