AI girlfriend

മദ്യലഹരിയിൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ യുവതി പൊലീസ് ഉദ്യോ​ഗസ്ഥയെ കടിച്ചുപരിക്കേൽപ്പിച്ചു

തൃശൂർ :മദ്യലഹരിയിൽ നടുറോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞ യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. തൃശൂർ ന​ഗരത്തിൽ ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവതി റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എഎസ്ഐ കലയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.
ആൺസുഹ‍ൃത്തിനൊപ്പമാണ് യുവതി സ്ഥലത്ത് എത്തിയത്. പിന്നീട് യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *