ട്രെയിനിൻ യാത്രക്കാ രിക്ക് നേരെ ലൈംഗി കാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്.
കൊല്ലം :ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജുവാണ് അറസ്റ്റിലായത്. ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂരിനും വള്ളത്തോള്‍ നഗറിനും ഇടയില്‍ വെച്ചാണ് അതിക്രമമുണ്ടായത്. റിസര്‍വേഷന്‍ കോച്ചിലാണ് സംഭവം. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു.
“സംഭവത്തിനുശേഷം യുവതി റെയില്‍വേ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

